ആലുവ ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
ആലുവ ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി പുതുമന തുരുത്ത് വീട്ടില്‍ അജിത് (23) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.
അജിത് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കളമശേരിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജിത്. സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha