Widgets Magazine
17
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...


യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു


കണ്ണീരോടെ... കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍..


നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ ഇന്ന് ആരോഗ്യ വകുപ്പിന്റെ സര്‍വേ....മരിച്ച വിദ്യാര്‍ത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും


ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവർ പറ്റിച്ചതാണ്; അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല- നാരായണൻ നഗലശേരി

ക്ലിഫ് ഹൗസ് മൂകം.... പിണറായിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന് രാഷ്ട്രീയ ലോകം...പിണറായിയുടെ മുഖ്യമന്ത്രി പദവി പാർട്ടി ഏൽപ്പിച്ച പദവി ആണെന്ന് അൻവർ ഓർമ്മിപ്പിച്ചത് ഞെട്ടലോടെയാണ് പിണറായി കേട്ടത്....അടുത്ത ഊഴം തനിക്കാണെന്ന് പിണറായിക്കറിയാം....

06 SEPTEMBER 2024 02:06 PM IST
മലയാളി വാര്‍ത്ത
എ ഡി ജി പി എം ആർ അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും തൽസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാൻ സിപിഎം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിർദ്ദേശം നൽകിയേക്കും.  വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇത്  സംബന്ധിച്ചുള്ള നിർദ്ദേശം മുഖ്യമന്ത്രിക്കു നൽകുമെന്നാണ് മനസ്സിലാക്കുന്നത്.  സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റും കളങ്കിതരായ ഉദ്യോഗസ്ഥർ സ്ഥാനമൊഴിയണമെന്ന അഭിപ്രായക്കാരാണ്.  അതേസമയം തിരുവനന്തപുരത്തുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പൊതു പരിപാടികൾ ഒഴിവാക്കി ക്ലിഫ് ഹൗസിൽ വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.അജിത് കുമാറിൽ നിന്നും  തുടങ്ങിയ ആരോപണങ്ങളുടെ മുന മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തിരിച്ചു വിടാനാണ് അൻവർ ശ്രമിച്ചത്.     പിണറായിയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്ന്  രാഷ്ട്രീയ ലോകം നിരീക്ഷിച്ചത് ഈ സാഹചര്യത്തിലാണ്.പിണറായിയുടെ മുഖ്യമന്ത്രി പദവി പാർട്ടി ഏൽപ്പിച്ച പദവി ആണെന്ന് അൻവർ ഓർമ്മിപ്പിച്ചത് ഞെട്ടലോടെയാണ് പിണറായി കേട്ടത്.  ബുധനാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി  ഗോവിന്ദനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വർദ്ധിത വീര്യത്തോടെ അൻവർ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. അതിനു തലേന്ന് മുഖ്യമന്ത്രിയെ കണ്ട ശേഷം അൻവർ നിലപാട് ഭയപ്പെടുത്തിയിരുന്നു. പോലീസുമായുള്ള യുദ്ധം തുടങ്ങിയപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തനിക്ക് ഫോൺ വന്നതായി അൻവർ പറഞ്ഞു. എന്നാൽ അറ്റൻഡ് ചെയ്തില്ല . പലതവണ ഫോൺ ഓഫാക്കി. ഡ്രൈവറുടെയും സ്റ്റാഫിന്റെയും  ഫോണുകൾ ഓഫാക്കേണ്ട സ്ഥിതിവിശേഷം വന്നുചേർന്നു. പറയാനുള്ള മുഴുവൻ പറഞ്ഞശേഷം   ഉത്തരവാദിത്തപ്പെട്ടവരെ കണ്ടാൽ മതി എന്നാണ് താൻ തീരുമാനിച്ചത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും ഏൽപ്പിച്ചിട്ടുണ്ട്. എവിടെ നിന്നും ഒരു ഉറപ്പും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തരുടെ പേരിലുള്ള പരാതികളിൽ പാർട്ടി നേതൃത്വത്തിന്റെ  ഇടപെടൽ തേടി ആണ് അൻവർ എകെജി സെൻട്രൽ എത്തിയത്.. എല്ലാം പാർട്ടി പരിശോധിക്കും എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. അജിത്തിനെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാത്തതിൽ വിഷണ്ണനാണ്  അൻവർ.  പി ശശിയെയും തൊട്ടിട്ടില്ല.  ഇനിയും നിശബ്ദത തുടർന്നാൽ ശരിയാകില്ലെന്ന് നിലപാടാണ് അൻവർക്കുള്ളത്. അങ്ങനെയാണ് അൻവർ ബിനോയി വിശ്വത്തെയും എം.വി. ഗോവിന്ദനെയും വശത്താക്കിയത്. മുഖ്യമന്ത്രിയുമായുള്ള ഒറ്റ കൂടിക്കാഴ്ചയിൽ പി.വി.അൻവർ എംഎൽഎ വഴങ്ങിയെന്ന തോന്നലിന് ഒരു ദിവസം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ.     അത്തരം ധാരണകളെയെല്ലാം പൊളിച്ച്, പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൂടുതല്‍ വെട്ടിലാക്കുന്ന പ്രതികരണങ്ങളാണ് പിന്നീട്  അൻവർ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെയായിരുന്നു കൂടിക്കാഴ്ച. ഒരു സഖാവെന്ന നിലയില്‍ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് താന്‍ എന്നു പറയുമ്പോഴും, മുഖ്യമന്ത്രിയുടെ ഓഫിസിനോടും പാര്‍ട്ടി സംവിധാനത്തോടുമുള്ള വിശ്വാസമില്ലായ്മയാണ് അന്‍വറിന്റെ വാക്കുകളില്‍ നിഴലിച്ചത്.പാര്‍ട്ടി പിന്തുണയോടെ എംഎല്‍എ ആയ അന്‍വര്‍, പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ എന്ന നിലയില്‍ തുടങ്ങിവച്ച കൊട്ടാരവിപ്ലവം സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍, പൊതുസമൂഹത്തിനു മുന്നിലേക്കെത്തിയതില്‍ പാര്‍ട്ടിയിൽ അതൃപ്തിയുണ്ട്. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്നാണു പല നേതാക്കളുടെയും പ്രതികരണം.   മുഖ്യമന്ത്രി നേരിട്ടു ചുമതല വഹിക്കുന്ന ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും കുറിച്ച് പൊതുജനമധ്യത്തില്‍ പരസ്യമായി ഒരു ഭരണപക്ഷ എംഎല്‍എ വിഴുപ്പലക്കുന്ന കാഴ്ച സിപിഎമ്മിന് ഒട്ടും പരിചിതമല്ലെന്നും ഇവര്‍ പറയുന്നു. പൊലീസിനെതിരായ നീക്കം എന്നതിനപ്പുറം പി.വി.അന്‍വറിനു കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്നും വിലയിരുത്തലുണ്ട്വിഷയങ്ങള്‍ മാധ്യമങ്ങള്‍ വഴി പൊതുസമൂഹത്തിനു മുന്നിലേക്കു കൊണ്ടുവന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും ഗുണകരമായിട്ടില്ല എന്ന വികാരവും നേതൃത്വത്തിനുണ്ട്; പ്രത്യേകിച്ചു പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍. ഭരണപക്ഷ എംഎല്‍എയ്ക്കു പാര്‍ട്ടി സംവിധാനത്തിലും മുഖ്യമന്ത്രിയുടെ ഓഫിസിലും വിശ്വാസമില്ല എന്ന സന്ദേശമാണ് ജനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് അന്‍വര്‍ നടത്തിയ പ്രസ്താവനകളും അതാണ് സൂചിപ്പിക്കുന്നത്.  
വിഷയം മാധ്യമങ്ങൾക്കു മുന്നിൽ ഉന്നയിച്ചു തുടങ്ങിയതിനു ശേഷം മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നും പാര്‍ട്ടി ഓഫിസില്‍നിന്നും പല തവണ തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നും പലതവണ താനും സ്റ്റാഫും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെന്നും പറഞ്ഞ അന്‍വര്‍, ഈ വിഷയം പുറത്തുവരട്ടെ എന്നതു കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും പറയുന്നു. അല്ലെങ്കില്‍ ആരംഭത്തില്‍ത്തന്നെ ഇടപെട്ടു പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടാകുമെന്നും തന്റെ വായടപ്പിക്കാന്‍ നീക്കമുണ്ടാകുമെന്നും അന്‍വറിനു ധാരണയുണ്ടായിരുന്നു. വിഷയം പൊതുസമൂഹത്തിനു മുന്നില്‍ എത്തിയെന്ന് ഉറപ്പായതിനുശേഷം മാത്രമാണ് അന്‍വര്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും കാണാന്‍ തുനിഞ്ഞത്.
