സപ്ത’ നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ കല്ലിടൽ ചടങ്ങ് നടന്നു...
തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് വാർഡിലെ അനാഥയായ വയോധികയുടെ ദുരവസ്ഥ സ്ഥലം ജനപ്രതിനിധി സപ്തയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്ന് സപ്തയുടെ പ്രവർത്തകർ സ്ഥലം സന്ദർശിക്കുകയും ഇടിഞ്ഞു വീഴാറായ വീട്ടിൽ കഴിയുന്ന മാനസിക അസ്വാസ്ഥ്യമുള്ള ആ അമ്മയ്ക്ക് ഒരു വീട് നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു.
ഈ വീടിന്റെ കല്ലിടൽ ചടങ്ങാണ് നടന്നത്. പൂജപ്പുര SHO ശ്രീ ശ്രീജിത്ത്, പാങ്ങോട് വാർഡ് കൗൺസിലർ ശ്രീമതി പദ്മലേഖ, സപ്തയുടെ പ്രസിഡന്റ് ശ്രീ ജയ് കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സപ്തയുടെ പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ അനവധി പേർ ചടങ്ങിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha