കോണ്‍ക്രീറ്റ് സ്ലാബ് മുറിക്കുന്നതിനിടെ തകര്‍ന്ന് വീണ് ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
കോണ്‍ക്രീറ്റ് സ്ലാബ് മുറിക്കുന്നതിനിടെ തകര്‍ന്ന് വീണ് ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കണിയംപറ്റ സ്വദേശി മൂപ്പില്‍ മുഹമ്മദിന്റെ മകന്‍ താജ്ജുദ്ദീന്‍ (38) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ബത്തേരിയില്‍ വെച്ച് കോണ്‍ക്രീറ്റ് മുറിക്കുന്നതിനിടെ സ്ലാബ് ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഗുരുതര പരിക്കേറ്റ നിലയില്‍ താജ്ജുദ്ദീനെ സുല്‍ത്താന്‍ബത്തേരി ഇഖ്‌റ ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടി വിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ വെച്ച് ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങി. മൃതദേഹം വിംസ് ആശുപത്രി മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha