Widgets Magazine
12
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷേക് ദർവേഷ് സാഹിബാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും വിലയുള്ള താരം... സാഹിബിന്റെ പേനത്തുമ്പത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവി...വരും ദിവസങ്ങൾ പിണറായിക്ക് നിർണായകമാണെന്ന് ചുരുക്കം...


ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണം... ഉത്തര കൊറിയ ജപ്പാൻ കടലിലേക്ക് ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ അയച്ചു...ലോകം മുഴുവൻ ഭയത്തിൽ...


ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം.....സഹനത്തിന് അപാരമായൊരു ശക്തി ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും ലഭിക്കട്ടെയെന്ന് മമ്മൂട്ടി


കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്തു തീരം വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു, അടുത്ത ഏഴു ദിവസം വ്യാപകമായി മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ..


പ്രാര്‍ത്ഥനകള്‍ വിഫലമായി... വിട്ടൊഴിയാതെ ദുരന്തം..... ശ്രുതിയെ തനിച്ചാക്കി ജെന്‍സണും യാത്രയായി... വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി....

ഇത് അതുക്കും മേലെ... നീണ്ട അന്വേഷണത്തിനൊടുവില്‍ 13 കാരിയെ കണ്ടെത്തി; പോലീസ് സംഘം സംഘം വിശാഖപട്ടണത്തേക്ക്

22 AUGUST 2024 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

യച്ചൂരിക്ക് വിട: ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം...പൊതുദർശനം നാളെ; ഭൗതിക ശരീരം വൈദ്യപഠനത്തിന്

ലക്ഷദ്വീപിന് വേണ്ടി കൊച്ചിയിൽ സത്യാഗ്രഹം എറണാകുളം എംപി ഹൈബി ഈഡൻ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി വക്കഫ് ബോർഡ് ഓഫീസിന്റെ മുന്നിൽ സത്യാഗ്രഹം ഇരിക്കുവാൻ തയ്യാറുണ്ടോ..?എറണാകുളം എംപി ഹൈബി ഈഡനോട് കാസയുടെ ചില ചോദ്യങ്ങൾ ???

സഫാരി ചാനൽ നിർത്തുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്നു..?

ചില ചാനലുകൾ സിസ്റ്റർ ലിനിയുടെ ഭർത്താവിന്റെയും ഭാര്യ പ്രതിഭയുടെയും ഇന്റർവ്യൂ എടുത്ത് പൊലിപ്പിക്കുന്നത് കാണുമ്പോൾ അരോചകം തോന്നുന്നു; ഇത്രയ്ക്ക് ഇന്റർവ്യൂ ചെയ്ത് സെലിബ്രേറ്റ് ചെയ്യാനും വേണ്ടി എന്താണ്? ആരാണ് ആ രണ്ട് പേർ? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

അൻവറിനും ജലീലിനും സിപിഎം-ൽ തുടരാനാവില്ല: ചെറിയാൻ ഫിലിപ്പ്

കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി പെണ്‍കുട്ടിയ്ക്കായി പോലീസ് തലങ്ങും വിലങ്ങും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാനം മലയാളികള്‍ ഏറ്റെടുത്തു. പോലീസിന് കണ്ടെത്താനാകാത്തത് പ്രവാസി മലയാളികള്‍ കണ്ടുപിടിച്ചു.

കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി പെണ്‍കുട്ടിക്കായി കഴക്കൂട്ടം വനിത എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലര്‍ച്ചെ വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു. ഇന്നലെ രാവിലെ അമ്മയോട് പിണങ്ങി വീട്ടില്‍ നിന്നിറങ്ങി, പിന്നീട് കാണാതായ പെണ്‍കുട്ടിയെ 37 മണിക്കൂര്‍ നേരത്ത തെരച്ചിലിനൊടുവില്‍ ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്ത് നിന്നാണ് കണ്ടെത്തിയത്.

കുട്ടി ഇപ്പോള്‍ ആര്‍പിഎഫിന്റെ സംരക്ഷണയിലാണുള്ളത്. കഴക്കൂട്ടം എസ്എച്ച്ഒ യുടെ സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിരുന്നു. അവിടുത്തെ വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് ഇവിടുത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതുണ്ട്. അതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പുലര്‍ച്ചെ നാലുമണിയോടെ പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് പോയി. രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്. കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴികള്‍ രേഖപ്പെടുത്തിയതിന് ശേഷം പൊലീസ് വഴി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും പൊലീസ് അറിയിച്ചു.

വിശാഖപട്ടണത്തെ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ താംബരം എക്‌സ്പ്രസില്‍ നിന്നാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ബര്‍ത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്. രണ്ട് ദിവസമായി ആഹാരം കഴിക്കാത്തതിനാല്‍ കണ്ടെത്തുമ്പോള്‍ കുഞ്ഞ് ക്ഷീണിതയായിരുന്നു. കഴിഞ്ഞ ദിവസം ട്രെയിനില്‍ കയറിയത് മുതല്‍ വെള്ളം മാത്രമാണ് കുടിച്ചത്. അമ്പത് രൂപയും ഒരു ചെറിയ ബാഗില്‍ വസ്ത്രങ്ങളും കൊണ്ടാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്.

അമ്മ തല്ലിയതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയതാണെന്നും ജന്മദേശമായ അസമിലേക്ക് പോകുകയായിരുന്നവെന്നും കുട്ടി മലയാളി അസോസിയേഷന്‍ പ്രതിനിധികളോട് പറഞ്ഞിരുന്നു. ആര്‍പിഎഫിന് കൈമാറിയ കുഞ്ഞിന് ആഹാരവും വെള്ളവും ഉദ്യോഗസ്ഥര്‍ വാങ്ങി നല്‍കി. കുട്ടിക്ക് മറ്റ് യാതൊരു വിധത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മാതാപിതാക്കള്‍ക്ക് കുട്ടിയുമായി സംസാരിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. മകളെ തിരിച്ചുകിട്ടിയതില്‍ സന്തോഷമെന്നായിരുന്നു വിതുമ്പി, കണ്ണുനിറഞ്ഞ് മാതാപിതാക്കളുടെ പ്രതികരണം. രണ്ട് ദിവസമായി വിശന്നിരുന്ന കുഞ്ഞ് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോള്‍ സന്തോഷമുണ്ടന്നും അവര്‍ കണ്ണുനിറഞ്ഞ് പറഞ്ഞു. ഫോണിലൂടെ മകളെ ആശ്വസിപ്പിച്ചായിരുന്നു മാതാപിതാക്കള്‍ സംസാരിച്ചത്. സഹോദരിയെ കണ്ടെത്തിയതില്‍ സന്തോഷമെന്നും കേരളത്തിന് നന്ദിയെന്നും തസ്മിദിന്റെ സഹോദരന്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം തമ്പാനൂരില്‍ എത്തി ട്രെയിന്‍ കയറിയ പെണ്‍കുട്ടി കന്യാകുമാരിയിലെത്തി അവിടെ നിന്നുമാണ് ആസാമിലേക്കുള്ള ട്രെയിന്‍ കയറിയത്. ട്രെയിനില്‍ സഞ്ചരിക്കവേ ബബിത എന്ന വിദ്യാര്‍ത്ഥിനി എടുത്ത കുട്ടിയുടെ ഫോട്ടോ ആണ് അന്വേഷണത്തിന് നിര്‍ണായകമായത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുട്ടി ചെന്നൈയിലേക്കുള്ള ട്രെയിന്‍ കയറിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. ചെന്നൈയിലെത്തിയതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് കന്യാകുമാരിയില്‍ നിന്നാണ് പെണ്‍കുട്ടി ചെന്നെ-എഗ്മോര്‍ എക്‌സ്പ്രസില്‍ കയറിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നുമണിയോടെ ട്രെയിനില്‍ നിന്നിറങ്ങി കുപ്പിയില്‍ കുടിവെള്ളം ശേഖരിച്ച ശേഷം വീണ്ടും ട്രെയിന്‍ കയറുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പ്രത്യേക പൊലീസ് സംഘം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് പ്രവാസി മലയാളികളുടെ ഇടപെടലോടെ ആശ്വാസ വാര്‍ത്ത എത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യച്ചൂരിക്ക് വിട: ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം...പൊതുദർശനം നാളെ; ഭൗതിക ശരീരം വൈദ്യപഠനത്തിന്  (3 hours ago)

ഗാസ യുദ്ധം ഡിസംബറിൽ അവസാനിക്കുന്നു  (3 hours ago)

ലക്ഷദ്വീപിന് വേണ്ടി കൊച്ചിയിൽ സത്യാഗ്രഹം എറണാകുളം എംപി ഹൈബി ഈഡൻ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി വക്കഫ് ബോർഡ് ഓഫീസിന്റെ മുന്നിൽ സത്യാഗ്രഹം ഇരിക്കുവാൻ തയ്യാറുണ്ടോ..?എറണാകുളം എംപി ഹൈബി ഈഡനോട് കാസയ  (3 hours ago)

സഫാരി ചാനൽ നിർത്തുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്നു..?  (3 hours ago)

'മോദിജി ഞങ്ങളെ രക്ഷിക്കൂ...'  (3 hours ago)

ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ഹമാസുമായി അനൗപചാരിക ചർച്ച ആരംഭിച്ചു  (4 hours ago)

ചില ചാനലുകൾ സിസ്റ്റർ ലിനിയുടെ ഭർത്താവിന്റെയും ഭാര്യ പ്രതിഭയുടെയും ഇന്റർവ്യൂ എടുത്ത് പൊലിപ്പിക്കുന്നത് കാണുമ്പോൾ അരോചകം തോന്നുന്നു; ഇത്രയ്ക്ക് ഇന്റർവ്യൂ ചെയ്ത് സെലിബ്രേറ്റ് ചെയ്യാനും വേണ്ടി എന്താണ്? ആ  (6 hours ago)

അൻവറിനും ജലീലിനും സിപിഎം-ൽ തുടരാനാവില്ല: ചെറിയാൻ ഫിലിപ്പ്  (6 hours ago)

ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പൊലീസ് ഉന്നതനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ എസ്.പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമാണ്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡ  (8 hours ago)

പി.വി.അൻവറിനെയും കെ.ടി.ജലീലിനെയും അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നു; അൻവറിനും ജലീലിനും സിപിഎമ്മിൽ തുടരാനാവില്ലെന്ന വിമർശനവുമായി ചെറിയാൻ ഫിലിപ്പ്  (8 hours ago)

എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സംഘപരിവാറിനെ ഭയന്നാണ്; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (8 hours ago)

വടക്ക് - കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ശക്തികൂടിയ ന്യൂനമർദ്ദം വീണ്ടും തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു; വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യൂനമർദ്ദപാത  (8 hours ago)

കേസിലെ വില്ലൻ മുഖ്യമന്ത്രി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ കുറവ്  (9 hours ago)

ഓണത്തോടനുബന്ധിച്ച് എക്‌സൈസുകാര്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്തത് ഒരു കോടിയിലധികം വരുന്ന കള്ളപ്പണം  (9 hours ago)

Malayali Vartha Recommends