Widgets Magazine
12
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷേക് ദർവേഷ് സാഹിബാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും വിലയുള്ള താരം... സാഹിബിന്റെ പേനത്തുമ്പത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവി...വരും ദിവസങ്ങൾ പിണറായിക്ക് നിർണായകമാണെന്ന് ചുരുക്കം...


ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണം... ഉത്തര കൊറിയ ജപ്പാൻ കടലിലേക്ക് ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ അയച്ചു...ലോകം മുഴുവൻ ഭയത്തിൽ...


ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം.....സഹനത്തിന് അപാരമായൊരു ശക്തി ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും ലഭിക്കട്ടെയെന്ന് മമ്മൂട്ടി


കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്തു തീരം വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു, അടുത്ത ഏഴു ദിവസം വ്യാപകമായി മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ..


പ്രാര്‍ത്ഥനകള്‍ വിഫലമായി... വിട്ടൊഴിയാതെ ദുരന്തം..... ശ്രുതിയെ തനിച്ചാക്കി ജെന്‍സണും യാത്രയായി... വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി....

മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ; നുണപരിശോധനയ്ക്ക് വിധേയമാകുമെന്ന് സൂചന...

22 AUGUST 2024 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

യച്ചൂരിക്ക് വിട: ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം...പൊതുദർശനം നാളെ; ഭൗതിക ശരീരം വൈദ്യപഠനത്തിന്

ലക്ഷദ്വീപിന് വേണ്ടി കൊച്ചിയിൽ സത്യാഗ്രഹം എറണാകുളം എംപി ഹൈബി ഈഡൻ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി വക്കഫ് ബോർഡ് ഓഫീസിന്റെ മുന്നിൽ സത്യാഗ്രഹം ഇരിക്കുവാൻ തയ്യാറുണ്ടോ..?എറണാകുളം എംപി ഹൈബി ഈഡനോട് കാസയുടെ ചില ചോദ്യങ്ങൾ ???

സഫാരി ചാനൽ നിർത്തുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്നു..?

ചില ചാനലുകൾ സിസ്റ്റർ ലിനിയുടെ ഭർത്താവിന്റെയും ഭാര്യ പ്രതിഭയുടെയും ഇന്റർവ്യൂ എടുത്ത് പൊലിപ്പിക്കുന്നത് കാണുമ്പോൾ അരോചകം തോന്നുന്നു; ഇത്രയ്ക്ക് ഇന്റർവ്യൂ ചെയ്ത് സെലിബ്രേറ്റ് ചെയ്യാനും വേണ്ടി എന്താണ്? ആരാണ് ആ രണ്ട് പേർ? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

അൻവറിനും ജലീലിനും സിപിഎം-ൽ തുടരാനാവില്ല: ചെറിയാൻ ഫിലിപ്പ്

മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജെസ്‌ന മരിയ ജയിംസിനോടു സാദൃശ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നു വെളിപ്പെടുത്തിയ മുന്‍ ജീവനക്കാരിയെ നുണപരിശോധനയ്ക്ക് വിധേയമാകുമെന്ന് സൂചന. മുന്‍ജീവനക്കാരിയും ഇതിന് സമ്മതിച്ചിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകും. ആവശ്യമെങ്കില്‍ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്കു വിധേയനാക്കും.വ്യക്തിയുടെ പൂര്‍ണസമ്മതം ഉറപ്പിച്ചിട്ടേ നുണപരിശോധന നടത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അവകാശമുള്ളൂ. പോളിഗ്രാഫ് ടെസ്റ്റും ബ്രെയിന്‍ മാപ്പിങും നാര്‍ക്കോ അനാലിസ്റ്റും ആണ് നുണപരിശോധനാ രീതികള്‍. ഇതില്‍ ഏതാണ് നടത്തേണ്ടതെന്ന് സിബിഐ ഉടന്‍ തീരുമാനം എടുക്കും. ലോഡ്ജിലെ മുന്‍ ജീവനക്കാരി സഹകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

മുന്‍ ജീവനക്കാരിയുടെ മൊഴി ഇന്നലെ സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുണ്‍ ശങ്കറിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തിയിരുന്നു. ലോഡ്ജ് ഉടമയുടെ മൊഴി ചൊവ്വാഴ്ച എടുത്തിരുന്നു. രണ്ടും തമ്മില്‍ പൊരുത്തക്കേടുണ്ട്. ഈ സാഹചര്യത്തില്‍ ആരു പറയുന്നതാണ് ശരിയെന്ന് കണ്ടെത്താനാണ് സിബിഐ ശ്രമം. മുന്‍ ജീവനക്കാരിയും ലോഡ്ജ് ഉടമയും പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് സിബിഐ അറിയിച്ചു. വെളിപ്പെടുത്തലുകള്‍ മുന്‍പും ഉണ്ടായിട്ടുള്ളതിനാല്‍ ഏതു ചെറിയ വിവരവും സത്യമാണോ എന്നു കണ്ടെത്താനാണ് സിബിഐ ശ്രമിക്കുന്നത്. താന്‍ കണ്ടത് സിബിഐയെ അറിയിച്ചിട്ടുണ്ടെന്നും ലോഡ്ജ് ഉടമ തന്നെപ്പറ്റി അപവാദ പ്രചാരണം നടത്തിയതോടെയാണു ജെസ്‌നയെപ്പോലെ ഒരു പെണ്‍കുട്ടിയെ കണ്ട കാര്യം വീണ്ടും പറഞ്ഞതെന്നും ലോഡ്ജിലെ മുന്‍ ജീവനക്കാരി പറഞ്ഞു.

ജസ്‌നയെ കണ്ടെന്നുള്ള വിവരം വെളിപ്പെടുത്താൻ വൈകിയതിൽ കുറ്റബോധമെന്ന് മുണ്ടക്കയത്തെ ലോഡ്ജ് മുൻ ജീവനക്കാരി പ്രതികരിച്ചിരുന്നു. സിബിഐ സംഘം മൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തനിക്ക് കുറ്റബോധമുണ്ടെന്ന് ജീവനക്കാരി പറഞ്ഞത്. രണ്ടര മണിക്കൂർ സമയം എടുത്താണ് സിബിഐ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നുവെന്നും സിബിഐയോട് പറയാനുള്ളത് എല്ലാം പറഞ്ഞിട്ടുണ്ടെന്നും ജീവനക്കാരി പറഞ്ഞു. അന്വേഷണം ശക്തമായി തുടരുന്നുവെന്ന് സിബിഐ സംഘവും പ്രതികരിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള സിബിഐ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ജസ്നയെ ലോഡ്ജിൽ വെച്ച് കണ്ടതായി ഇവർ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു സിബിഐ നടപടി.

കാണാതാവുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ജസ്‌ന ഒരു യുവാവിനൊപ്പം ലോഡ്ജില്‍ എത്തിയെന്നായിരുന്നു മുണ്ടക്കയത്തെ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. 'ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയ്ക്കാണ് അവിടെ കാണുന്നത്. മൂന്നോ നാലോ മണിക്കൂര്‍ അവിടെയുണ്ടായിരുന്നു. അഞ്ച് മണിക്ക് തിരിച്ചിറങ്ങിപോയി. റൂം എടുത്ത് താമസിക്കുന്നവരുടെ പേരും മേല്‍വിലാസവും മാത്രമെ എഴുതാറുള്ളൂ. എന്നോട് ചിരിച്ചിരുന്നു. അപ്പോഴാണ് പല്ലിലെ കമ്പി ശ്രദ്ധിച്ചത്. ഒരു പയ്യന്‍ കൂടെയുണ്ടായിരുന്നു. വെളുത്തു മെലിഞ്ഞ പയ്യനാണ്. കൊച്ചുപെണ്‍കുട്ടി ആയതിനാലാണ് ശ്രദ്ധിച്ചത്. പിങ്ക് ഡ്രസാണ് ഇട്ടിരുന്നത്' എന്നായിരുന്നു വെളിപ്പെടുത്തൽ.


ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌നയെ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടില്‍ നിന്ന് 2018 മാര്‍ച്ച് 22ന് ആണു കാണാതായത്. കാണാതാവുന്നതിനു മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍ യുവാവുമൊത്ത് ജെസ്‌ന എത്തിയെന്ന ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സി.ബി.ഐ. ഇവരുടെ മൊഴി ശേഖരിച്ചത്. ബുധനാഴ്ച രാവിലെ 10-ന് ടി.ബി.യില്‍ ആരംഭിച്ച മൊഴി രേഖപ്പെടുത്തല്‍ ഉച്ചയ്ക്ക് 12.30 വരെ നീണ്ടു. മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

ലോഡ്ജ് ഉടമയോട് വ്യക്തിവൈരാഗ്യം തീര്‍ത്തതല്ലന്നും തന്നെ തേജോവധം ചെയ്ത ലോഡ്ജ് ഉടമ മുന്‍പ് ചെയ്ത കാര്യങ്ങള്‍ സി.ബി.ഐ.യോട് വെളിപ്പെടുത്തുക മാത്രമാണ് ഉണ്ടായതെന്നും സ്ത്രീ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്രനാള്‍ പറയാതിരുന്ന കാര്യം വൈകി വെളിപ്പെടുത്തിയത്തില്‍ കുറ്റബോധം ഉണ്ടെന്നും സ്ത്രീ പറഞ്ഞു. ലോഡ്ജ് ഉടമ ബിജു സേവ്യറിന്റെ മൊഴി ചൊവ്വാഴ്ച സി.ബി.ഐ. ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. ഒപ്പം ബിജുവിന്റെ ലോഡ്ജില്‍ എത്തി രേഖകളും പരിസരവും മുറികളും പരിശോധിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യച്ചൂരിക്ക് വിട: ശ്വാസകോശ അണുബാധയെ തുടർന്നു ഡൽഹി എയിംസിൽ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം...പൊതുദർശനം നാളെ; ഭൗതിക ശരീരം വൈദ്യപഠനത്തിന്  (3 hours ago)

ഗാസ യുദ്ധം ഡിസംബറിൽ അവസാനിക്കുന്നു  (3 hours ago)

ലക്ഷദ്വീപിന് വേണ്ടി കൊച്ചിയിൽ സത്യാഗ്രഹം എറണാകുളം എംപി ഹൈബി ഈഡൻ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി വക്കഫ് ബോർഡ് ഓഫീസിന്റെ മുന്നിൽ സത്യാഗ്രഹം ഇരിക്കുവാൻ തയ്യാറുണ്ടോ..?എറണാകുളം എംപി ഹൈബി ഈഡനോട് കാസയ  (3 hours ago)

സഫാരി ചാനൽ നിർത്തുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്നു..?  (3 hours ago)

'മോദിജി ഞങ്ങളെ രക്ഷിക്കൂ...'  (3 hours ago)

ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ഹമാസുമായി അനൗപചാരിക ചർച്ച ആരംഭിച്ചു  (4 hours ago)

ചില ചാനലുകൾ സിസ്റ്റർ ലിനിയുടെ ഭർത്താവിന്റെയും ഭാര്യ പ്രതിഭയുടെയും ഇന്റർവ്യൂ എടുത്ത് പൊലിപ്പിക്കുന്നത് കാണുമ്പോൾ അരോചകം തോന്നുന്നു; ഇത്രയ്ക്ക് ഇന്റർവ്യൂ ചെയ്ത് സെലിബ്രേറ്റ് ചെയ്യാനും വേണ്ടി എന്താണ്? ആ  (6 hours ago)

അൻവറിനും ജലീലിനും സിപിഎം-ൽ തുടരാനാവില്ല: ചെറിയാൻ ഫിലിപ്പ്  (6 hours ago)

ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പൊലീസ് ഉന്നതനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ എസ്.പി ഉള്‍പ്പെടെ മലപ്പുറം ജില്ലയിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി അപഹാസ്യമാണ്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡ  (8 hours ago)

പി.വി.അൻവറിനെയും കെ.ടി.ജലീലിനെയും അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നു; അൻവറിനും ജലീലിനും സിപിഎമ്മിൽ തുടരാനാവില്ലെന്ന വിമർശനവുമായി ചെറിയാൻ ഫിലിപ്പ്  (8 hours ago)

എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സംഘപരിവാറിനെ ഭയന്നാണ്; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (8 hours ago)

വടക്ക് - കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന ശക്തികൂടിയ ന്യൂനമർദ്ദം വീണ്ടും തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു; വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്തു തീരം വരെ ന്യൂനമർദ്ദപാത  (8 hours ago)

കേസിലെ വില്ലൻ മുഖ്യമന്ത്രി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ കുറവ്  (9 hours ago)

ഓണത്തോടനുബന്ധിച്ച് എക്‌സൈസുകാര്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിച്ചെടുത്തത് ഒരു കോടിയിലധികം വരുന്ന കള്ളപ്പണം  (9 hours ago)

Malayali Vartha Recommends