ബി.ജെ.പിയില്‍ അംഗത്വം എടുക്കാതെ മുരളീധരന് കേരള നിയമസഭയില്‍ കാലുകുത്തില്ല ! ലീഡറിന്റെ മകനെ ഇങ്ങെടുക്കുമെന്ന് കെ സുരേന്ദ്രന്, കരയില്‍ പിടിച്ചിട്ട മീന്‍ പോലെ പിടയ്ക്കുകയാണ് മുരളീധരന്, വേറെ എവിടെ നിന്ന് ജയിക്കാനാണെന്ന് ചോദ്യം
കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനെ എങ്ങനെയെങ്കിലും തൂക്കാന്‍ ബി ജെ പി. പത്മജയെ കിട്ടിയത് കോളടിച്ചെന്ന് സ്വയം കരുതുന്ന ബി ജെ പി ലീഡറിന്റെ മകനേയും ഇങ്ങെടുക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രന് കെ മുരളീധരനോട് ചിലത് പച്ചയ്ക്ക് പറയുന്നു. ബി.ജെ.പിയില്‍ അംഗത്വം എടുക്കാതെ മുരളീധരന് കേരള നിയമസഭയില്‍ കാലുകുത്തില്ലെന്നും സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
കെ. മുരളീധരന് സമനില തെറ്റിയിരിക്കുകയാണ്. തൃശ്ശൂരില്‍ പറഞ്ഞത് ബി.ജെ.പി.ക്ക് കോഴിമുട്ടയാണ് കിട്ടാന്‍ പോകുന്നത് എന്നാണ്. ഏത് ലോകത്താണ് ഇവര്‍. കെ. മുരളീധരന് എവിടെനിന്ന് ജയിക്കാനാണ്. കരയില്‍ പിടിച്ചിട്ട മീന്‍ പോലെ പിടയ്ക്കുകയാണ്. ബി.ജെ.പിയില്‍ അംഗത്വം എടുക്കാതെ മുരളീധരന് കേരള നിയമസഭയില്‍ കാല് കുത്തില്ല.
മുരളീധരനെ പോലെ ഇത്രയും വേഗം തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന ഒരു നേതാവ് ഇന്ന് കോണ്‍ഗ്രസിലില്ല. അദ്ദേഹമൊരു നിഷ്കളങ്കനായ മനുഷ്യനാണ്. പത്മജ അത് പറഞ്ഞിട്ടുണ്ട്. എന്ത് ചതിയാണ് സുധാകരനും സതീശനും കാണിക്കുന്നത്. ഇവരുടെ താത്പര്യങ്ങള്‍ക്കുവേണ്ടി അദ്ദേഹത്തെ ബലിയാടാക്കുകയാണ്. ചതി എന്ന് പറഞ്ഞാല്‍ സൂപ്പര്‍ ചതിയാണ്. കെ. കരുണാകരന്റെ മകനായാലും ഉമ്മന്‍ ചാണ്ടിയുടെ മകനായാലും പുകച്ച് പുറത്ത് ചാടിക്കാനുള്ള വലിയ സംഘം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കെ. മുരളീധരന് വേഗത്തില്‍ വികാരത്തിന് അടിമപ്പെടുകയാണ്. നേമത്ത് പോയി നിന്നു. 15,000 വോട്ടാണ് ലഭിച്ചത്. അതുകഴിഞ്ഞ് സുരേഷ്ഗോപിയെ തോല്‍പ്പിക്കാന്‍ തൃശ്ശൂരിലേക്ക് പോയി. ഷാഫിയെ വടകരയില്‍ കൊണ്ടുവന്നാല്‍ മാത്രമേ വേണുഗോപാലിന് ആലപ്പുഴയില്‍ നില്ക്കാന് പറ്റുകയുള്ളൂ. അപ്പോള്‍ തട്ടാന്‍ പറ്റുന്ന പന്ത് മുരളീധരന് മാത്രമാണ്.
വിദേശകാര്യ സെക്രട്ടറിയായി കെ. വാസുകിയെ കേരളം നിയമിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വലിയ വിമര്‍ശനമുണ്ടായി. വിദേശകാര്യവക്താവ് കാര്യം വ്യക്തമായി പറഞ്ഞു. ഇവര്‍ക്ക് വിദേശത്ത് പോയി പിരിവ് നടത്തണം, കോണ്‍സുലേറ്റുമായി ബന്ധപ്പെടണം, കള്ളക്കടത്തിന് സഹായം കിട്ടണം. ഇടയ്ക്കിടയ്ക്ക് ഗള്‍ഫില്‍ പോകണം. അമേരിക്കയില്‍ പോയാലും തിരിച്ചുവരുമ്പോള്‍ ഗള്‍ഫില്‍ ഒരാഴ്ച നില്‍ക്കണം. ഐ.എ.എസുകാര്‍ മുഴുവന്‍ പിണറായി വിജയന് പറയുന്നത് കേട്ട് നടന്നാല്‍ സര്‍വീസില്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha