വഴിയെ പോകുന്ന, നിരക്ഷരരായ രാഷ്ട്രീയക്കാര്‍ കാര്യമറിയാതെ കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിക്കുന്നുവെന്ന് ഹൈക്കോടതി
നിരക്ഷരരായ രാഷ്ട്രീയക്കാര്‍ കാര്യം മനസ്സിലാക്കാതെ കോടതിയെ വിമര്‍ശിക്കുന്നുവെന്ന് ഹൈക്കോടതി. വഴിയെ പോകുന്ന രാഷ്ട്രീയക്കാര്‍ ജഡ്ജിമാരെയും കോടതിയെയും കാര്യമറിയാതെ വിമര്‍ശിക്കുകയാണ്. സമൂഹത്തിലെ മറ്റെല്ലാ സംവിധാനങ്ങളും നിര്‍വീര്യമാക്കിയ ശേഷം കോടതികളെ ആക്രമിക്കുകയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഇത്തരക്കാരെ ജനങ്ങള്‍ കൈകാര്യം ചെയ്യണം.
കോടതിയെ വിമര്‍ശിക്കാന്‍ അര്‍ഹരായവര്‍ ഉണ്ടെന്നും എന്നാല്‍ കോടതിയെ തകര്‍ക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും ജ. ഹാരൂണ്‍ അല്‍ റഷീദ് പറഞ്ഞു.
മാധ്യമങ്ങളില്‍ നടന്ന ബഞ്ച് മാറ്റ ചര്‍ച്ചകളിലും കോടതിക്ക് അത്യപ്തി രേഖപ്പെടുത്തി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ബെഞ്ച് മാറ്റത്തെ കുറിച്ച് ചാനലുകളില്‍ വന്ന ചര്‍ച്ചകളെ പരാമര്‍ശിച്ചത്.
സോളാര്‍ കേസിലെ ബെഞ്ചുകള്‍ മാറുന്നത് ഹൈക്കോടതിയുടെ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ്. ഇതൊന്നും മനസിലാക്കാതെ രാഷ്ട്രീയ നേതാക്കള്‍ കോടതിക്കെതിരെ വിമര്‍ശനം അഴിച്ചു വിടുകയാണ്. താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നോമിനി ആണെന്നു വരെ പ്രചരണം ഉണ്ടായി. വ്യക്തിപരമായി പോലും വേദനിപ്പിക്കുന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് ഉണ്ടായതെന്നും ജ. ഹാരൂണ്‍ അല്‍ റഷീദ് പറഞ്ഞു.
കോടതിയില്‍ നടക്കുന്നത് എന്താണെന്നോ ഭരണഘടനെയെയോ കുറിച്ച് ഒന്നും മനസിലാക്കാതെയോ ചിലര്‍ കോടതിക്കെതിരെ വിമര്‍ശിക്കുകയാണ്. ജനങ്ങളുടെ അവസാന ആശ്രയമാണ് കോടതികള്‍. ഒത്തുകളിക്കാന്‍ കോടതിയെ കിട്ടണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നു.
https://www.facebook.com/Malayalivartha