Widgets Magazine
18
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനം മണിക്കൂറിനകം... വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമുഖ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി നീക്കം; ഖുശ്ബു മത്സരിക്കാന്‍ സാധ്യതയേറി


ദൈവത്തിന്റെ വിധി... എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി


ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴി ... ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത... വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഹമാസ് മേധാവി യഹ്യ സിൻവർ കൊല്ലപ്പെട്ടു?; ഇസ്രയേൽ വധിച്ചെന്നു റിപ്പോർട്ട്...കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാമെന്നും ഇസ്രയേൽ...എല്ലാം കണ്ണുകളും ഇസ്രായേലിലേക്ക്...


ഗംഗാ കനാലിൽ ഇത്തവണ ജലനിരപ്പ് സാധാരണയിലും താഴ്ന്നു... ഇതിന് പിന്നാലെ നദിയില്‍ റെയില്‍വേ ട്രാക്കുകള്‍ കണ്ടെത്തി...ജലസേചന വകുപ്പിനെ മാത്രമല്ല...റെയില്‍വെ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി...

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളതീരത്ത് വന്‍ ചുഴലിക്കാറ്റിനും പെരുമഴയ്ക്കും പ്രളയത്തിനും സാധ്യത; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ കടുത്ത ന്യൂനമര്‍ദവും പെരുമഴയും പ്രളയവുമാകുമെന്ന് മുന്നറിയിപ്പ്

27 JULY 2024 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ തന്നെ നയിക്കും

സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു അസാധ്യമായ കാര്യങ്ങൾ സർക്കാർ സാധ്യമാക്കിയതായി മന്ത്രി കെ രാജന്‍

തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക!!! കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ ഒന്നാം റീച്ചിലുള്‍പ്പെട്ട കരകുളം മേല്‍പ്പാലം നിര്‍മാണം ഉദ്ഘാടനം ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

കളം പിടിക്കാന്‍ ബിജെപിയും... കോണ്‍ഗ്രസ് വിട്ട ഡോ. പി സരിനിനെ ഇടതു സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന്

അടുത്തുവരുന്ന  ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളതീരത്ത് വന്‍ ചുഴലിക്കാറ്റിനും പെരുമഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന് ഉന്നത ശസാത്രസംഘം നടത്തിയ  സര്‍വെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ കടുത്ത ന്യൂനമര്‍ദവും പെരുമഴയും  പ്രളയവുമാകുമെന്നാണ്  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ പഠനം വ്യക്തമാക്കുന്നത്. കേരള തീരത്ത് ചുഴലിയും സുനാമിയും തിരയേറ്റവും ഉള്‍പ്പെടെ സാധ്യതകള്‍ പ്രവചിക്കുന്നതിനാല്‍ അടുത്ത മാസങ്ങള്‍ ദുരന്തങ്ങളുടെയും ദുരിതങ്ങളുടേതുമായിരിക്കും. അതിവിനാശകരമായ സുനാമി ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകാവുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല.

ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ കേരളത്തില്‍ അതിശക്തമായ മേഘസ്‌ഫോടനത്തിനും മിന്നല്‍ പ്രളയത്തിനുമുള്ള സാധ്യതയും കടല്‍നിരീക്ഷണ കേന്ദ്രം മുന്നില്‍ കാണുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ ശാസ്ത്രസംഘം കടലിലും കരയിലും ആകാശത്തും സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചുള്ള വിശദമായ പഠനങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ പഠന റിപ്പോര്‍ട്ട്  അടുത്ത മാസം പ്രസിദ്ധീകരിക്കുകയും ചെയ്യും. എല്‍ നിനോ  പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ത്യാ മഹാസമുദ്രവും അറബിക്കടലും അതിവേഗം ചൂടുപിടിക്കുന്നതായും ഇത് തിരയേറ്റത്തിനും കടല്‍ക്ഷോഭത്തിനും കാരണമാകുമെന്നും ഇവരുടെ പഠനം വ്യക്തമാക്കുന്നു. അപ്രതീക്ഷിതമായി ചൂടും തണുപ്പും കൂടുകയോ കുറയുകയോ ചെയ്യുന്ന ഈ പ്രതിഭാസം കാലാവസ്ഥയെ മാത്രമല്ല സസ്യങ്ങളെയും ജന്തുജാലങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നതും ഏറെ വിനാശകരമാണ്.

ലോകത്തില്‍തന്നെ ഏറ്റവും കൂടുതല്‍ താപനില വര്‍ധിക്കുന്ന കടലായി അറബിക്കടല്‍ മാറുന്നതും ജലനിരപ്പില്‍ വര്‍ധയുണ്ടാകുന്നതും ഏറെ ഭീതിയോടെയാണ് കേരളം നോക്കിക്കാണേണ്ടത്. ഇന്നത്തെ നിലയില്‍ കടല്‍ നില ഉയര്‍ന്നാല്‍  അന്‍പതു വര്‍ഷത്തിനുള്ളില്‍ കൊച്ചി നഗരം പൂര്‍ണമായി മൂടിപ്പോകുമെന്നും ആലുവ ഉള്‍പ്പെടെ പ്രദേശങ്ങളുടെ കുറെ പ്രദേശങ്ങളിലേക്ക് കടല്‍ കയറുമെന്നുമാണ് പ്രവചനങ്ങള്‍. കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശങ്ങള്‍ അപ്പാടെ കടല്‍ കയറി മൂടുമെന്നും പഠനങ്ങള്‍ പറയുന്നു. ഇപ്പോള്‍തന്നെ കുട്ടനാടിന്റെ എട്ടു ശതമാനം ഭൂപ്രദേശങ്ങളില്‍ വേലിയേറ്റം ശക്തനായിക്കഴിഞ്ഞു.

എല്‍ നിനോ പ്രതിഭാസത്തിന്റെ ഭാഗമായി അന്തരീക്ഷ ഈര്‍പ്പത്തിന്റെ തോത്  വര്‍ധിച്ചുവരികയാണ്. ഇത് ഓഗസ്റ്റില്‍ കേരളത്തിലുടനീളം  കനത്ത മഴയ്ക്കും കാറ്റിനും കാരണമാകും. മാത്രവുമല്ല ഇക്കൊല്ലത്തെ മഴക്കാലം ഡിസംബര്‍ അവസാനവാരം വരെ മുന്നോട്ടുപോകുമെന്നും ഇപ്പോള്‍ നടത്തിയ പഠനം  പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിക്കു പുറമെ വിക്രം സാരാ ഭായി സ്‌പേയ്‌സ് സെന്ററിലെ ഗവേഷകരും സമുദ്രപഠനത്തില്‍ പങ്കാളികളായിരുന്നു. കേരളത്തിന്റെ കാലാവസ്ഥ അപ്പാടെ മാറിമറിയുന്ന പ്രതിഭാസമാണ് ഇനി വരാന്‍ പോകുന്നത്.

അതിശക്തമായ മഴയും അതികഠിനമായ വേനലുമാണ് കേരളത്തില്‍ ഇനിയുള്ള നാലു മാസങ്ങളില്‍  വരാനിരിക്കുന്നത്. മഞ്ഞുകാലം  കേരളത്തില്‍ ഇല്ലാതാകുന്നു എന്നതാണ് കാലാവസ്ഥാ വ്യതിയാനത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പ്രതിഭാസം. മാവും കായും പൂവിടാതിരിക്കുകയും  ചക്കയും മാങ്ങയും പോലുള്ള വിഭവങ്ങള്‍ കേരത്തില്‍ കുറയുകയും ചെയ്യാനുള്ള സാധ്യതയാണ് ഇതുണ്ടാക്കുക അറബിക്കടലില്‍ ന്യൂനമര്‍ദത്തിന്റെ തോത് ഓരോ വര്‍ഷവും അതിവേഗം കൂടിവരുന്നതായി സമീപകാലത്തെ എല്ലാ പഠനങ്ങളും വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ അറബിക്കടലിന്റെ ജലനിരപ്പില്‍ ഒന്നര സെന്റിമീറ്ററോളം വര്‍ധന രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രണ്ടു സെന്റിമീറ്റര്‍ കടല്‍ നിരപ്പ് ഉയര്‍ന്നാല്‍ കേരള തീരത്തെ എല്ലാ ജില്ലകളിലും ഒട്ടേറെ പ്രദേശങ്ങള്‍ കടലെടുത്തുപോകാനുള്ള സാധ്യതയും ഏറെ ഭയാനകമാണ്.  കടലിലെ ചൂടിന്റെ തോത് വര്‍ധിക്കുന്നതനുസരിച്ച് കേരളതീരത്തും ചൂട് കൂടിവരുന്നു. മാത്രവുമല്ല കേരളത്തിലെ പ്രധാന തുറമുഖങ്ങളും ബിച്ചുകളും കടല്‍ കയറി ഇല്ലാതാകാനുള്ള സാധ്യയും പഠനങ്ങളില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു... സെന്‍സെക്സില്‍ 500 പോയിന്റ് ഇടിവ്  (2 minutes ago)

ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ തന്നെ നയിക്കും  (16 minutes ago)

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം രണ്ടാം പോരിന് ഇന്നിറങ്ങും....  (31 minutes ago)

കണ്ണൂരിൽ സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അധിക്ഷേപത്തിൽ മനം നൊന്ത് എഡിഎമ്മിന് ആത്മഹത്യ ചെയ്യേണ്ടി വന്നത് ഏറെ ഖേദകരമായ സംഭവം; ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കും നരഹത്യക്കും ക  (33 minutes ago)

നടപടിക്രമങ്ങള്‍ പാലിച്ച് ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കും; കേരളത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെല്ലാം കോണ്‍ഗ്രസ് പൂര്‍ത്തിയായി എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ  (37 minutes ago)

സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു അസാധ്യമായ കാര്യങ്ങൾ സർക്കാർ സാധ്യമാക്കിയതായി മന്ത്രി കെ രാജന്‍  (43 minutes ago)

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സിപിഎം സംസ്ഥാന നേതൃത്വം ദിവ്യയെ പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി; കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന ഇങ്ങനെ  (50 minutes ago)

തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക!!! കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (55 minutes ago)

നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു....വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു  (1 hour ago)

ഇസ്രായേലിൻ്റെ ദൈവമേ......നന്ദി ...നന്ദി.....ഏറെ നാളായി കാത്തിരുന്ന ദിവസമെന്ന് സത്യൻസം പങ്കുവെച്ച് സോഷ്യൽ മീഡിയ സിൻവാറിന്റെ മരത്തിൽ ആഘോഷം  (1 hour ago)

വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ ഒന്നാം റീച്ചിലുള്‍പ്പെട്ട കരകുളം മേല്‍പ്പാലം നിര്‍മാണം ഉദ്ഘാടനം ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്  (1 hour ago)

കളം പിടിക്കാന്‍ ബിജെപിയും... കോണ്‍ഗ്രസ് വിട്ട ഡോ. പി സരിനിനെ ഇടതു സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന്  (1 hour ago)

നവംബര്‍ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി...  (1 hour ago)

തീരുമാനം മണിക്കൂറിനകം... വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമുഖ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി നീക്കം; ഖുശ്ബു മത്സരിക്കാന്‍ സാധ്യതയേറി  (2 hours ago)

ദൈവത്തിന്റെ വിധി... എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി  (2 hours ago)

Malayali Vartha Recommends