ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... കായംകുളം വെട്ടിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരന് ദാരുണാന്ത്യം
കായംകുളം വെട്ടിക്കോട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരന് ദാരുണാന്ത്യം. ശൂരനാട് ശ്രീ ഭവനത്തില്‍ ശ്രീരാജ് (43) ആണ് മരിച്ചത്.
വെട്ടിക്കോട് അമ്പനാട് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. കാറും ബസ്സും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നനിലയിലാണ്. കാര്‍ വെട്ടിപ്പൊളിച്ചാണ് ശ്രീരാജിനെ പുറത്തെടുത്തത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ പരിക്കേറ്റ ഒരാളെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha