Widgets Magazine
17
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...


യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു


കണ്ണീരോടെ... കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍..


നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ ഇന്ന് ആരോഗ്യ വകുപ്പിന്റെ സര്‍വേ....മരിച്ച വിദ്യാര്‍ത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും


ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവർ പറ്റിച്ചതാണ്; അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല- നാരായണൻ നഗലശേരി

സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...

07 SEPTEMBER 2024 04:53 PM IST
മലയാളി വാര്‍ത്ത
പാർട്ടി യോഗത്തിൽ മുഖ്യമന്ത്രിയെയും പി, ശശിയെയും പരസ്യമായി പിന്തുണച്ച സി പി എം  സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു. അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും നീക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന സൂചനകൾ. സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് ചെയ്യുന്നത് സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സംശയം തോന്നിയത് അങ്ങനെയാണ്. അഡീഷണൽ ഡി. ജി. പി. എം.ആർ. അജിത് കുമാറിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഡി.ജി.പിയാണെന്ന്  മുഖ്യമന്ത്രിയുടെ വിശ്വസ്തർ  സംശയിക്കുന്നു.     അജിത് കുമാറിനെതിരെ  ഉയർന്ന ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണത്തിന്  ഡിജിപി എസ്.ദർവേഷ് സാഹിബ് ഒരുങ്ങിയതോടെയാണ് മുഖ്യമന്ത്രി പ്രതിസന്ധിയിലായത്. മുഖ്യമന്ത്രിയുടെ വകുപ്പായതിനാലും ആരോപണം ഉന്നയിച്ചത് ഭരണപക്ഷ എംഎൽഎ ആയതിനാലും ജാഗ്രതയോടെയാണ് ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നീക്കം. സമഗ്രമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറാൻ പരമാവധി തെളിവുകൾ ശേഖരിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, സസ്പെൻഷനിലുള്ള എസ്പി: എസ്.സുജിത് ദാസ് എന്നിവർക്കെതിരെയാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. അന്വേഷണം പൂർത്തിയാകുമ്പോൾ മുഖ്യമന്ത്രിക്കെതിരെ റിപ്പോർട്ട് വരാതിരുന്നാൽ ഭാഗ്യം.

 


എഡിജിപി അജിത് കുമാറും ഡിജിപിയും തമ്മിൽ ഏറെ നാളായി അകൽച്ചയിലാണ്. അജിത് കുമാർ സൂപ്പർ ഡിജിപി ചമഞ്ഞതാണ് ഡിജിപിയെ ചൊടിപ്പിച്ചത്. അജിത് കുമാർ ക്രമസമാധാനച്ചുമതല വഹിക്കുന്നതിനാൽ അദ്ദേഹത്തിനെതിരെയുള്ള അന്വേഷണത്തിന് തടസ്സങ്ങളുണ്ടാകാനുള്ള സാധ്യത സംഘം മുന്നിൽ കാണുന്നുണ്ട്. അന്വേഷണ സംഘത്തിന് പുറത്തുള്ള വിശ്വസ്തരായ ഉദ്യോഗസ്ഥരിൽനിന്നും ഡിജിപി വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. വിവാദ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട ഫയലുകൾ, ഉത്തരവുകൾ, അതിലുണ്ടായ നടപടികൾ, യാത്രാരേഖകൾ ഉള്‍പ്പെടെ ശേഖരിച്ച് പരിശോധിച്ച് മുഖ്യമന്ത്രിയെ ധരിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. നീക്കങ്ങൾ ചോരരുതെന്നു സംഘത്തിലുള്ളവർക്ക് കർശന നിർദേശമുണ്ട്. 

 

പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പശ്ചാത്തലത്തില്‍ എസ്.പി.സുജിത്ദാസിനെ സസ്‌പെന്‍ഡ് ചെയ്തതും കൃത്യമായ തെളിവുകൾ ശേഖരിച്ചശേഷമാണ്. സുജിത്തിനെതിരെ ഡിഐജി അജിതാ ബീഗം അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സ്വര്‍ണക്കടത്ത്, സ്വർണം പൊട്ടിക്കല്‍ തുടങ്ങി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന കാലത്തെ കൂടുതല്‍ വിവരങ്ങള്‍ ഡിജിപി ശേഖരിച്ചു. ഇക്കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചതോടെയാണ് സുജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് എതിരെ അന്വേഷണം നടത്തുന്ന സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ ആശങ്ക അറിയിച്ചപ്പോഴും പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നാണ് ഡിജിപി ദര്‍വേഷ് സാഹിബ് മറുപടി നല്‍കിയത്.

 

മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന്‍ പരിമിതിയുണ്ടെന്നും അതിനാല്‍ സംഘത്തില്‍നിന്നു മാറ്റണമെന്നും ഡിജിപി വിളിച്ച യോഗത്തില്‍ 2 ഐപിഎസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡിജിപി ഉത്തരവാദിത്തം ഏറ്റെടുത്തതോടെ അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണ നടപടി തുടങ്ങി. അന്‍വര്‍ ആരോപിച്ച കൊലക്കേസിന്റെ സിഡി ഫയല്‍ അടക്കം ഹാജരാക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. മറ്റ് ആരോപണങ്ങളില്‍ 4 സംഘങ്ങളായി തിരിഞ്ഞു തെളിവു ശേഖരിക്കും. അതിനൊപ്പം അന്‍വറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും.ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രിയെ കണ്ടുവെന്ന സ്വപ്ന സുരേഷിന്റെ  രഹസ്യമൊഴിയുടെ വിവരങ്ങൾ പുറത്തുവന്നപ്പോൾ ഇപ്പോഴത്തെ ഡി . ജി പി ഷേക് ദർവേഷ് സാഹിബ്  ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു. 

 

 

സ്വപ്ന സുരേഷിൻ്റെ  രഹസ്യമൊഴി കൊണ്ടുവരണമെന്ന് അന്ന്  പിണറായി ദർവേഷ് സാഹിബിന് നിർദ്ദേശം നൽകിയതായി വാർത്തകളുണ്ടായിരുന്നു.  ഇത്  നടക്കാതെ വന്നതോടെ  ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ദർവേഷ് സാഹിബ് മുഖ്യമന്ത്രിയുടെ ഗുഡ് ബുക്സിൽ നിന്നും ഔട്ടായി. രമൺ ശ്രീവാസ്തവയാണ് ദർവേഷിനെ ഡി ജി പിയാക്കിയത്.അന്ന് സ്വപനയുടെ രഹസ്യമൊഴി കൊണ്ടുവരാൻ ക്രൈം ബ്രാഞ്ചിന് നിർദ്ദേശമേ നൽകിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവർ പറഞ്ഞത്.. എന്നാൽ രഹസ്യ  മൊഴിയുടെ ഫുൾ ടെക്സ്റ്റ് അറിയാൻ മുഖ്യമന്ത്രിയുടെ മകൾ നിരന്തരം സമ്മർദ്ദം ചെലുത്തുന്നു എന്നാണ് ചില കോൺഗ്രസ് അനുകൂല പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. അന്ന്       ദിവസവും ഓരോ മൊഴിയാണ് പുറത്തു വന്നത്.  ഇതിൽ സത്യമേത് കള്ളമേത് എന്ന് തിരിച്ചറിയാനുള്ള ഒരു മാർഗ്ഗവും ക്ലിഫ് ഹൗസിലിൽ ഉണ്ടായിരുന്നില്ല. 

 

 

ഇതിൽ മുഖ്യമന്ത്രിയുടെ കുടുംബം ദു:ഖാകുലരായിരുന്നു.  തങ്ങളെ വിവാദങ്ങളിൽ വലിച്ചിഴച്ചിട്ടും  മറുപടി പറയാൻ കഴിയാത്തത് മൊഴിയിൽ എന്തുണ്ട് എന്ന്  അറിയാത്തതുകൊണ്ടാണെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഈ സാഹചര്യത്തിലാണ്  ഏത് വിധേനയും മൊഴി കൈക്കലാക്കണമെന്ന നിർദ്ദേശം ഉയർന്ന പോലീസുദ്യോഗസ്ഥർക്ക് ലഭിച്ചത്. വഴുതക്കാട് പോലീസ് ആസ്ഥാനത്ത് നിന്നും അഡ്വക്കേറ്റ് ജനറൽ ഓഫീസിലേക്ക് പ്രവഹിച്ച സന്ദേശങ്ങൾക്കൊടുവിലാണ് ക്രൈംബ്രാഞ്ച് 164 സ്റ്റേ്മെൻ്റ് കോടതിയോട് ആവശ്യപ്പെടാൻ തീരുമാനമായത്.എന്നാൽ അതിബുദ്ധി കോടതി മുടക്കി. ഇതാണ് ദർവേഷ് സാഹിബിന് വിനയായത്.സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത് വാദപ്രതിവാദങ്ങൾക്ക് ശേഷമാണ്.  സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ 164 മൊഴി പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്  കോടതിയെ സമീപിക്കുകയായിരുന്നു.

ക്രൈം ബ്രാഞ്ച് ആവശ്യം ചോദ്യം ചെയ്ത് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ കൃഷ്ണരാജ് കോടതിയിൽ വാദിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് ക്രൈം ബ്രാഞ്ചിന്  നൽകരുതെന്നും ക്രൈം ബ്രാഞ്ചിന് എന്തിനാണ് ഈ രഹസ്യമൊഴിയെന്നും അദ്ദേഹം ചോദിച്ചു. എന്താണ് ആവശ്യമെന്ന് കോടതിയും ക്രൈം ബ്രാഞ്ചിനോട് ചോദിച്ചിരുന്നു. ഇതിന്  ത്യപ്തികരമായ മറുപടി നൽകാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല.തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയ ഗൂഢാലോചന കേസിലെ  അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അത്യാവശ്യമാണെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ പുറത്തു കൊണ്ടുവരാൻ രഹസ്യമൊഴി പരിശോധിക്കണം. ഗൂഢാലോചനയിൽ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്ക്ക് എതിരെ പരാതി നൽകിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതിൽ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇതൊന്നും കേട്ടതായി നടിച്ചില്ല.


സ്വപ്നയുടെ അഭിഭാഷകർ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസിൽ ഇ ഡി അന്വേഷണം നടക്കുകയാണെന്ന് കോടതി പറഞ്ഞു. അന്വേഷണ ഏജൻസി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റാണെന്ന് ഇ ഡി അഭിഭാഷകനും കോടതിയിൽ പറഞ്ഞു. ക്രൈം ബ്രാഞ്ചിന് രഹസ്യമൊഴി നൽകരുതെന്ന് ഇ ഡിയുടെ അഭിഭാഷകനും കോടതിയിൽ ആവശ്യപ്പെട്ടു.ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകരുതെന്ന് സ്വപ്നയുടെ അഭിഭാഷകൻ പിന്നീട് പറഞ്ഞു. സ്വപ്നയുടെ ജീവന് ഭീഷണിയുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയടക്കം നിരന്തരമായ ഭീഷണിയുണ്ടാകുന്നു. സുരക്ഷ ഉറപ്പാക്കണം. സംസ്ഥാന സർക്കാരിന്റെ സുരക്ഷ വേണ്ടന്നും സ്വപ്ന സുരേഷ് പറഞ്ഞു.ഏതായാലും  മൊഴിയുടെ രഹസ്യം അങ്ങനെ തന്നെ തുടരട്ടെ എന്നാണ് കോടതി പറഞ്ഞത്. ഇതാണ് പിണറായിയെ കലിപ്പിലാക്കിയത്.