പിണറായി വിജയന്‍ ‘വീട്ടില്‍നിന്നു വന്ന്’ മുഖ്യമന്ത്രി ആയതല്ലെന്നും പാര്‍ട്ടിയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നുമുള്ള അന്‍വറിന്റെ പ്രതികരണം ഏറെ ഗൗരവത്തോടെയാണു നേതൃത്വം കാണുന്നത്.       അന്തസ്സുള്ള മുഖ്യമന്ത്രിക്കും അന്തസ്സുള്ള പാര്‍ട്ടിക്കുമാണു പരാതി നല്‍കിയിരിക്കുന്നതെന്നു പറയുമ്പോഴും എഡിജിപി അജിത്‌കുമാറിനെ മാറ്റിനിര്‍ത്താതെയുള്ള അന്വേഷണ നീക്കത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കാനും അന്‍വര്‍ മടിച്ചില്ല. ഹെഡ്മാസ്റ്റര്‍ക്കെതിരെ പരാതി പ്യൂണല്ല പരിശോധിക്കേണ്ടത്, അങ്ങനെയുള്ള നയം ഉണ്ടാകില്ലെന്നും അന്‍വര്‍ തുറന്നടിച്ചു. പരിഹാരം വേണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ച ലക്ഷണക്കണക്കിനു സഖാക്കള്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണു താൻ പറയുന്നതെന്നും അതിനെ തള്ളിക്കളയാന്‍ കഴിയുമെന്നു വിശ്വസിക്കുന്നില്ലെന്നും പ്രഖ്യാപിച്ച്, കറകളഞ്ഞ സഖാവെന്ന പ്രതിച്ഛായ ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനുള്ള ശ്രമമാണ് അന്‍വറിന്റേത്.     ‘വിശ്വസിച്ച് ഏല്‍പിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു’ എന്ന അന്‍വറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ കെടുകാര്യസ്ഥതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്.മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എം.ശിവശങ്കര്‍ സ്വര്‍ണക്കടത്തു കേസില്‍ കുടുങ്ങിയ പാഠം മുന്നിലുണ്ടായിട്ടും പൊളിറ്റിക്കല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്ന പ്രതീതിയാണ് അന്‍വറിന്റെ പ്രസ്താവന നല്‍കുന്നത്. പൊലീസ് നിരന്തരം ജനങ്ങളെ വെറുപ്പിക്കുന്ന നടപടികളെടുക്കുന്നത് എന്തുകൊണ്ടാണെന്നും എന്തുകൊണ്ട് തൃശൂര്‍ പൂരം പൊലീസ് കലക്കിയെന്നുമുള്ള അന്‍വറിന്റെ ചോദ്യങ്ങൾ നീളുന്നത് ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയിലേക്കാണെന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാരിനെ തകര്‍ക്കാനുള്ള ലോബിക്കെതിരായ വിപ്ലവമായി തന്റെ പോരാട്ടം മാറുമെന്ന അന്‍വറിന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളിലെ ആരെയെങ്കിലും ലക്ഷ്യം വച്ചുള്ളതാണോ എന്ന സംശയമാണ് ഉയരുന്നത്.     ഈ പോരാട്ടത്തില്‍ അന്‍വറിന്റെ പിന്നിലുള്ള ‘സര്‍വശക്തനായ ദൈവം’ ആരാണെന്ന സംശയവും പൊതുസമൂഹത്തിനുണ്ട്.എഡിജിപി അജിത് കുമാറിന് എതിരെ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമാണോ എന്ന സംശയം പരോക്ഷമായി ഉന്നയിച്ച അന്‍വര്‍ ശക്തമായ താക്കീതും‌ നല്‍കാനും മടികാട്ടിയില്ല. സൂചനാ തെളിവുകളാണു കൊടുത്തിരിക്കുന്നതെന്നും ബാക്കിയുള്ളത് കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും അന്‍വര്‍ പറഞ്ഞു. നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടില്ലെന്ന നിലപാടെടുത്ത അൻവർ, വിധേയരായി അന്വേഷണം നടത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടിവരുമെന്നും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.     