Widgets Magazine
08
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...


സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ... നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി... ലക്ഷ്യം കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക...


സുരേഷ് ഗോപിയെ കാണാൻ നാലു വയസുകാരി....സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്...കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന് കേന്ദ്രമന്ത്രി...


എ‍ഡിജിപി എം.ആർ.അജിത് കുമാറുമായുള്ള സ്വകാര്യ സന്ദർശനം.... പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ,..? ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും...


ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ...കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ...കേസിൽ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ...

ഇന്ന് നിര്‍ണായകം... അപകട സമയത്ത് അര്‍ജുന്റെ ലോറിയുടെ എന്‍ജിന്‍ ഓണായിരുന്നു, ഡ്രൈവിങ് കാബിന്‍ തകര്‍ന്നിട്ടില്ല; ലോറിക്കകത്ത് ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ ഉണ്ടോ എന്നു സ്ഥിരീകരിക്കാനായില്ല; ഇന്നത്തെ പരിശോധന നിര്‍ണായകമാകും

26 JULY 2024 09:32 AM IST
മലയാളി വാര്‍ത്ത

More Stories...

സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...

സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ... നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി... ലക്ഷ്യം കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക...

സുരേഷ് ഗോപിയെ കാണാൻ നാലു വയസുകാരി....സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്...കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന് കേന്ദ്രമന്ത്രി...

എ‍ഡിജിപി എം.ആർ.അജിത് കുമാറുമായുള്ള സ്വകാര്യ സന്ദർശനം.... പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ,..? ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും...

മുഖം പോലും മറയ്‌ക്കാതെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കവർച്ച നടത്തി കള്ളൻ

മലയാളികള്‍ പ്രാര്‍ത്ഥനയോടെ ഷിരൂരിലേക്കാണ്. ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ ലോറിക്കകത്ത് ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) ഉണ്ടോ എന്നു സ്ഥിരീകരിക്കാനായില്ല. ഇന്നലെ പകല്‍ തെര്‍മല്‍ ഇമേജിങ് പരിശോധനയില്‍ പുഴയ്ക്കടിയിലെ ലോറിക്കകത്ത് മനുഷ്യശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. പരിശോധന രാത്രിയും തുടരുകയാണ്.

രാത്രി നദിയിലെ തണുപ്പേറുമ്പോള്‍ ഈ പരിശോധനയ്ക്കു കൃത്യതയേറുമെന്ന് തിരച്ചിലിനു നേതൃത്വം നല്‍കുന്ന റിട്ട. മേജര്‍ ജനറല്‍ ഇന്ദ്ര ബാലന്‍ പറഞ്ഞു. ലോറിയുടെ ഡ്രൈവിങ് കാബിന്‍ തകര്‍ന്നിട്ടില്ലെന്ന് ഇന്നലെ ഡ്രോണ്‍ പരിശോധനയില്‍ വ്യക്തമായി. കാബിനും പിന്‍വശവും വേര്‍പെട്ട നിലയിലാണെങ്കില്‍ പുതിയൊരു സിഗ്‌നല്‍ കൂടി കിട്ടണം. ഇന്നലെ അത്തരത്തില്‍ സിഗ്‌നല്‍ ലഭിച്ചിട്ടില്ല.

സാധാരണഗതിയില്‍ കാബിന്‍ തകരാനുള്ള സാധ്യത വിരളമാണെന്ന് ലോറി നിര്‍മാതാക്കളും അറിയിച്ചു. അപകടം സംഭവിച്ചപ്പോള്‍ കാബിന്‍ ലോക്കാകുന്ന സിസ്റ്റം പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. അര്‍ജുന്‍ വാഹനത്തിനകത്തായിരുന്നെങ്കില്‍ കാബിനില്‍ കുടുങ്ങിക്കിടപ്പുണ്ടാകണം. ജിപിഎസ് വിവരങ്ങള്‍ പ്രകാരം, അപകട സമയത്ത് ലോറിയുടെ എന്‍ജിന്‍ ഓണാണ്. ഇതാണ് അര്‍ജുന്‍ ലോറിക്കകത്ത് ഉണ്ടെന്നു കരുതാനുള്ള സാധ്യത.

അതേസമയം, ലോറി ഓഫാക്കാതെ പുറത്തിറങ്ങാനുള്ള സാധ്യതയുമുണ്ട്. അര്‍ജുന്‍ ലോറി നിര്‍ത്തി ചായക്കടയിലേക്കു പോയപ്പോള്‍ മണ്ണിടിച്ചിലിനൊപ്പം പുഴയിലേക്കു വീണതാകാനും സാധ്യതയുണ്ടെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു. ലോറിയിലെ ഏതാനും മരത്തടികള്‍ കിലോമീറ്ററുകള്‍ അകലെയുള്ള ഗ്രാമത്തില്‍ പുഴയോരത്തു കണ്ടെത്തി. 400 അക്കേഷ്യ തടികളാണ് ലോറിയില്‍ ഉണ്ടായിരുന്നത്.

അതേസമയം മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യം പത്താം ദിനവും വ്യക്തമായ ഉത്തരമില്ലാതെ ഇന്നലെ അവസാനിച്ചു. രാത്രി നടക്കേണ്ട ഡ്രോണ്‍ പരിശോധന തടസ്സപ്പെട്ടതോടെയാണ് രക്ഷാപ്രവര്‍ത്തനം അനിശ്ചിതത്വത്തിലായത്. ഗംഗാവലി പുഴയിലെ നീരൊഴുക്ക് വര്‍ധിച്ചതോടെ നാവികസേനാ ഡൈവിങ് സംഘം തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. പുഴയില്‍നിന്ന് 20 അടി താഴ്ചയില്‍ കണ്ടെത്തിയ ലോഹഭാഗങ്ങള്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതു തന്നെയാണെന്ന് ദൗത്യ സംഘം സ്ഥിരീകരിച്ചു. എന്നാല്‍, ഏറ്റവും ഒടുവില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയിലും പുഴയ്ക്കടിയില്‍ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാന്‍ ദൗത്യ സംഘത്തിന് സാധിച്ചിട്ടില്ല.

ഓറഞ്ച് അലര്‍ട്ടുള്ള ഷിരൂരില്‍ ശക്തമായ മഴയാണ് ഇടവിട്ട് പെയ്തത്. ഇതോടെയാണ് പുഴയിലെ നീരൊഴുക്ക് വലിയ രീതിയില്‍ വര്‍ധിച്ചതെന്ന് ദൗത്യ സംഘത്തിന് നേതൃത്വം നല്‍കുന്ന മലയാളി റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നമ്പ്യാര്‍ പറഞ്ഞു. 2 നോട്ട് വരെ ശക്തിയുള്ള അടിയൊഴുക്കിലൂടെയാണ് നാവികസേനാ ഡൈവര്‍മാര്‍ക്ക് മുങ്ങിത്തപ്പാന്‍ സാധിക്കുക. ചിലസമത്ത് ജീവന്‍ പണയം വച്ച് മൂന്ന് നോട്ട് അടിയൊഴുക്കിലും നാവികസേന രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാറുണ്ട്. എന്നാല്‍ നിലവില്‍ ഗംഗാവലി പുഴയില്‍ 6 8 വരെ നോട്ടാണ് അടിയൊഴുക്കിന്റെ ശക്തി. ഇതില്‍ ഡൈവര്‍മാര്‍ ഇറങ്ങുന്നത് ആത്മഹത്യാപരമാണെന്നും ഇന്ദ്രബാലന്‍ നമ്പ്യാര്‍ പറഞ്ഞു.

