Widgets Magazine
17
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...


യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു


കണ്ണീരോടെ... കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍..


നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ ഇന്ന് ആരോഗ്യ വകുപ്പിന്റെ സര്‍വേ....മരിച്ച വിദ്യാര്‍ത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും


ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവർ പറ്റിച്ചതാണ്; അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല- നാരായണൻ നഗലശേരി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലുണ്ടായ പ്രതിസന്ധികളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്

07 SEPTEMBER 2024 02:03 PM IST
മലയാളി വാര്‍ത്ത

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലുണ്ടായ പ്രതിസന്ധികളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്(santhosh-pandit). ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളികൾ കഥ അറിയാതെ ആട്ടം കാണുകയാണെന്നും സ്ത്രീകളുടെ നന്മയെ കരുതിയല്ല ഈ വിഷയം ഏറ്റുപിടിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മലയാള സിനിമയിൽ മൂന്ന് തരം മാഫിയകളുണ്ടെന്നും അവർ തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

 

 

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള ചർച്ചകളൊക്കെ കാണുമ്പോൾ എനിക്ക് മനസിലാവുന്നത് മലയാളികൾ കഥ അറിയാതെ ആട്ടം കാണുകയാണെന്നാണ്. ചുരുക്കിപ്പറഞ്ഞാൽ പെട്ടെന്നൊരു ദിവസം നടി ആക്രമിക്കപ്പെടുന്നു. അതിന്റെ പിന്നിൽ പ്രമുഖ നടന്മാരുണ്ടെന്ന് പറയുന്നു. അതിന് ശേഷം ഒരു സംഘടന രൂപീകരിക്കുന്നു. അവർ സർക്കാരിനെ സമീപിക്കുന്നു, സർക്കാർ ഒരു കമ്മിഷനെ വയ്ക്കുന്നു. ഇതൊക്കെയാണ് നമ്മൾ പുറത്തുനിന്ന് കാണുന്നത്.

ഈ കമ്മിഷൻ റിപ്പോർട്ട് നാലര വർഷത്തിന് ശേഷം പുറത്തുവിട്ടപ്പോൾ ചില പ്രമുഖ നടന്മാരുടെയും സംവിധായകരുടെയും പേരുകൾ ഒഴിവാക്കിയെന്ന് പറയുന്നു. പിന്നാലെയാണ് നടീ നടന്മാരുടെ പേരുകൾ ഒഴിവാക്കിയെന്ന് പറയുന്നു. ഇതിന് പിന്നാലെ ചില നടിമാർ ആരോപണവുമായി രംഗത്തെത്തുന്നു. അയാളൊക്കെ അങ്ങനെ ചെയ്തിട്ടുണ്ടാവുമെന്നാണ് പൊതുവിൽ ജനങ്ങൾ മനസിലാക്കുന്നത്. എന്നാൽ ഞാൻ പറയുന്നു, നിങ്ങൾ കഥ അറിയാതെ ആട്ടം കാണുകയാണ്.

മൂന്ന് തരം മാഫിയകളാണ് മലയാള സിനിമിലുള്ളത്. പെട്ടെന്നൊരു നടിയെ പീഡിപ്പിച്ചതല്ല. എന്തിന് ഇങ്ങനെ ചെയ്തു എന്നൊരു ചോദ്യമുണ്ടല്ലോ, അതറിയാൻ പിന്നിലേക്ക് പോകണം. തിരുവനന്തപുരം, എറണാകുളം, മട്ടാഞ്ചേരി. ഇതിൽ മട്ടാഞ്ചേരി 2014ൽ ഏറ്റവും ഒടുവിലായി രൂപീകൃതമായ മാഫിയകളിൽ ഒന്നാണ്. ഇതിൽ പ്രധാനപ്പെട്ട നടന്മാർ തമ്മിലുള്ള യുദ്ധം നേരത്തെ തന്നെയുണ്ട്. ഈ മാഫിയകൾ തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

 

 

മലയാള സിനിമയിലെ രണ്ട് പ്രധാന സിനിമ സംഘടനകളെ കൈക്കലാക്കാൻ മൂന്ന് മാഫിയകൾ ശ്രമം നടത്തുന്നുണ്ട്. അവർ ഇങ്ങനെ അവസരം കാത്ത് നിൽക്കുകയാണ്. അപ്പോഴാണ് ഈ സംഭവം ഉണ്ടാവുന്നത്. ഞാൻ ഒരു മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഈ റിപ്പോർട്ട് പൂർണമായും പുറത്തുവിട്ടേനെ. ഇപ്പോൾ നടക്കുന്നത് ആണുങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. പുറത്തുനിന്ന് നോക്കുമ്പോൾ ഇത് സ്ത്രീകളുടെ പോരാട്ടമാണ് തോന്നുകയാണ്.

നടി രാധിക ഉന്നയിച്ച ഒളിക്യാമറ വിഷയത്തിൽ സീരിയസായി നടപടി എടുക്കണം. സ്ത്രീകൾ എവിടെ പോയി വസ്ത്രം മാറും. അവർ പറഞ്ഞത് ശരിയാണെങ്കിൽ അതിൽ തീരുമാനം എടുക്കണം. സൂപ്പർ താരങ്ങൾ എന്ത് ചെയ്‌തെന്ന് ചോദിക്കുന്നവരോട്, ഒരു വർഷം മലയാളത്തിൽ 300 സിനിമകൾ ഇറങ്ങുന്നുണ്ട്. ഈ സിനിമയിൽ എന്തൊക്കെ നടക്കുന്നു എന്നത് ഇവരോട് ചോദിച്ചിട്ടാണോ, അവർ നിർമ്മിച്ചതോ അഭിനയിച്ചതോ ആയ സിനിമകളെക്കുറിച്ച് ചോദിക്കാം. മൊത്തം മലയാള സിനിമയെക്കുറിച്ച് അവർക്ക് പറയാൻ സാധിക്കുമോ?

 

 

മോഹൻലാൽ എന്ന നടനെ നേരിട്ട് ആക്രമിക്കുകയാണ്. മോഹൻലാൽ എന്ന നടന്റെ ഇമേജ് തകർക്കുകയാണ്. തുടക്കം മുതൽ ഈ നടനെതിരെയാണ് കൂരമ്പുകൾ കൂടുതൽ വന്നത്. ഒരു ബന്ധമില്ലാത്ത കേസിൽ പോലും അദ്ദേഹത്തിന്റെ ചിത്രമാണ് ഉപയോഗിക്കുന്നത്. എന്ത് ആവശ്യത്തിന് വേണ്ടിയാണ്. ഇന്ന് വരെ മോഹൻലാൽ എന്ന നടനെതിരെ ഒരു പെൺകുട്ടിയും നേരിട്ട് വന്നിട്ടില്ല. പക്ഷേ, ഓൺലൈൻ ചാനലിലൊക്കെ അദ്ദേഹത്തിന്റെ ഫോട്ടോ വച്ചു… എന്തിനാണ് ആ മനുഷ്യന്റെ ഫോട്ടോ വയ്ക്കുന്നത്’- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ വനിത സിവില്‍ പൊലീസ് ഓഫീസർ  (8 hours ago)

2017 രാഹുല്‍ മാങ്കുട്ടത്തില്‍ ചിന്ത ജെറോമിനെ പ്രപോസ് ചെയ്തിട്ടുണ്ട്..?സത്യം..?  (8 hours ago)

പുലിക്കളിക്കൊരു എ.ഐ. പാട്ട്; 'പുലിക്കൊട്ടും പനംതേങ്ങേം.'  (8 hours ago)

മേപ്പാടി ഉരുള്‍ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച കണക്കുകളുടെ വിവരങ്ങള്‍ കേട്ട് ഞെട്ടി ജനം  (8 hours ago)

മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ നിന്ന് മലയാള സിനിമ ഭരിക്കും മുമ്പ്, ദിലീപിനെ ഒതുക്കാൻ കോക്കസ് ഉണ്ടായി...  (8 hours ago)

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണത്തിന്; സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കും...  (8 hours ago)

മുകേഷ് അല്ല, സഹോദരിമാരാണ് തനിക്ക് പ്രശ്നമായിരുന്നതെന്ന് നർത്തകി മേതിൽ ദേവിക...  (8 hours ago)

നെറ്റിയിൽ വെളുത്ത ജ്യോതിയുള്ള ഒരു പശുക്കിടാവ് ഇനി നരേന്ദ്രമോദിയ്ക്ക കൂട്ടാകുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ പുതിയ അതിഥി  (8 hours ago)

ഛിന്നഗ്രഹം എത്തി ചിത്രങ്ങൾ പുറത്ത്..! നാളെയും അത് സംഭവിക്കുന്നു  (9 hours ago)

വിട്ടുവീഴ്ച ചെയ്യാന്‍ വിസമ്മതിച്ച് ഹമാസ്  (9 hours ago)

അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...  (9 hours ago)

യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു  (9 hours ago)

സെക്രട്ടേറിയറ്റിലും പോലീസ് ആസ്ഥാനത്തും വൻ അട്ടിമറി : അലകും പിടിയും വിട്ട് പിണറായി  (9 hours ago)

നമ്മൾ മലയാളികൾ ഒന്നിച്ചൊരുമിച്ച് വയനാടിനൊപ്പം നിന്ന ദിനങ്ങൾ; പക്ഷേ കണ്ണിൽച്ചോരയില്ലാത്ത ഇടത് സർക്കാർ ആ ദുരന്തവും പണം മോഷ്ടിക്കാനുള്ള അവസരമായി കണ്ടിരിക്കുന്നു; തുറന്നടിച്ച് സന്ദീപ് ജി  (9 hours ago)

കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലെ അപകടം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു  (10 hours ago)

Malayali Vartha Recommends