പി.വി.അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി.ജലീൽ രംഗത്തെത്തി. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ കരുതിയിരിക്കണം. നിങ്ങളെത്തേടി പൊതുപ്രവർത്തകരുടെ ഒളിക്യാമറകൾ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആർക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല. വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാൻമാർ കുടുങ്ങുമെന്നും എല്ലാ കള്ളനാണയങ്ങളെയും തുറന്ന് കാണിക്കുമെന്നും സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ജലീൽ വ്യക്തമാക്കി. ചുമരുകൾക്ക് ജീവനുള്ള കാലമാണിത്. ദൈവത്തിന്റെ കണ്ണുകൾ എല്ലായിടത്തും മിഴി തുറന്നിരിപ്പുണ്ട്. സ്വർണക്കടത്തിൽ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തിപ്പുറത്തിടും.     രാത്രിയുടെ അന്ത്യയാമങ്ങളിൽ കടത്തിക്കൊണ്ടു പോയ വസ്തുക്കൾ ഏത് കടലിൽ മുക്കിത്താഴ്ത്തിയാലും കണ്ടെത്തും.സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൈക്കൂലി കീശയിലാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ കരുതിയിരിക്കുക. നിങ്ങളെത്തേടി വരുന്നുണ്ട് പൊതുപ്രവർത്തകരുടെ ഒളിക്യാമറകൾ. എല്ലാം സംഭവിക്കേണ്ട പോലെത്തന്നെ സംഭവിക്കും. ആർക്കും പരിരക്ഷ കിട്ടില്ല. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കി നിർത്താനാവില്ല. ചരിത്രത്തിലാദ്യമായി നൂറ്റിഇരുപത്തിയഞ്ചിലധികം പൊലീസ് ഓഫിസർമാരെ അവരുടെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട്, സർവീസിൽ നിന്ന് എന്നന്നേക്കുമായി പിരിച്ചുവിട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്.കുറ്റവാളികൾ ആ ധീര സഖാവിൽ നിന്ന് ഒരു തരിമ്പ് പോലും അനുകമ്പ പ്രതീക്ഷിക്കേണ്ട. ചുണ്ടിനും കപ്പിനുമിടയിലെ ഏതാനും സമയത്തേക്ക് സാങ്കൽപ്പിക കഥകൾ മെനയുന്നവർ നിരാശപ്പെടും. പി.വി.അൻവർ എംഎൽഎ പറഞ്ഞതിൽ അസത്യമുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെ.   അതല്ലെങ്കിൽ കോടതിയെ സമീപിക്കട്ടെ. അപ്പോൾ കാണാം സംഘികൾ കലക്കിയാൽ കലങ്ങാത്ത ‘തൃശൂർപൂരം’ എന്നാണ് ജലീലിന്റെ പോസ്റ്റ്.ജലീലും കൂടി അൻവറിനൊപ്പം ചേർന്നതോടെ സി പി എമ്മിൽ ശുദ്ധികലശം ഉറപ്പായികഴിഞ്ഞു. എന്നാൽ അൻവർ വിഷയത്തിൽ ബിനോയ് വിശ്വം പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.ഒരിക്കലും അൻവറിനെ പിന്തുണക്കാൻ ബിനോയ് തയ്യാറാകില്ല. എന്നാൽ കളങ്കിതർക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസ് നിലകൊള്ളുന്നതിനോട് സി പി ഐക്ക്  താത്പര്യമില്ല. ആരോപണ വിധേയനായ പത്തനംതിട്ട എസ് പി. സുജിത് ദാസിനെ സസ്പെന്റ് ചെയ്തിട്ടും അജിത് കുമാറിനെ തൊടാത്തത് അൻവറിനെ പ്രകോപിപ്പിക്കുമെന്ന് ഉറപ്പാണ്.  ജലീൽ - അൻവർ കൂട്ടുകെട്ട് നാളെ മന്ത്രി റിയാസിന് പാരയാകുമെന്ന്  സി പി എം നേതാക്കൾക്ക് എന്ന പോലെ സി പി ഐകാർക്കുമറിയാം.      എന്നാൽ ഇ.പിക്ക് പിന്നാലെ അജിത്തിനെയും ശശിയെയും കൂടി  പുറത്താക്കുന്നതിൽ മുഖ്യമന്ത്രി ആശങ്കാകുലനാണ്.തന്റെ സമ്മർദ്ദങ്ങൾ ഫലിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. ഇരുവരെയും മാറ്റിയാൽ അടുത്ത ഊഴം തനിക്കാണെന്ന് പിണറായിക്കറിയാം.   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ വനിത സിവില്‍ പൊലീസ് ഓഫീസർ  (8 hours ago)

2017 രാഹുല്‍ മാങ്കുട്ടത്തില്‍ ചിന്ത ജെറോമിനെ പ്രപോസ് ചെയ്തിട്ടുണ്ട്..?സത്യം..?  (8 hours ago)

പുലിക്കളിക്കൊരു എ.ഐ. പാട്ട്; 'പുലിക്കൊട്ടും പനംതേങ്ങേം.'  (8 hours ago)

മേപ്പാടി ഉരുള്‍ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച കണക്കുകളുടെ വിവരങ്ങള്‍ കേട്ട് ഞെട്ടി ജനം  (8 hours ago)

മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ നിന്ന് മലയാള സിനിമ ഭരിക്കും മുമ്പ്, ദിലീപിനെ ഒതുക്കാൻ കോക്കസ് ഉണ്ടായി...  (8 hours ago)

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണത്തിന്; സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കും...  (8 hours ago)

മുകേഷ് അല്ല, സഹോദരിമാരാണ് തനിക്ക് പ്രശ്നമായിരുന്നതെന്ന് നർത്തകി മേതിൽ ദേവിക...  (8 hours ago)

നെറ്റിയിൽ വെളുത്ത ജ്യോതിയുള്ള ഒരു പശുക്കിടാവ് ഇനി നരേന്ദ്രമോദിയ്ക്ക കൂട്ടാകുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ പുതിയ അതിഥി  (8 hours ago)

ഛിന്നഗ്രഹം എത്തി ചിത്രങ്ങൾ പുറത്ത്..! നാളെയും അത് സംഭവിക്കുന്നു  (8 hours ago)

വിട്ടുവീഴ്ച ചെയ്യാന്‍ വിസമ്മതിച്ച് ഹമാസ്  (9 hours ago)

അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...  (9 hours ago)

യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു  (9 hours ago)

സെക്രട്ടേറിയറ്റിലും പോലീസ് ആസ്ഥാനത്തും വൻ അട്ടിമറി : അലകും പിടിയും വിട്ട് പിണറായി  (9 hours ago)

നമ്മൾ മലയാളികൾ ഒന്നിച്ചൊരുമിച്ച് വയനാടിനൊപ്പം നിന്ന ദിനങ്ങൾ; പക്ഷേ കണ്ണിൽച്ചോരയില്ലാത്ത ഇടത് സർക്കാർ ആ ദുരന്തവും പണം മോഷ്ടിക്കാനുള്ള അവസരമായി കണ്ടിരിക്കുന്നു; തുറന്നടിച്ച് സന്ദീപ് ജി  (9 hours ago)

കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലെ അപകടം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു  (10 hours ago)

Malayali Vartha Recommends