ഇടിവെട്ടായി 'ആ വാർത്ത'...! തിരക്കുകൾ മാറ്റി വച്ച് സുരേഷ് ഗോപി പാഞ്ഞെത്തി...! അപൂർവ്വ സൗഹൃദ സംഗമത്തിന് സാക്ഷിയായി ഉറ്റവർ

കാട്ടാക്കടയുടെ പ്രിയ കലാകാരനായ തബലിസ്‌റ്റ് കാട്ടാക്കട മൈക്കിളിനെ കാണാൻ പാഞ്ഞെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി . കാട്ടാക്കട കട്ടക്കോട് ഉള്ള വസതിയിലാണ് എത്തിയത് . ചൊവ്വാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു കൂടിക്കാഴ്ച്ച. സ്വകാര്യ വാഹനത്തിലായിരുന്നു സുരേഷ് ഗോപി എത്തിയത്. വീട്ടുകാരെ മാത്രം അറിയിച്ചിട്ടുള്ള വരവായിരുന്നു അദ്ദേഹത്തിന്റേത്.
വിദേശത്തും സ്വദേശത്തും ആയി തരങ്ങളുടെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ ആണ് കാട്ടാക്കട മൈക്കളുമായി സുരേഷ് ഗോപി പരിചിതനായത്. കുറച്ചുനാളായി ശാരീരിക അസ്വസ്ഥതയും അസുഖങ്ങളും കാരണം വീട്ടിൽ വിശ്രമിക്കുകയാണ് കാട്ടാക്കട മൈക്കിൾ .ഈ വിവരം അറിഞ്ഞാണ് സുരേഷ് ഗോപി അദ്ദേഹത്തെ കാണാൻ എത്തിയത്. ഈ അപൂർവ്വ കൂടിക്കാഴ്ചക്ക് സാക്ഷികളയത് ഭാര്യയും മക്കളും, മരുമകനും ഏറ്റവും അടുത്ത ബന്ധുക്കളും അയൽക്കാരും മാത്രമാണ് .
https://www.facebook.com/Malayalivartha