കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു... കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം
കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആദ്യ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖകളിലാണ് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായത്. കുറ്റ്യാടി, വിലങ്ങാട്, പൂനൂര്‍, മുക്കം പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയിലെ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്.
വിലങ്ങാട് പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ പാലത്തില്‍ വെള്ളം കയറി. വിലങ്ങാട് ടൗണിലും വെള്ളം കയറിയിട്ടുണ്ട്. പാറക്കടവ് പാലത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സ്‌കൂള്‍ ബസ് വഴിയില്‍ കുടുങ്ങി. 25-ഓളം കുട്ടികളെ സുരക്ഷിതരായി മാറ്റി.
വടകര ചെമ്മരത്തൂരില്‍ അയനിയുള്ളതില്‍ കുമാരന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞുതാണു. കോഴിക്കോട് കാപ്പാട് കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.അത്തോളി ചീക്കിലോട് റോഡിന് കുറുകെ മരം വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി കുറുവങ്ങാട് വെങ്ങളത്താം വീട്ടില്‍ ഹാരിസിന്റ വീട് തെങ്ങുവീണ് തകര്‍ന്നു. വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha