നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍...
നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍... ശ്രീമുരുക പടക്കനിര്‍മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ പടക്കനിര്‍മാണ ശാല ഉടമ ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ സമയത്ത് ഇയാള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. രാവിലെ പത്തരയോടെ ഉഗ്രസ്ഫോടന ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്.
പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നനിലയിലാണ്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് തീയണച്ചശേഷമാണ് അകത്തുണ്ടായിരുന്ന ഉടമയെ പുറത്തെത്തിക്കാനായത്.
https://www.facebook.com/Malayalivartha