പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനോട് പോലീസുകാരന്റെ ക്രൂരത
കണ്ണൂരില്‍ പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ച ജീവനക്കാരനെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സ്റ്റേഷന് വരെ ഓടിച്ച് പോലീസുകാരന്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഒരു മാധ്യമത്തിന് ലഭിച്ചു. ജീവനക്കാരന് പണം ആവശ്യപ്പെടുന്നതും വാഹനത്തിന്റെ മുന്നില്‍ നില്ക്കുന്ന ജീവനക്കാരനെ ബോണറ്റില്‍ ഇരുത്തി വാഹനം ഓടിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
കണ്ണൂര്‍ തളാപ്പിലെ ഭാരത് പെട്രോള്‍ പമ്പിലാണ് സംഭവം. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സന്തോഷാണ് അതിക്രമം കാട്ടിയത്. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. കഴിഞ്ഞ ഒക്ടോബറില്‍ സന്തോഷ് മറ്റൊരു പെട്രോള്‍ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു. അന്ന് വാഹനത്തിന്റെ നിയന്ത്രണം വിട്ടു എന്നാണ് കാരണം പറഞ്ഞത്.
https://www.facebook.com/Malayalivartha