Widgets Magazine
08
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...


സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ... നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി... ലക്ഷ്യം കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക...


സുരേഷ് ഗോപിയെ കാണാൻ നാലു വയസുകാരി....സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്...കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന് കേന്ദ്രമന്ത്രി...


എ‍ഡിജിപി എം.ആർ.അജിത് കുമാറുമായുള്ള സ്വകാര്യ സന്ദർശനം.... പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ,..? ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും...


ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ...കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ...കേസിൽ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ...

അര്‍ജുനായുള്ള തിരിച്ചല്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്... ദൗത്യം ഇനിയും എത്രകണ്ട് മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. കനത്ത മഴയാണ് പ്രദേശത്ത്...

26 JULY 2024 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...

സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ... നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി... ലക്ഷ്യം കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക...

സുരേഷ് ഗോപിയെ കാണാൻ നാലു വയസുകാരി....സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്...കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന് കേന്ദ്രമന്ത്രി...

എ‍ഡിജിപി എം.ആർ.അജിത് കുമാറുമായുള്ള സ്വകാര്യ സന്ദർശനം.... പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ,..? ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും...

മുഖം പോലും മറയ്‌ക്കാതെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കവർച്ച നടത്തി കള്ളൻ

ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ ലോറിക്കകത്ത് ഡ്രൈവര്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തിരിച്ചല്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. ദൗത്യം ഇനിയും എത്രകണ്ട് മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. കനത്ത മഴയാണ് പ്രദേശത്ത്. 11 ദിവസായി അര്‍ജുനെ കാണാതായിട്ട്. കഴിയുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. എന്നിട്ടും അര്‍ജുനെ കണ്ടെത്താന്‍ സാധിച്ചില്ല.അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ പുരോഗമിക്കുമ്പോൾ രക്ഷാദൗത്യത്തിന് വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥ. കഴിഞ്ഞ ദിവസം മുതൽ പ്രദേശത്ത് കനത്ത മഴയാണെന്നും കാലാവസ്ഥ പ്രതികൂലമായതിനാലാണ് തെരച്ചിലിൽ കാലതാമസം നേരിടുന്നതെന്നും അർജുന്റെ ഭാര്യാ സഹോദരൻ ജിതിൻ പറഞ്ഞു.

 

പുഴയിൽ അടിയൊഴുക്ക് കുറഞ്ഞ ശേഷം നാവികസേനയ്‌ക്ക് രക്ഷാദൗത്യം മുന്നോട്ടുകൊണ്ടു പോകാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.”രക്ഷാദൗത്യത്തിന്റെ ഓരോ വിവരങ്ങളും അധികൃതർ പങ്കുവയ്‌ക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമാകുന്ന നിലയിൽ തെരച്ചിൽ പുരോഗമിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ 11 ദിവസമായി അർജുനായുള്ള കാത്തിരിപ്പിലാണ് കുടുംബം. എന്നാലും യാഥാർത്ഥ്യം ഉൾക്കൊണ്ടിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ അർജുന് വേണ്ടി മറ്റൊരു ജിവൻ കൂടി ബലി നൽകാൻ ഞങ്ങൾ തയ്യാറല്ല.”- ജിതിൻ പറഞ്ഞു.ഇന്നലെ രാത്രി മുതൽ പ്രദേശത്ത് കനത്ത മഴയും കാറ്റുമാണുള്ളത്. പ്രതികൂല കാലാവസ്ഥയായതിനാൽ പുഴയിലെ അടിയൊഴുക്ക് നിരീക്ഷിച്ചാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. കരയിൽ നിന്ന് 60 മീറ്റർ അകലെയാണ് അർജുന്റെ ട്രക്കുള്ളതെന്നാണ് എസ്‌കവേറ്ററിൽ തെളിഞ്ഞത്.

ഐ ബോർഡ് ഉപയോഗിച്ചുള്ള പരിശോധനകളും ഇന്നലെ നടത്തിയിരുന്നു. മനുഷ്യ സാന്നിധ്യം തിരിച്ചറിയുന്നതിനായി തെർമൽ പരിശോധന നടത്തിയെങ്കിലും കനത്ത മഴ കാരണം ദൗത്യം താത്കാലികമായി നിർത്തിവയ്‌ക്കുകയായിരുന്നു.കനത്ത മഴയും അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ സ്‌കൂബാ ഡൈവേഴ്‌സിന് ഊളിയിട്ട് ലോറിയുടെ കാമ്പിന് അടുത്തേക്ക് എത്താനും സാധിക്കാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയും ദൗത്യവുമായി മുന്നോട്ടു പോകണോ എന്ന ആലോചന തുടങ്ങിയിട്ടുണ്ട്. ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലുള്ള രക്ഷാപ്രവര്‍ത്തനം വേണ്ടെന്ന് ദൗത്യസംഘാംഗങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. തിരച്ചിലിനു നേതൃത്വം നല്‍കുന്ന റിട്ട. മേജര്‍ ജനറല്‍ ഇന്ദ്ര ബാലനെ ഇന്നലെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

 

