ഇഡി കുരുക്കിൽ ബോബി ചെമ്മണ്ണൂർ; ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും ഇഡി അന്വേഷണം; തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും അന്വേഷിക്കുന്നു
ഇഡി കുരുക്കിൽ ബോബി ചെമ്മണ്ണൂർ. ബോബി ചെമ്മണ്ണൂറിനെതിരെ ഇഡി അന്വേഷണം. ഇന്ത്യയിലും വിദേശത്തുമുള്ള സ്വത്തിനെക്കുറിച്ചും ഇഡി അന്വേഷണം നടക്കുകയാണ് . ഇപ്പോൾ അന്വേഷണിക്കുന്നത് ഫെമ നിയമ ലംഘനമാണ് . ബോബിയെ ഇഡി ചോദ്യം ചെയ്തു. തേയിലപ്പൊടിയുടെ മറവിലെ ലോട്ടറി വ്യാപാരവും അന്വേഷിക്കുന്നുണ്ടെന്നാണ് നിഗമനം .
ബോബി ചെമ്മണ്ണൂരിൻ്റെ ഫിജി കാർട്ടിലൂടെ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തുന്നു എന്ന സംശയവും ശക്തമാണ്. ബോബി ചെമ്മണ്ണൂരിൻ്റെ ലോട്ടറി വ്യാപാരം ബോചെ തേയില വാങ്ങിയാൽ ലോട്ടറി കിട്ടുന്നതാണ്. ലോട്ടറിയുടെ മറവിൽ വൻകള്ളപ്പണ ഇടപാട് നടക്കുന്നു എന്നാണ് സംശയം.
ലോട്ടറി ഇടപാടിനെതിരെ കേരളാ ലോട്ടറിയും രംഗത്ത് എത്തിയിരുന്നു. ബൊചെ ടീ നറുക്കെടുപ്പ് സ്വകാര്യ ലോട്ടറി വ്യാപാരം എന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കിയിരുന്നു. പൊലീസിൽ കേരളാ ലോട്ടറി ഡയറക്ടർ പരാതി നൽകിയിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ രണ്ട് എഫ്ഐആർ നിലവിലുണ്ട്.
https://www.facebook.com/Malayalivartha