Widgets Magazine
08
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...


സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ... നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി... ലക്ഷ്യം കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക...


സുരേഷ് ഗോപിയെ കാണാൻ നാലു വയസുകാരി....സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്...കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന് കേന്ദ്രമന്ത്രി...


എ‍ഡിജിപി എം.ആർ.അജിത് കുമാറുമായുള്ള സ്വകാര്യ സന്ദർശനം.... പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ,..? ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും...


ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ...കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ...കേസിൽ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ...

ആരോഗ്യ മന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് പോലീസ് കുറ്റപത്രം... ഡോക്ടര്‍ നിയമന കൈക്കൂലി കേസില്‍ ഇടനിലക്കാരായ 4 പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം

27 JULY 2024 07:29 AM IST
മലയാളി വാര്‍ത്ത

More Stories...

സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...

സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ... നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി... ലക്ഷ്യം കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക...

സുരേഷ് ഗോപിയെ കാണാൻ നാലു വയസുകാരി....സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്...കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന് കേന്ദ്രമന്ത്രി...

എ‍ഡിജിപി എം.ആർ.അജിത് കുമാറുമായുള്ള സ്വകാര്യ സന്ദർശനം.... പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ,..? ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും...

മുഖം പോലും മറയ്‌ക്കാതെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കവർച്ച നടത്തി കള്ളൻ

ഗവ: ഡോക്ടര്‍ നിയമനത്തിന് 15 ലക്ഷം കോഴ ആവശ്യപ്പെട്ട് ആദ്യ ഗഡുവായി 1.75 ലക്ഷം വാങ്ങിയെന്ന കേസില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിന് പങ്കില്ലെന്ന് കാട്ടി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കന്റോണ്‍മെന്റ് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ആരോഗ്യ മന്ത്രിയെയും ഓഫീസിനെയും വെള്ള പൂശിയുള്ള അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡോക്ടര്‍ നിയമന കൈക്കൂലി കേസില്‍ ഇടനിലക്കാരായ 4 പ്രതികളെ ഉള്‍പ്പെടുത്തിയുള്ളതാണ് കുറ്റപത്രം.


ഇടനിലക്കാരായ പത്തനംതിട്ട സി ഐ റ്റി യു ജില്ലാ ഓഫീസ് മുന്‍ സെക്രട്ടറി അഖില്‍ സജീവ് , സുഹൃത്ത് അഡ്വ. റഫീസ് , കോഴിക്കോട് എസ്എഫ് ഐ നേതാവ് അഡ്വ. ലെനിന്‍ രാജ് , മലപ്പുറം എഐഎസ്എഫ് മുന്‍ നേതാവ് അഡ്വ കെ.പി.ബാസിദ് എന്നിവരാണ് കുറ്റപത്രത്തിലെ പ്രതികള്‍.

ഡോക്ടര്‍ നിയമന കൈക്കൂലി സംഭവത്തില്‍ 2023 ഒക്ടോബര്‍ 4 ന് റിമാന്റിലായ പ്രതി കോഴിക്കോട് സ്വദേശി റഫീസിനെ പ്രൊഡക്ഷന്‍ വാറണ്ട് അയച്ചു വരുത്തിയ കോടതി കന്റോണ്‍മെന്റ് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതികള്‍ തമ്മിലുള്ള ഗൂഢാലോചന , തൊണ്ടിപ്പണം വീണ്ടെടുക്കല്‍ , വ്യാജ ഇലക്ട്രോണിക് രേഖകളുടെ ഉറവിടം , നിര്‍മ്മാണം എന്നിവ കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാന്‍ അനുമതി തേടിയുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് കോടതി ഉത്തരവ്. റഹീസ് ആണ് കേസില്‍ ആദ്യം അറസ്റ്റിലായത്. വ്യാജ നിയമന ഉത്തരവ് നിര്‍മിച്ചത് ഇയാളുടെ അറിവോടെയാണ്. ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ ഗൂഡാലോചന സംബന്ധിച്ച നിരവധി തെളിവുകളും പ്രതികള്‍ തമ്മിലുള്ള അടുപ്പം തെളിയിക്കുന്ന വസ്തുതകളും ഉണ്ടെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.
പരാതിക്കാരന്‍ ഹരിദാസന്റെ സുഹൃത്തായ ബാസിതിനെ കേസിലെ പ്രതി അഖില്‍ സജീവുമായി പരിചയപ്പെടുത്തിയത് റഹീസ് ആണ്. എഐഎസ്എഫ് മുന്‍ നേതാവായ ബാസിതിനെ പൊലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടനിലക്കാരനായ അഖില്‍ സജീവും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം. അഖില്‍ സജീവിന് 75000 രൂപയും അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും നല്‍കിയെന്നാണ് പരാതിക്കാരന്‍ ഹരിദാസ് ആരോപിക്കുന്നത്. നിയമനത്തിനായി ഇവര്‍ 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവും ഇടനിലക്കാരനായ പത്തനംതിട്ട സി.ഐ.ടി.യു ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവും പണം തട്ടിയെന്നാണ് പരാതി. മകന്റെ ഭാര്യയുടെ നിയമനത്തിന് വേണ്ടി പണം നല്‍കിയ മലപ്പുറം സ്വദേശി ഹരിദാസാണ് തട്ടിപ്പിന് ഇരയായത്.

ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസറായി ഹോമിയോ വിഭാഗത്തില്‍ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയത്. താത്കാലിക നിയമനത്തിന് 5 ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉള്‍പ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പും നല്‍കി.

തിരുവനന്തപുരത്തെ ആരോഗ്യ വകുപ്പ് ഓഫീസിന് സമീപത്ത് വെച്ച് അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും ഇടനിലക്കാരനായ അഖില്‍ സജീവിന് 50000 രൂപ നേരിട്ടും 25000 രൂപ ബാങ്ക് മുഖേനയും നല്‍കിയെന്നാണ് പരാതിക്കാരന്റെ ആരോപണം. നിയമനത്തിന് ആരോഗ്യ വകുപ്പില്‍ അപേക്ഷ നല്‍കിയപ്പോള്‍ അഖില്‍ സജീവ് നിയമനം ഉറപ്പ് നല്‍കി തങ്ങളെ ഇങ്ങോട്ട് വന്ന് സമീപിക്കുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലന്നും ഹരിദാസ് പറയുന്നു. നിയമനം ലഭിക്കുമെന്നറിയിച്ച് ആയുഷില്‍ നിന്ന് ഇമെയില്‍ സന്ദേശം ലഭിച്ചുവെന്നുമാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. ആയുഷിന്റേതെന്ന പേരില്‍ വ്യാജ ഇമെയില്‍ നിര്‍മ്മിച്ചത് അഖില്‍ സജീവാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വഞ്ചനാ കുറ്റം ചുമത്തിയാണ് കേസില്‍ അഖില്‍ സജീവിനെയും അഡ്വ. ലെനിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ഐടി ആക്ടിലെ വകുപ്പുകളും ചുമത്തിതിയിട്ടുണ്ട്. ഇരുവരും ഒളിവിലാണ്. അഖില്‍ സജീവന്‍ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് കിട്ടുന്ന വിവരം. മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഓഫീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊതുഭരണ വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്. ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങളൊന്നും പൊലീസിന് കിട്ടിയിട്ടില്ല.

നിയമന കോഴക്കേസില്‍ മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് പരാതിക്കാരനായ ഹരിദാസന്‍. അഖില്‍ മാത്യുവിനാണ് താന്‍ പണം കൈമാറിയതെന്ന് കന്റോണ്‍മെന്റ് പൊലീസിനോട് ഹരിദാസന്‍ ആവര്‍ത്തിച്ചു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രതികൂലമാണെങ്കിലും മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് ഹരിദാസന്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN ആർ എസ് എസ് ബന്ധം പുറത്ത്  (13 hours ago)

Andhra-Pradesh അവരുടെ ഒരേയൊരു ലക്ഷ്യം  (13 hours ago)

SURESH GOPI വീഡിയോ വൈറൽ  (13 hours ago)

ADGP ആർഎസ്എസ്നേതാവിനെ കണ്ടതെന്തിന്?  (13 hours ago)

മുഖം പോലും മറയ്‌ക്കാതെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കവർച്ച നടത്തി കള്ളൻ  (14 hours ago)

സ്വർണ്ണക്കള്ളക്കടത്തുകാരെ ഔദ്യോഗികമായി പോലീസ് സംവിധാനങ്ങൾ സഹായിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഈ ബന്ധം എത്തിനിൽക്കുന്നു; കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക  (15 hours ago)

KOLLAM മറ്റൊരു പ്രതി കൂടി? തുടരന്വേഷണം  (15 hours ago)

MV GOVINDHAN ഇനി എല്ലാം നോക്കിയും കണ്ടും...  (15 hours ago)

വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ, അതുമല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള കുബുദ്ധി വച്ച് പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ, ആരോപണത്തിൽ കഴമ്പ് ഉണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ ഉടൻ തന്നെ അവൻ്റെ പ  (15 hours ago)

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തോത്രേയ ഹൊസബാളയുമായി നടത്തിയ രഹസ്യചര്‍ച്ച പുറത്തുവന്നു; തൃശൂര്‍പൂരം കലക്കാനുള്ള തിരക്കഥ സിപിഎമ്മും ബിജെപ  (16 hours ago)

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലുണ്ടായ പ്രതിസന്ധികളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്  (16 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസ് മഫിയാ തലവന്‍മാരുടെ സങ്കേതമായി മാറിയിരിക്കുന്നു; നിരന്തര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (16 hours ago)

കടലുകളുടെയും സമുദ്രങ്ങളുടെയും അടിത്തട്ടിൽ വെള്ളി കുമിഞ്ഞു കൂടുന്നതായി ഗവേഷകർ....  (16 hours ago)

അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്; സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (16 hours ago)

ശക്തൻ തമ്പുരാന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കും; പ്രതിമ തൃശൂരിനായി സമർപ്പിക്കും; വൻ പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (16 hours ago)

Malayali Vartha Recommends