കോടതിയിൽ നിന്നും ശകാരം കേൾക്കാനുള്ള സാഹചര്യം ക്രൈംബ്രാഞ്ച് തന്നെ  സൃഷ്ടിച്ചതാണെന്ന തോന്നൽ ഉയർന്ന ഉദ്യോഗസ്ഥർക്കുണ്ട്.  കോടതിയിൽ നിന്നും രഹസ്യ മൊഴി ലഭിക്കാൻ  പ്രയാസമുണ്ടായിരുന്നില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. എന്നാൽ നിയമപ്രകാരം മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളുവെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ  വിശദീകരണം.മൊഴി തൽകില്ലെന്ന വാശി ദർവേഷിനായിരുന്നു.പിന്നീട് രമൺ ശ്രീവാസ്തവ പറഞ്ഞപ്പോഴാണ് മന്ത്രി റിയാസിന്റെ കൂടി താൽപ്പര്യം കണക്കിലെടുത്ത് ദർവേഷിനെ ഡി ജി പിയാക്കിയത്. അതിനിടെ എ.കെ. ജി.സെന്ററിൽ നിന്നുള്ള നിർദ്ദേശാനുസരണം അജിത് കുമാറിന്റെ ആർ എസ് എസ് ബന്ധത്തെ കുറിച്ചുള്ള കൂടുതൽ വാർത്ത പുറത്തുവന്നത്. എഡിജിപി എം.ആർ. അജിത് കുമാർ സഹപാഠിയാണെന്നു    ആർഎസ്എസ് പ്രചാരക് ജയകുമാർ പറഞ്ഞു.. 

 
എവിടെയാണ് ഒരുമിച്ചു പഠിച്ചതെന്ന ചോദ്യത്തിനു ഉത്തരം നൽകാതിരുന്ന ജയകുമാർ സംഘത്തിന്റെ പ്രചാരകനായതിനാൽ മാധ്യമങ്ങളോടു സംസാരിക്കാനാകില്ലെന്നായിരുന്നു വിശദീകരിച്ചത്. ജയകുമാർ ഓടിച്ച കാറിൽ പോയാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി എഡിജിപി അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത്. 
എഡിജിപിയും ദത്താത്രേയ ഹൊസബലയുമായി തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നായിരുന്നു ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍.ഈശ്വരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. എന്നാല്‍ കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് ആർഎസ്എസ് നേതാവിനും ഇതു പറയേണ്ടി വരുന്നത്.ആർഎസ്എസ് നേതാവിനെ കണ്ടത് സ്വകാര്യ സന്ദർശനം ആയിരുന്നുവെന്നും സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും എഡിജിപി മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നു.     പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ്എസ് ക്യാംപിനിടെ ആയിരുന്നു കൂടിക്കാഴ്ച. 2023 മേയ് മാസത്തിലാണ് ദത്താത്രേയ ഹൊസബലയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. തൃശൂർ പൂരം കലക്കാനാണ് കൂടിക്കാഴ്ച എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തിരുവനന്തപുരം കൈമനത്ത് ഒരു കോൺഗ്രസ് കുടുംബത്തിൽ ജനിച്ച വ്യക്തിയാണ് ജയകുമാർ. എൻജിനീയറിങ് പഠന സമയത്താണ് എബിവിപിയിൽ സജീവമാകുന്നത്. പിന്നീട് തട്ടകം ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. ആർഎസ്എസ് ശാസ്ത്ര സാങ്കേതിക വിഭാഗമായ വിജ്ഞാൻ ഭാരതിയുടെ ജനറൽ സെക്രട്ടറി പദത്തിലെത്തിയ ജയകുമാർ പ്രധാനമന്ത്രി മോദിയുടെ അടുപ്പക്കാരനാണ്. പ്രധാനമന്ത്രിയാകുന്നതിനു മുന്നേ മോദിയുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദബന്ധമുണ്ട്. ഗവർണർ‌ ആരിഫ് മുഹമ്മദ് ഖാനുമായും അദ്ദേഹത്തിന് ബന്ധമുണ്ട്.   
ബിജെപി ഭരണത്തിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ ആർഎസ്എസ് നയങ്ങൾ രൂപപ്പെടുത്തുന്നതും നടപ്പാക്കുന്നതും ജയകുമാറാണ്. കേരളത്തിലും തമിഴ്‌നാട്ടിലും പരിവാർ പ്രസ്ഥാനങ്ങൾ ശക്തമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. ഇതിനു വേണ്ടി നിയോഗിക്കപ്പെട്ട പ്രത്യേക സമ്പർക് പ്രമുഖനാണ് ജയകുമാർ. കേരളത്തിലും തമിഴ്‌നാട്ടിലും ആർഎസ്എസിന് വേരോട്ടമുണ്ടാക്കുകയെന്നതാണ് ദൗത്യം. ആർ എസ് എസ് ബന്ധം പുറത്തുവരുന്നത് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ വനിത സിവില്‍ പൊലീസ് ഓഫീസർ  (8 hours ago)

2017 രാഹുല്‍ മാങ്കുട്ടത്തില്‍ ചിന്ത ജെറോമിനെ പ്രപോസ് ചെയ്തിട്ടുണ്ട്..?സത്യം..?  (8 hours ago)

പുലിക്കളിക്കൊരു എ.ഐ. പാട്ട്; 'പുലിക്കൊട്ടും പനംതേങ്ങേം.'  (8 hours ago)

മേപ്പാടി ഉരുള്‍ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച കണക്കുകളുടെ വിവരങ്ങള്‍ കേട്ട് ഞെട്ടി ജനം  (8 hours ago)

മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ നിന്ന് മലയാള സിനിമ ഭരിക്കും മുമ്പ്, ദിലീപിനെ ഒതുക്കാൻ കോക്കസ് ഉണ്ടായി...  (8 hours ago)

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണത്തിന്; സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കും...  (8 hours ago)

മുകേഷ് അല്ല, സഹോദരിമാരാണ് തനിക്ക് പ്രശ്നമായിരുന്നതെന്ന് നർത്തകി മേതിൽ ദേവിക...  (8 hours ago)

നെറ്റിയിൽ വെളുത്ത ജ്യോതിയുള്ള ഒരു പശുക്കിടാവ് ഇനി നരേന്ദ്രമോദിയ്ക്ക കൂട്ടാകുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ പുതിയ അതിഥി  (9 hours ago)

ഛിന്നഗ്രഹം എത്തി ചിത്രങ്ങൾ പുറത്ത്..! നാളെയും അത് സംഭവിക്കുന്നു  (9 hours ago)

വിട്ടുവീഴ്ച ചെയ്യാന്‍ വിസമ്മതിച്ച് ഹമാസ്  (9 hours ago)

അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...  (9 hours ago)

യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു  (9 hours ago)

സെക്രട്ടേറിയറ്റിലും പോലീസ് ആസ്ഥാനത്തും വൻ അട്ടിമറി : അലകും പിടിയും വിട്ട് പിണറായി  (9 hours ago)

നമ്മൾ മലയാളികൾ ഒന്നിച്ചൊരുമിച്ച് വയനാടിനൊപ്പം നിന്ന ദിനങ്ങൾ; പക്ഷേ കണ്ണിൽച്ചോരയില്ലാത്ത ഇടത് സർക്കാർ ആ ദുരന്തവും പണം മോഷ്ടിക്കാനുള്ള അവസരമായി കണ്ടിരിക്കുന്നു; തുറന്നടിച്ച് സന്ദീപ് ജി  (9 hours ago)

കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലെ അപകടം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു  (10 hours ago)

Malayali Vartha Recommends