നാവികരുടെ ഇത് നാവികരുടെ ജീവന്‍ അപകടത്തില്‍ പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തനം വേണ്ടെന്ന സൂചനയാണ്.പലവിധത്തില്‍ പരിശോധന നടത്തിയിട്ടും അര്‍ജുനെ കണ്ടെത്തുന്നതില്‍ പ്രതിസന്ധിയുണ്ടെന്ന് നാവികസേന അറിയിക്കുന്നു.‘അര്‍ജുന്‍ ലോറിക്കകത്ത് ഉണ്ടെന്ന് ഉറപ്പില്ല’, മുന്നിലുള്ള വലിയ പ്രതിസന്ധിയെന്ന് നാവികസേനവരുത്താനായിട്ടില്ലെന്ന് തിരച്ചിലിന് നേതൃത്വം നല്‍കുന്ന റിട്ട. മേജര്‍ ജനറല്‍ എം. ഇന്ദ്രപാലന്‍ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇത്രയും വിപുലമായ തിരിച്ചല്‍ അടുത്തകാലത്തെങ്ങും രാജ്യത്ത് തന്നെ നന്നിട്ടില്ല.അപകട സമയത്ത് അര്‍ജുന്‍ം ലോറിക്കകത്തുതന്നെ ഉണ്ടായിരുന്നോ എന്നും ഉറപ്പില്ല.

 

ഗംഗാവാലി പുഴയില്‍ രണ്ട് ഡ്രോണുകളുടെ സഹായത്താല്‍ നടത്തിയ ഐ ബോഡ് സ്‌കാനിങ്ങില്‍ നാലിടങ്ങളില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഒന്ന് റോഡിനെ വേര്‍തിരിക്കാനുപയോഗിക്കുന്ന റെയിലാണ്. രണ്ടാമത്തേത് ടവറും മൂന്നാമത്തേത് അര്‍ജുന്‍ ഉണ്ടെന്ന് കരുതുന്ന ലോറിയും നാലാമത്തേത് ടാങ്കറിന്റെ കാബിനുമാണ്. അതില്‍ മാഗ്‌നറ്റോ മീറ്ററിന്റെ സഹായത്തോടുകൂടി മൂന്നെണ്ണത്തിന്റെ സാന്നിധ്യം എവിടെയൊക്കെയാണെന്ന് കൃത്യമായി ലഭിച്ചിട്ടുണ്ട്. നാലാമത്തേതാണ് അറിയാന്‍ ബാക്കിയുള്ളത്.ഇന്നലെ പകല്‍ തെര്‍മല്‍ ഇമേജിങ് പരിശോധനയില്‍ പുഴയ്ക്കടിയിലെ ലോറിക്കകത്ത് മനുഷ്യശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നതും വലിയ വെല്ലുവിളയാണ്. ലോറിയുടെ ഡ്രൈവിങ് കാബിന്‍ തകര്‍ന്നിട്ടില്ലെന്ന് ഇന്നലെ ഡ്രോണ്‍ പരിശോധനയില്‍ വ്യക്തമായി. കാബിനും പിന്‍വശവും വേര്‍പെട്ട നിലയിലാണെങ്കില്‍ പുതിയൊരു സിഗ്‌നല്‍ കൂടി കിട്ടണം. ഇന്നലെ അത്തരത്തില്‍ സിഗ്‌നല്‍ ലഭിച്ചിട്ടില്ല. സാധാരണഗതിയില്‍ കാബിന്‍ തകരാനുള്ള സാധ്യത വിരളമാണെന്ന് ലോറി നിര്‍മാതാക്കളും അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN ആർ എസ് എസ് ബന്ധം പുറത്ത്  (12 hours ago)

Andhra-Pradesh അവരുടെ ഒരേയൊരു ലക്ഷ്യം  (12 hours ago)

SURESH GOPI വീഡിയോ വൈറൽ  (13 hours ago)

ADGP ആർഎസ്എസ്നേതാവിനെ കണ്ടതെന്തിന്?  (13 hours ago)

മുഖം പോലും മറയ്‌ക്കാതെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കവർച്ച നടത്തി കള്ളൻ  (14 hours ago)

സ്വർണ്ണക്കള്ളക്കടത്തുകാരെ ഔദ്യോഗികമായി പോലീസ് സംവിധാനങ്ങൾ സഹായിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഈ ബന്ധം എത്തിനിൽക്കുന്നു; കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക  (15 hours ago)

KOLLAM മറ്റൊരു പ്രതി കൂടി? തുടരന്വേഷണം  (15 hours ago)

MV GOVINDHAN ഇനി എല്ലാം നോക്കിയും കണ്ടും...  (15 hours ago)

വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ, അതുമല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള കുബുദ്ധി വച്ച് പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ, ആരോപണത്തിൽ കഴമ്പ് ഉണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ ഉടൻ തന്നെ അവൻ്റെ പ  (15 hours ago)

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തോത്രേയ ഹൊസബാളയുമായി നടത്തിയ രഹസ്യചര്‍ച്ച പുറത്തുവന്നു; തൃശൂര്‍പൂരം കലക്കാനുള്ള തിരക്കഥ സിപിഎമ്മും ബിജെപ  (15 hours ago)

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലുണ്ടായ പ്രതിസന്ധികളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്  (15 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസ് മഫിയാ തലവന്‍മാരുടെ സങ്കേതമായി മാറിയിരിക്കുന്നു; നിരന്തര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (15 hours ago)

കടലുകളുടെയും സമുദ്രങ്ങളുടെയും അടിത്തട്ടിൽ വെള്ളി കുമിഞ്ഞു കൂടുന്നതായി ഗവേഷകർ....  (15 hours ago)

അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്; സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (15 hours ago)

ശക്തൻ തമ്പുരാന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കും; പ്രതിമ തൃശൂരിനായി സമർപ്പിക്കും; വൻ പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (16 hours ago)

Malayali Vartha Recommends