ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തൊഴിലാളി അപകടത്തില്‍പെട്ട ശനിയാഴ്ച ആരംഭിച്ച റെയില്‍വേയും സര്‍ക്കാറും തമ്മിലെ ശീതസമരം ഉച്ചസ്ഥായിയിലേക്ക്....
ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തൊഴിലാളി അപകടത്തില്‍പെട്ട ശനിയാഴ്ച ആരംഭിച്ച റെയില്‍വേയും സര്‍ക്കാറും തമ്മിലെ ശീതസമരം ഉച്ചസ്ഥായിയിലേക്ക്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍, റെയില്‍വേ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ സംസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ കുന്നുകൂടുന്ന ജൈവ, അജൈവ മാലിന്യത്തെക്കുറിച്ചും ജലാശയങ്ങള്‍ മലിനമാക്കുന്ന നടപടിയും ഉന്നയിച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും നിയമനടപടിക്കും സര്‍ക്കാര്‍ മുതിര്‍ന്നേക്കും.
യോഗത്തിനു മുന്നോടിയായി റെയില്‍വേയുടെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ബുധനാഴ്ച നഗരസഭ സെക്രട്ടറിയും സബ് കലക്ടറും അടങ്ങുന്ന സംഘം റെയില്‍വേ സ്റ്റേഷന് പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. വ്യാഴാഴ്ചയിലെ യോഗത്തില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. യോഗത്തില്‍ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം-റെയില്‍വേ, ആരോഗ്യം, ജലവിഭവ മന്ത്രിമാരും ബന്ധപ്പെട്ട എം.എല്‍.എമാരും മേയറും പങ്കെടുക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha