Widgets Magazine
18
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിത്രങ്ങളില്‍ തികച്ചും അവശനയാ സിന്‍വര്‍...ഒരു കസേരയില്‍ ഇരിക്കുന്നത് കാണാം... ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ട്, വലതു കൈയ്യും നഷ്ടപ്പെട്ട നിലയിലാണ്... അവസാനത്തെ ഡ്രോൺ ദൃശ്യങ്ങൾ...


പന്നുവിനെ വധിക്കാൻ ശ്രമിച്ച മുൻ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി...ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു..ഇന്ത്യയുടെ നിലപാട്...


ഹമാസിന് മേധാവിമാര്‍ വാഴാത്ത കാലമാണ്... ഇസ്രായേൽ ചാരകണ്ണുകൾ തേടി കൊണ്ട് ഇരുന്നിരുന്നത് ഈ തലയെ ആയിരുന്നു... ഇസ്രായേല്‍ പ്രതിജ്ഞ പതിയെ ശരിയാകുകയാണ്..അടങ്ങാത്ത ജൂതകോപം...


തീരുമാനം മണിക്കൂറിനകം... വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമുഖ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി നീക്കം; ഖുശ്ബു മത്സരിക്കാന്‍ സാധ്യതയേറി


ദൈവത്തിന്റെ വിധി... എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

സതീശന്‍ സൂപ്പര്‍മാന്‍; സുധാകരന്‍ അയണ്മാൻ: കോണ്‍ഗ്രസില്‍ 'മണ്ണിടിച്ചില്‍'

27 JULY 2024 03:57 PM IST
മലയാളി വാര്‍ത്ത

കെ.സുധാകരനും വിഡി സതീശനും തമ്മിലുള്ള ചക്കളത്തിപ്പോര് പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കെ.സുധാകരന്‍ എംപിയായതോടെ ഡല്‍ഹിയിലെയും കണ്ണൂരിലെയും കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്ന നിലപാടിലാണ് സതീശന്‍. അതുകൊണ്ട് പാര്‍ലമെന്ററി കാര്യങ്ങള്‍ക്ക് പുറമേ സംഘടനാ കാര്യങ്ങളും സതീശനങ്ങട് ഏറ്റെടുത്തു. മുമ്പ് പത്രസമ്മേളനത്തില്‍ സതീശനെതിരെ പരസ്യമായി തെറിയഭിഷേകം നടത്തിയ സുധാകരന്‍ ഇതറിഞ്ഞതും അടിയന്തരയോഗം വിളിച്ചു, സതീശനെ ആവാഹിച്ച് തെക്കിനിയില്‍ മണിച്ചിത്രത്താഴിട്ട് പൂട്ടാന്‍ തീരുമാനിച്ചു. യോഗം താനെന്ന ബാധയെ ഒഴിപ്പിക്കാനാണെന്ന് തിരിച്ചറിഞ്ഞ സതീശന്‍ ആ ഭാഗത്തേക്കേ പോയില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വിജയം വരുന്ന നിയമസഭയിലും ആവര്‍ത്തുമെന്ന് സ്വപ്‌നം കണ്ടാണ് ഈ തമ്മിലടി. നിങ്ങടെ അടി മൂക്കട്ടെ... അപ്പുറത്ത് പിണറായി മൂന്നാമൂഴത്തിനുള്ള കോപ്പ് കൂട്ടുകയാണ്. കൂട്ടിയ കെട്ടിട നികുതി നിരക്ക് കുറയ്ക്കുന്നത് സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്നാ അന്തംകമ്മികള്‍ തള്ളുന്നത്. കിറ്റിന്റെ എണ്ണം കൂ്ട്ടിയാല്‍ വോട്ടിന്റെണ്ണം കൂടും - എന്ന മുദ്രാവാക്യവും അന്തരീക്ഷത്തില്‍ കറങ്ങുന്നുണ്ട്. അതുകൊണ്ട് മര്യാദയ്ക്ക് നിന്നാല്‍ അതിന്റെ ഗുണം സതീശനും സുധാകരനും കിട്ടും.

തന്റെ അധികാരം കയ്യേറാന്‍ വന്നാല്‍ ആ കൈ ഞാന്‍ വെട്ടും എന്ന സ്‌റ്റൈലാണ് സുധാകരന്‍ സ്വീകരിച്ചിരിക്കുന്നത്. സതീശനാകട്ടെ കുറുക്കന്റെ ബുദ്ധിയാണ്. പരസ്യമായ ഡയലോഗോ, പ്രതികരണങ്ങളോ ഇല്ല. ഗംഗാവാലിയിലെ അടിയൊഴുക്ക് പോലെയാണ് എല്ലാ പരിപാടികളും. പുറമേ നോക്കിയാല്‍ എല്ലാം ശാന്തം. സംഘടനാ തലത്തില്‍ തീരുമാനങ്ങളെടുത്ത് നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സതീശനെ മെരുക്കാന്‍ നേതാക്കള്‍ നല്‍കിയ പരാതികള്‍ പരിശോധിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന, കെപിസിസി ഭാരവാഹികളുടെ അടിയന്തര യോഗത്തില്‍ വി ഡി സതീശനെ വലിച്ചുകീറി ഒട്ടിച്ചു. ഭാരവാഹി യോഗത്തില്‍ ഉണ്ടായ വിമര്‍ശനത്തില്‍ വി ഡി സതീശനും അതൃപ്തിയിലാണ്.

 

 

ഇന്നലെ തിരുവനന്തപുരം ഡിസിസിയുടെ യോഗത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എംപിയായ സുധാകരന്‍ സംസ്ഥാന രാഷ്ട്രീയം മതിയാക്കണമെന്നും അധ്യക്ഷപദം ഒഴിയണമെന്നുമാണ് സതീശനും കൂട്ടരും ആവശ്യപ്പെടുന്നത്. പകരം ആരെ കൊണ്ടുവരും എന്നതാണ് ചോദ്യം. കെ.മുരളീധരനെ കൊണ്ടുവരുന്നതിനോട് പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും യോജിപ്പാണ്. നേതാക്കളില്‍ ഭൂരിപക്ഷവും അതിനെ എതിര്‍ക്കുന്നു. മുരളി പ്രസിഡന്റായാല്‍ ഒരുത്തന്റെയും കളി നടക്കില്ലെന്ന് അവര്‍ക്കറിയാം.

 

 

അടുത്ത കൊല്ലം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കായി 'മിഷന്‍ 2025' എന്ന പേരില്‍ കര്‍മ്മപദ്ധതിക്ക് വയനാട് നടന്ന സംസ്ഥാന ക്യാമ്പ് രൂപം നല്‍കിയിരുന്നു. വിഡി സതീശനാണ് കര്‍മ്മരേഖ അവതരിപ്പിച്ചത്. ക്യാമ്പില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാലും മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിപക്ഷ നേതാവ് സര്‍ക്കുലര്‍ പുറത്തിറക്കിയത് കെപിസിസി ഭാരവാഹികളെ ചൊടിപ്പിച്ചു. . വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ച പ്രതിപക്ഷനേതാവ് അതിലൂടെ താഴേതട്ടിലേക്ക് നിര്‍ദേശങ്ങള്‍ നല്‍കി്.

 

 

ഇതോടെ കോണ്‍ഗ്രസില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ് സംഭവിച്ചത്. ദുരന്ത്തതിന്റെ പ്രഭവകേന്ദ്രമായ വിഡി സതീശനെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നാണ് പലരും ആവശ്യപ്പെട്ടത്. സംഘടനാകാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് പ്രതിപക്ഷ നേതാവ് 'സൂപ്പര്‍ പ്രസിഡന്റ്' ചമയുകയാണെന്ന ആരോപണമാണ് കെപിസിസി ഭാരവാഹികള്‍ ഉയര്‍ത്തിയത്. ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, എം എം നിസാര്‍ എന്നിവര്‍ പരാതിപ്പെട്ടതോടെയാണ് കെപിസിസി പ്രസിഡന്റ് അടിയന്തര യോഗം വിളിച്ചത്.

 

 

വ്യാഴാഴ്ച രാത്രി നടന്ന അടിയന്തര യോഗത്തില്‍, പ്രതിപക്ഷ നേതാവ് കെപിസിസിയുടെ അധികാരത്തില്‍ കടന്നുകയറുകയാണെന്ന വിമര്‍ശനം നേതാക്കള്‍ ഉന്നയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരെ നോക്കുകുത്തികളാക്കി മാറ്റുന്നെന്നും പരാതിയുയര്‍ന്നു. പ്രതിപക്ഷ നേതാവിന്റേത് സമാന്തര സംഘടനാ പ്രവര്‍ത്തനമാണെന്ന പരാതിയാണ് ഭൂരിപക്ഷം നേതാക്കളും ആഞ്ഞടിച്ചു. സര്‍ക്കുലര്‍ ഇറക്കേണ്ടത് കെപിസിസി തന്നെയാണെന്ന് കെ സുധാകരന്‍ യോഗത്തില്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവര്‍ത്തനമാണെന്നും ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ആഭ്യന്തര കാര്യങ്ങള്‍ വാര്‍ത്തയാകുന്നതിന് പിന്നില്‍ പ്രതിപക്ഷ നേതാവാണ്.

 

 

വയനാട് ക്യാമ്പ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് പ്രതിപക്ഷ നേതാവാണെന്ന ആരോപണവും ഉണ്ടായി. ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെ അടിയന്തര യോഗം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നില്ലെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ സതീശന് കഴിഞ്ഞിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് സതീശന്‍ സൂപ്പര്‍ പ്രസിഡന്റായത്. പാര്‍ട്ടിയും പാര്‍ലമെന്ററി കാര്യവും കൈപ്പിടിയിലൊതുക്കിയാല്‍ അടുത്ത തവണ മുഖ്യമന്ത്രി കസേര ഉറപ്പാണെന്ന് സതീശന്‍ സ്വപ്‌നം കാണുന്നു.

 

 

 

നിയമസഭയിലെ പെര്‍ഫോമന്‍സ് കൊണ്ടൊന്നും മുഖ്യമന്ത്രിയാകാനൊക്കില്ലെന്ന് സതീശന്‍ ആദ്യം മനസിലാക്കണം. അതിന് ജനകീയ മുഖം വേണം. സതീശന് അതില്ല. ഉമ്മന്‍ചാണ്ടി, ആന്റണി, കരുണാകരന്‍ തുടങ്ങിയവര്‍ ജനങ്ങളുടെ ഇടയിലാണ് പ്രവര്‍ത്തിച്ചതും വളര്‍ന്നതും. സതീശന്‍ എറണാകുളത്തും തിരുവനന്തപുരത്തും അല്ലാതെ മറ്റൊരിടത്തും സജീവമല്ല. അതുതന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പോരായ്മ. കേന്ദ്രനേതൃത്വത്തിന്റെ വലിയ പിന്തുണയും സതീശനില്ല. പുതുപ്പളളി ഉപതെരഞ്ഞെടുപ്പിന് ശേഷം സതീശനും സുധാകരനും മൈക്കിന് വേണ്ടി കടിപിടി കൂടുന്നത് നാട്ടുകാരെല്ലാം കണ്ടതാണ്. അന്നേ രണ്ട് പേര്‍ക്കും മുന്നറിയിപ്പ് കൊടുത്തതാണ്.

 

 

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം ഇരുരുടെയും മിടുക്കല്ല, പിണറായി വിജയനോടാണ് ഇരുവരും അതിന് നന്ദി പറയേണ്ടത്. പണിയെടുക്കാതെ നേടിയ വിജയത്തിന്റെ ക്രഡിറ്റ് അടിച്ചെടുക്കാനും സതീശന് യാതൊരു ഉളുപ്പും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സതീശന്‍ തന്റെ നിലവാരം ഇനിയും താഴ്ത്താനാണ് സാധ്യത. അക്കാര്യത്തില്‍ സുധാകരനും ഒട്ടും മോശമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവശനായി ഇരിക്കുന്ന സിന്‍വർ  (18 minutes ago)

INDIA കൂടുതൽ പ്രതികരിക്കാതെ അമേരിക്ക  (23 minutes ago)

IRAN ഇറാന്റെ പ്രതികരണം  (28 minutes ago)

യഹ്യയക്ക് ശേഷം ഹമാസ്.. ആ മരണം ഇസ്രയേൽ ആഘോഷിക്കുന്നതിങ്ങനെ. അടുത്ത റീത്തും റെഡി.  (29 minutes ago)

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍...  (31 minutes ago)

വയനാട് ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും...  (46 minutes ago)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു...  (49 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ ആര്യാട് തനിച്ച് താമസിച്ചിരുന്ന വൃദ്ധനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (53 minutes ago)

ഈ ചിത്രത്തിൽ കേറി പണിയാൻ നിന്നാൽ, പണി പാളും! കടുത്ത താക്കീതുമായി ഗോപി സുന്ദർ  (1 hour ago)

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ മറികടന്ന് സ്വര്‍ണവില 58,000ത്തിലേക്ക്...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... ചാലക്കുടി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ആലുവയില്‍ ജിംനേഷ്യം ട്രെയിനറെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (2 hours ago)

അവളുടെ കഴിവിനുള്ള അംഗീകാരം അവൾക്ക് തന്നെ കൊടുക്കുക.. അവളുടെ ഐഡന്റിറ്റി ആരും തെറ്റിദ്ധരിക്കരുത്!! ഇതെന്റെ മകളല്ല- വിജയ് യേശുദാസ്  (2 hours ago)

ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു... സെന്‍സെക്സില്‍ 500 പോയിന്റ് ഇടിവ്  (2 hours ago)

Malayali Vartha Recommends