പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷന്‍ അവതാരകയും നര്‍ത്തകിയുമായ റിമി ടോമിക്ക് യുഎഇ ഗോള്‍ഡന്‍ വിസ
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയും ടെലിവിഷന്‍ അവതാരകയും നര്‍ത്തകിയുമായ റിമി ടോമിക്ക് യുഎഇ ഗോള്‍ഡന്‍ വിസ . ദുബൈയിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി റിമി ടോമി യുഎഇയുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുകയായിരുന്നു.
ദുബൈയിലെ ഗോള്‍ഡന്‍ വിസ മാന്‍ എന്നറിയപ്പെടുന്ന ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നാണ് റിമി ടോമി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. നേരത്തെ മലയാളം കൂടാതെ മറ്റ് ഭാഷകളിലെയും നിരവധി ചലച്ചിത്ര താരങ്ങള്‍ യുഎഇ ഗോള്‍ഡന്‍ വിസ കൈപ്പറ്റിയത് ദുബൈയിലെ ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു.
റിമി ടോമിയുടെ സഹോദരനും നടി മുക്തയുടെ ഭര്‍ത്താവുമായ റിങ്കു ടോമിയും ചടങ്ങിലുണ്ടായിരുന്നു. ദുബൈ ഇമിഗ്രേഷന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് അദ്നാന് മൂസയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
2002 ല്‍ പുറത്തെത്തിയ മീശമാധവനിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗായിക എന്ന നിലയില്‍ റിമി ടോമി അരങ്ങേറ്റം കുറിച്ചത്.
https://www.facebook.com/Malayalivartha