Widgets Magazine
21
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതീവ ദുഃഖം രേഖപ്പെടുത്തി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ...തലസ്ഥാനത്ത് ഇങ്ങനെയൊരു സംഭവം നടന്നത് ദൗർഭാഗ്യകരമാണ്...മാലിന്യസംസ്കരണ-നിർമ്മാർജ്ജന രം​ഗത്ത് കേരളത്തിന്റെ പാപ്പരത്തമാണ് ഇപ്പോഴും കാണാൻ കഴിയുന്നത്..

15 JULY 2024 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

25000 കൈക്കൂലി വാങ്ങുന്നതിനിടെ എടിഎമ്മിൽ നിന്നും വൈക്കം ഡെപ്യൂട്ടി തഹസീർ വിജിലൻസിന്റെ പിടിയിൽ; പിടികൂടിയത് വിജിലൻസ് ഡിവൈഎസ്പി വി.ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം

മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടന വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി; കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്

വൈദ്യുതി ബില്ലടയ്ക്കാന്‍ പറഞ്ഞതിന് ഉദ്യോഗസ്ഥന് ഉടമയുടെ മര്‍ദ്ദനം

ശബരിമല 'സുവര്‍ണാവസരം' വിവാദ പ്രസംഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗവര്‍ണറുമായ പി.എസ്.ശ്രീധരന്‍പിള്ളക്കെതിരെയെടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ശക്തമായ കാറ്റിന് സാധ്യത

ജോയിയുടെ മരണത്തിൽ കേരളം കരയുകയാണ്. രാഷ്ട്രീയ പ്രമുഖരെല്ലാം തന്നെ അനുശോചനം അറിയിച്ചു കൊണ്ട് രംഗത്ത് വരുന്നുണ്ട്.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സംസ്ഥാന തലസ്ഥാനത്ത് ഇങ്ങനെയൊരു സംഭവം നടന്നത് ദൗർഭാഗ്യകരമാണ്. കേരള സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ് ഇത് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയിയുടെ മൃതദേഹം മൂന്നാം ദിനം മാത്രമാണ് കണ്ടെടുക്കാനായത്.

 

ക്ഷാദൗത്യമെന്ന് കൊട്ടിഘോഷിച്ച പ്രചാരണം മൂന്നാം നാൾ പരാജയപ്പെട്ടപ്പോൾ സർക്കാർ നാവിക സേനയുടെ സഹായമഭ്യർത്ഥിക്കുകയായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.രാജ്യത്ത് സ്വച്ഛഭാരത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തുവർഷമായി മുന്നോട്ട് പോകുമ്പോൾ മാലിന്യസംസ്കരണ-നിർമ്മാർജ്ജന രം​ഗത്ത് കേരളത്തിന്റെ പാപ്പരത്തമാണ് ഇപ്പോഴും കാണാൻ കഴിയുന്നത്. ഒരിക്കൽ എതിർത്തിരുന്ന വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായപ്പോൾ കേരളത്തിൽ വികസനം കൊണ്ടുവന്നത് തങ്ങളാണെന്ന് മേനി പറയുന്ന വലതുപക്ഷവും ഇതുവരെ തലസ്ഥാനത്ത് ഫലപ്രദമായി അഴുക്ക് ചാലുകൾ പോലും നിർമ്മിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.സംസ്ഥാനത്തിലെ ശുചീകരണമടക്കമുള്ള അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് ബഹുദൂരം പിന്നിലാണ്.

“സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ ഭരണകെടുകാര്യസ്ഥതയ്‌ക്ക് ബലിയാടാകേണ്ടി വരുന്നത് ഉപജീവനത്തിനായി ജോലിക്കിറങ്ങുന്ന പാവപ്പെട്ട ആളുകളാണെന്ന് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിക്കുന്നു. തൊഴിലാളികളുടെ പാർട്ടിയെന്ന് അവകാശപ്പെടുന്നവർ തന്നെ കേരളം ഭരിക്കുമ്പോൾ ആണ് ഈ ദുരവസ്ഥയെന്നത് തികച്ചും പരിഹാസ്യമാണ്,” അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്ന സിപിഎം ആമയിഴഞ്ചാൻ സംഭവത്തിലെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള രാഷ്‌ട്രീയ ധാർമ്മികത കാട്ടണമെന്ന് ആവശ്യപ്പെട്ട രാജീവ് ചന്ദ്രശേഖർ ജോയിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

 

സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി അവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാനുള്ള ആർജ്ജവം ഇനിയെങ്കിലും സർക്കാർ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ജോയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25000 കൈക്കൂലി വാങ്ങുന്നതിനിടെ എടിഎമ്മിൽ നിന്നും വൈക്കം ഡെപ്യൂട്ടി തഹസീർ വിജിലൻസിന്റെ പിടിയിൽ; പിടികൂടിയത് വിജിലൻസ് ഡിവൈഎസ്പി വി.ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം  (1 minute ago)

മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടന വിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി; കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്  (6 minutes ago)

വൈദ്യുതി ബില്ലടയ്ക്കാന്‍ പറഞ്ഞതിന് ഉദ്യോഗസ്ഥന് ഉടമയുടെ മര്‍ദ്ദനം  (21 minutes ago)

വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലി സ്വപ്നം കാണുന്നവർക്ക് ജർമ്മനയിൽ ഒഴിവുകൾ  (48 minutes ago)

98 കാരി ലക്ഷ്മിയമ്മയ്ക്ക് ഇനി വേദനയില്ലാതെ നടക്കാം...  നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇടുപ്പെല്ല് ശസ്ത്രക്രിയ വിജയം  (49 minutes ago)

വായുമലിനീകരണം കൂടിയതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 240 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

യുജിസി നെറ്റ് ഡിസംബര്‍ 2024 പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു....  (1 hour ago)

ശബരിമല 'സുവര്‍ണാവസരം' വിവാദ പ്രസംഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗവര്‍ണറുമായ പി.എസ്.ശ്രീധരന്‍പിള്ളക്കെതിരെയെടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ശക്തമായ കാറ്റിന് സാധ്യത  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുമെന്ന പ്രവചനം... തമിഴ്നാട്ടില്‍ വരും ദിവസങ്ങളിലും ജാഗ്രതാനിര്‍ദേശം... നവംബര്‍ 26 ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (2 hours ago)

ഹാര്‍ബര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് അടയ്ക്കും...  (3 hours ago)

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി വനിതാ ഹോക്കിയില്‍ കിരീടം നിലനിര്‍ത്തി ഇന്ത്യ....  (3 hours ago)

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു....  (3 hours ago)

യുവതിയെ വഴിയില്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവും 60,500 രൂപ പിഴയും വിധിച്ച് കോടതി  (3 hours ago)

Malayali Vartha Recommends