സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്
സൈബര്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വിര്‍ച്വല്‍ അറസ്റ്റും ഹാക്കിംഗും തുടങ്ങി നിരവധി തട്ടിപ്പുകളാണ് പുറത്തുവരുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരം തട്ടിപ്പില്‍ നിന്നും രക്ഷനേടാന്‍ കഴിയുമെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
മൊബൈല്‍ ഫോണ്‍ നമ്പര്‍ തന്നെ പാസ്സ്വേഡ് ആയി ഒരിക്കലും ഉപയോഗിക്കാതിരിക്കുക.
പാസ്സ്വേഡ് അക്ഷരങ്ങളും , സ്പെഷ്യല്‍ ക്യാരക്ടറുകളും, അക്കങ്ങളും ഉള്‍പ്പെടുത്തിയുള്ളവയായിരിക്കണം. കുറഞ്ഞത് എട്ട് ' ക്യാരക്ടറുകളെങ്കിലും ഉണ്ടായിരിക്കണം.
വിശ്വസനീയമായ ഡിവൈസുകളില്‍ മാത്രം അക്കൗണ്ട് Login ചെയ്യുക.
Third Party App കളില്‍ നിന്ന് അക്കൗണ്ട് നീക്കം ചെയ്യുക.
വിശ്വസനീയമല്ലാത്ത Third Party App കള്‍ക്ക് അക്കൗണ്ട് access കൊടുക്കാതിരിക്കുക.
ഗൂഗിള്‍ അക്കൗണ്ടുകളുടെ ടു സ്റ്റെപ് വെരിഫിക്കേഷന് നിര്‍ബന്ധമായും ആക്ടിവേറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കണം.
ഹാക്ക് ചെയ്യപ്പെട്ടാല്‍ ഉടനടി ഇമെയില്‍ പരിശോധിച്ചാല്‍ ഇമെയില്‍ സേവനദാതാവില്‍ നിന്ന് അലേര്‍ട്ട് മെസ്സേജ് വന്നതായി കാണാം. അതില്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. നടപടി സ്വീകരിക്കുക.
https://www.facebook.com/Malayalivartha