Widgets Magazine
17
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...


യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു


കണ്ണീരോടെ... കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍..


നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ ഇന്ന് ആരോഗ്യ വകുപ്പിന്റെ സര്‍വേ....മരിച്ച വിദ്യാര്‍ത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും


ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവർ പറ്റിച്ചതാണ്; അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല- നാരായണൻ നഗലശേരി

വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ, അതുമല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള കുബുദ്ധി വച്ച് പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ, ആരോപണത്തിൽ കഴമ്പ് ഉണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ ഉടൻ തന്നെ അവൻ്റെ പേരിൽ ഇല്ലാക്കഥകൾ അച്ചടിച്ചുവരുന്ന നടപ്പുരീതിക്ക് നിറഞ്ഞ കയ്യടിയാണിവിടെ; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

07 SEPTEMBER 2024 02:13 PM IST
മലയാളി വാര്‍ത്ത

തുല്യ നീതിക്കും സമത്വത്തിനും വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ടീമുകൾക്ക് പീഡനവിഷയം വരുമ്പോൾ മാത്രം അവൻ്റെ പേര് പറഞ്ഞാൽ മതി അവളുടെ പേര് പാടില്ല എന്നതാണ് ലൈൻ.  അതെന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നേയില്ല.!! വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ, അതുമല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള കുബുദ്ധി വച്ച് പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ, ആരോപണത്തിൽ കഴമ്പ് ഉണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ  ഉടൻ തന്നെ അവൻ്റെ പേരിൽ  ഇല്ലാക്കഥകൾ അച്ചടിച്ചുവരുന്ന നടപ്പുരീതിക്ക് നിറഞ്ഞ കയ്യടിയാണിവിടെ. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

തുല്യ നീതിക്കും സമത്വത്തിനും വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ടീമുകൾക്ക് പീഡനവിഷയം വരുമ്പോൾ മാത്രം അവൻ്റെ പേര് പറഞ്ഞാൽ മതി അവളുടെ പേര് പാടില്ല എന്നതാണ് ലൈൻ.  അതെന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നേയില്ല.!! വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ, അതുമല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള കുബുദ്ധി വച്ച് പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ, ആരോപണത്തിൽ കഴമ്പ് ഉണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ  ഉടൻ തന്നെ അവൻ്റെ പേരിൽ  ഇല്ലാക്കഥകൾ അച്ചടിച്ചുവരുന്ന നടപ്പുരീതിക്ക് നിറഞ്ഞ കയ്യടിയാണിവിടെ. അവനെതിരെ ഒളിയിടങ്ങളിൽ ഇരുന്ന് അമ്പെയ്യുന്ന പെണ്ണിന് സൊസൈറ്റി കല്പിച്ചുനല്കിയിരിക്കുന്ന ഇരയെന്ന പ്രിവിലേജാണ് ഇതിനു കാരണം. ഇതിനു മാറ്റം വരേണ്ടത് തന്നെയാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം ആരോപണങ്ങളുടെ ഒരു ഒഴുക്ക് തന്നെ ഇവിടെ ഉണ്ടായി. ചില ആരോപണങ്ങളിൽ കഴമ്പ് ഉണ്ടെങ്കിലും ചിലതൊക്കെ ചീപ്പ് റേറ്റഡ് ഡ്രാമകൾ ആയിരുന്നു.  ആരോപണ വിധേയർ ആണുങ്ങൾ ആയപ്പോൾ ഉഷാറായി രംഗത്ത് ഇറങ്ങിയ മാധ്യമങ്ങളും ചാനലുകളും പെണ്ണുങ്ങൾക്ക് നേരെ ചൂണ്ടിയ ആരോപണങ്ങൾ കണ്ടില്ലെന്ന് നടിച്ചു. മട്ടാഞ്ചേരി മാഫിയയ്ക്കെതിരെ മിണ്ടാതെ ഉരിയാടാതെ ഇരുന്ന മാപ്രകൾ നിവിൻ പോളി എന്ന പേര് കേട്ടതും ഉഷാറായി കോലും കൊണ്ട് ഇറങ്ങി.

ഇവിടെയാണ്‌ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ ഞാൻ എന്ന വാചകം വെറും സിനിമ ഡയലോഗ് മാത്രമല്ലെടാ പ്രബുദ്ധരെ എന്ന് അടിവരയിട്ട് കൊണ്ട് വ്യാജ ആരോപണത്തെ ഒറ്റയ്ക്ക് നേരിട്ട നിവിൻ പോളിയുടെ പട വെട്ട് കൃത്യമായി കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. മട്ടാഞ്ചേരി ടീം തങ്ങൾക്ക് നേരെ വന്ന ലഹരി പുകയെ തള്ളിമാറ്റാൻ എവിടെ നിന്നോ കെട്ടി ഇറക്കി ഇര വെറും തറ ആണെന്ന് വെളിവ് ഉള്ളവർക്ക് പിടി കിട്ടി.

ലഹരി ടീമിൽ നിന്നും മാറി നടക്കുന്ന വിനീത് ശ്രീനിവാസൻ ടീമും ആലുവ ബേസ്ഡ് ആയിട്ടുള്ള ഫ്രണ്ട്ഷിപ്പ് ടീമും ഒക്കെ തങ്ങൾക്ക് വെല്ലുവിളി ആവുന്നുവെന്ന തോന്നലിൽ നിവിനെ ലക്ഷ്യം വച്ച് കളിച്ച കളി മൊത്തത്തിൽ അടിപതറി. ഞാൻ ഇവിടെ തന്നെ ഉണ്ട്, ഏതറ്റം വരെയും ഈ വ്യാജ ആരോപണത്തിനെതിരെ പോരാടും. കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ അങ്ങനെ ഇല്ലെങ്കിൽ ഒറ്റയ്ക്ക് എന്ന് വിളിച്ച് പറഞ്ഞ നിവിന് ഒപ്പം വിനീത് ടീം കട്ടയ്ക്ക് നിന്നപ്പോൾ ഹണി ട്രാപ്പ് വെറും മണി ട്രാപ്പ് മാത്രമല്ല മറിച്ച് സിനിമയ്ക്കുള്ളിലെ ചില ലഹരിച്ചുരുളുകളുടെ ട്രാപ്പ് കൂടി ആണെന്ന് ഏവർക്കും മനസ്സിലായി.

പലപ്പോഴും നാം കാണുന്ന,കേൾക്കുന്ന  പല പീഡനകഥകളും പീന്നീട് ഫാബ്രിക്കേറ്റഡ് അല്ലെങ്കിൽ കുക്ക്ഡ് അപ്പ് സ്റ്റോറികളാണെന്ന് തെളിയുമ്പോൾ , ആരോപണ വിധേയനായ പുരുഷൻ നിരപരാധിയെന്ന് തെളിയുമ്പോൾ പെണ്ണിന് ഒന്നും സംഭവിക്കുന്നില്ല.  അത്തരം അവസ്ഥകളിൽ അവന്റെ ഭാഗം കേൾക്കാൻ ആരും ഇല്ലാതെ പോകുകയും സമൂഹം മൊത്തം കുറ്റവാളിയാക്കി ചിത്രീകരിക്കുകയും ചെയ്യുമ്പോൾ അവനു കൈമോശം വരിക അവൻ്റെ ജീവിതം തന്നെയായിരിക്കും. അത്തരം ട്രോമ ജീവിതകാലം മുഴുവൻ അവനെ വേട്ടയാടുന്നു.

ചിലർ ആ ട്രോമയുടെ ആഘാതം കൊണ്ട് ജീവിതം മതിയാക്കി റിട്ടേൺ ടിക്കറ്റ് എടുക്കുന്നു. എപ്പോഴും ദുർബലതയുടെ വശമായ സ്ത്രീയുടെ ഭാഗം മാത്രം ചിന്തിക്കുന്നത് കൊണ്ടാകാം പുരുഷ പീഡനങ്ങൾ പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടാതെ പോകുകയും തമസ്ക്കരിക്കപ്പെടുകയും  ചെയ്യുന്നത്. ആണുങ്ങൾ കരയാറില്ലെന്ന ഭൂലോക വിഡ്ഢിത്തം തിയറിയായി കെട്ടിച്ചമച്ച സൊസൈറ്റിക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ വേണ്ടി ഉള്ളാലെ കരയുന്ന പല പുരുഷന്മാരുടെയും ഹൃദയം പൊട്ടിയുള്ള നീറ്റലിനു കാരണം പലപ്പോഴും പെണ്ണ് തന്നെയാണ്.

പെണ്ണ് ഇരയാണ് എന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിൻ്റെ എൻ്റർടെയിന്മെൻ്റുകളുടെ മറുവശത്ത് യഥാർത്ഥ ഇരകളായി നില്ക്കുന്നത് പുരുഷന്മാരാണ് പലപ്പോഴും. ആ വരച്ച വര വിട്ടൊന്ന് മാറി നടക്കുന്ന ആണുങ്ങൾ ഇവിടെ വളരെ വിരളമാവുന്നതിന് കാരണം ഇവിടെ നിലനിന്നുപ്പോരുന്ന സോഷ്യൽ ഓഡിറ്റിങ്ങും ജഡ്ജ്മെന്റുകളും സ്ത്രീകൾക്കനുകൂലം മാത്രം ആകുന്നതിലാണ്. സ്വകാര്യത, മാനാഭിമാനങ്ങൾ, കുടുംബം, പ്രിയപ്പെട്ടവർക്ക് ഉണ്ടാകുന്ന മാനഹാനി എന്നിവ ആണിനും പെണ്ണിനും ഒരു പോലെ ബാധകം തന്നെയാണ്.ഇര എന്നു കേട്ടാലുടൻ കരയുന്ന പെണ്ണിൻ്റെ ചിത്രം മാത്രമല്ല വരേണ്ടത് സമൂഹത്തെ പേടിക്കുന്ന, ടെൻഷനുള്ള, കരയുന്ന,കണ്ണ് നിറയുന്ന , അപമാനം കൊണ്ട് തല കുമ്പിടേണ്ടി വരുന്ന ആണുങ്ങളെന്ന് കൂടിയാണ്. വാഗ്ദാനം എന്നത് ആണിൻ്റെ മാത്രം വഞ്ചനയുടെ ട്രാപ്പല്ല; മറിച്ച് പെണ്ണ് ഒരുക്കുന്ന ഹണി ട്രാപ്പ് കൂടിയാണ്.

പോരാട്ടം എന്ന് കേട്ടാൽ പെണ്ണേ നീ തീ ആവുക എന്ന ക്യാപ്ഷൻ മാത്രമല്ല വരേണ്ടത്, മറിച്ച് തനിക്ക് നേരെ വരുന്ന വ്യാജ പീഡന ആരോപണങ്ങളിൽ ഓടി ഒളിക്കാതെ ദേ ഇങ്ങനെ ചിരിച്ചുക്കൊണ്ട്, തല ഉയർത്തിപ്പിടിച്ചു, ആരോപണം ഉണ്ടാവുന്ന ആ നിമിഷം തന്നെ പൊതുസമൂഹത്തോട് തനിക്ക് പറയാനുള്ളത് പറയുന്ന ആണിന്റെ ചങ്കൂറ്റം  കൂടിയാണ്. നിരുപാധികം നിവിൻ പോളിക്കൊപ്പം. Nivin Pauly  സിനിമയിൽ ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്റെ ഒറ്റയാൾ പോരാട്ടത്തിനൊപ്പം.   






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ വനിത സിവില്‍ പൊലീസ് ഓഫീസർ  (8 hours ago)

2017 രാഹുല്‍ മാങ്കുട്ടത്തില്‍ ചിന്ത ജെറോമിനെ പ്രപോസ് ചെയ്തിട്ടുണ്ട്..?സത്യം..?  (8 hours ago)

പുലിക്കളിക്കൊരു എ.ഐ. പാട്ട്; 'പുലിക്കൊട്ടും പനംതേങ്ങേം.'  (8 hours ago)

മേപ്പാടി ഉരുള്‍ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച കണക്കുകളുടെ വിവരങ്ങള്‍ കേട്ട് ഞെട്ടി ജനം  (8 hours ago)

മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ നിന്ന് മലയാള സിനിമ ഭരിക്കും മുമ്പ്, ദിലീപിനെ ഒതുക്കാൻ കോക്കസ് ഉണ്ടായി...  (8 hours ago)

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണത്തിന്; സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കും...  (8 hours ago)

മുകേഷ് അല്ല, സഹോദരിമാരാണ് തനിക്ക് പ്രശ്നമായിരുന്നതെന്ന് നർത്തകി മേതിൽ ദേവിക...  (8 hours ago)

നെറ്റിയിൽ വെളുത്ത ജ്യോതിയുള്ള ഒരു പശുക്കിടാവ് ഇനി നരേന്ദ്രമോദിയ്ക്ക കൂട്ടാകുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ പുതിയ അതിഥി  (8 hours ago)

ഛിന്നഗ്രഹം എത്തി ചിത്രങ്ങൾ പുറത്ത്..! നാളെയും അത് സംഭവിക്കുന്നു  (9 hours ago)

വിട്ടുവീഴ്ച ചെയ്യാന്‍ വിസമ്മതിച്ച് ഹമാസ്  (9 hours ago)

അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...  (9 hours ago)

യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു  (9 hours ago)

സെക്രട്ടേറിയറ്റിലും പോലീസ് ആസ്ഥാനത്തും വൻ അട്ടിമറി : അലകും പിടിയും വിട്ട് പിണറായി  (9 hours ago)

നമ്മൾ മലയാളികൾ ഒന്നിച്ചൊരുമിച്ച് വയനാടിനൊപ്പം നിന്ന ദിനങ്ങൾ; പക്ഷേ കണ്ണിൽച്ചോരയില്ലാത്ത ഇടത് സർക്കാർ ആ ദുരന്തവും പണം മോഷ്ടിക്കാനുള്ള അവസരമായി കണ്ടിരിക്കുന്നു; തുറന്നടിച്ച് സന്ദീപ് ജി  (9 hours ago)

കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലെ അപകടം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു  (10 hours ago)

Malayali Vartha Recommends