നിലവില്‍ ലോഹഭാഗം കണ്ടെത്തിയ നാല് സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച ദൗത്യസംഘം പരിശോധന നടത്തുക. 30 മീറ്റര്‍ പുഴയിലേക്ക് മാറി, 20 അടി താഴ്ചയിലാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ നിലവിലെ സാഹചര്യത്തില്‍ മുങ്ങിത്തപ്പി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. മണ്ണിടിഞ്ഞ സമയത്ത് വീണ റോഡിന്റെ സേഫ്റ്റി റെയില്‍, ടവര്‍ ഭാഗം, അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഭാഗം, മറ്റൊരു ഗ്യാസ് ടാങ്കര്‍ എന്നിവയാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്.

അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന 400 തടികളെ കുറിച്ചും ഏകദേശ ധാരണ ദൗത്യസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ കുറെയേറെ തടിഭാഗങ്ങള്‍ പുഴയോരത്തെ നിരവധി വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ലോറി പുഴയിലേക്ക് മറിഞ്ഞ ഘട്ടത്തില്‍ തടികള്‍ പുഴയിലേക്ക് വീണില്ലെന്നും പിന്നീടാണ് ലോറിയില്‍ ഇത് വേര്‍പെട്ടതെന്നുമാണ് ദൗത്യസംഘത്തിന്റെ നിഗമനം. കുറച്ച് നേരമെങ്കിലും തടിയോടുകൂടി ലോറി പുഴയില്‍ ഒഴുകി നീങ്ങിയിരിക്കാനാണ് സാധ്യതയെന്നും പറയുന്നു. അര്‍ജുന്‍ കാബിനകത്ത് തന്നെയാണോ അതോ പുറത്തിറങ്ങിയിരുന്നോ എന്ന കാര്യത്തിലും വ്യക്തത കൈവന്നിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN ആർ എസ് എസ് ബന്ധം പുറത്ത്  (12 hours ago)

Andhra-Pradesh അവരുടെ ഒരേയൊരു ലക്ഷ്യം  (12 hours ago)

SURESH GOPI വീഡിയോ വൈറൽ  (13 hours ago)

ADGP ആർഎസ്എസ്നേതാവിനെ കണ്ടതെന്തിന്?  (13 hours ago)

മുഖം പോലും മറയ്‌ക്കാതെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കവർച്ച നടത്തി കള്ളൻ  (14 hours ago)

സ്വർണ്ണക്കള്ളക്കടത്തുകാരെ ഔദ്യോഗികമായി പോലീസ് സംവിധാനങ്ങൾ സഹായിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഈ ബന്ധം എത്തിനിൽക്കുന്നു; കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക  (14 hours ago)

KOLLAM മറ്റൊരു പ്രതി കൂടി? തുടരന്വേഷണം  (15 hours ago)

MV GOVINDHAN ഇനി എല്ലാം നോക്കിയും കണ്ടും...  (15 hours ago)

വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ, അതുമല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള കുബുദ്ധി വച്ച് പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ, ആരോപണത്തിൽ കഴമ്പ് ഉണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ ഉടൻ തന്നെ അവൻ്റെ പ  (15 hours ago)

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തോത്രേയ ഹൊസബാളയുമായി നടത്തിയ രഹസ്യചര്‍ച്ച പുറത്തുവന്നു; തൃശൂര്‍പൂരം കലക്കാനുള്ള തിരക്കഥ സിപിഎമ്മും ബിജെപ  (15 hours ago)

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലുണ്ടായ പ്രതിസന്ധികളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്  (15 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസ് മഫിയാ തലവന്‍മാരുടെ സങ്കേതമായി മാറിയിരിക്കുന്നു; നിരന്തര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (15 hours ago)

കടലുകളുടെയും സമുദ്രങ്ങളുടെയും അടിത്തട്ടിൽ വെള്ളി കുമിഞ്ഞു കൂടുന്നതായി ഗവേഷകർ....  (15 hours ago)

അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്; സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (15 hours ago)

ശക്തൻ തമ്പുരാന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കും; പ്രതിമ തൃശൂരിനായി സമർപ്പിക്കും; വൻ പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (16 hours ago)

Malayali Vartha Recommends