ചെങ്ങന്നൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ് യുവാവിന് ദാരുണാന്ത്യം
ചെങ്ങന്നൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ് യുവാവിന് ദാരുണാന്ത്യം. ബുധനൂര്‍ കടമ്പൂര്‍ ഒന്നാം വാര്‍ഡില്‍ തയ്യില്‍ വീട്ടില്‍ രമണന്‍ -സുമ ദമ്പതികളുടെ മകന്‍ രാഹുല്‍ (രഞ്ജിത്ത് -29) ആണ് മരിച്ചത്.
ബുധന്‍ രാവിലെ 9.30ന് ചങ്ങനാശേരിയിലാണ് അപകടം നടന്നത്. എ.വി.ജി മോട്ടോഴ്‌സ് ജീവനക്കാരനായ രാഹുല്‍ ചങ്ങനാശേരിയില്‍ നിന്ന് കോട്ടയത്തേക്ക് ട്രെയിനിങ്ങിനായി ബൈക്കില്‍ പോകവേയാണ് അപകടം സംഭവിച്ചത്. എതിരെ വന്ന കാറിലിടിച്ച് ബൈക്ക് മറിയുകയായിരുന്നു. രാഹുല്‍ അപകട സ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്ത മൃതദേഹം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: രാജശ്രീ. മൂന്നു വയസ്സുള്ള ഒരു മകനുണ്ട്.
"
https://www.facebook.com/Malayalivartha