സഹോദരി മരിച്ച് ഒന്നര മാസം തികയുന്നതിനു മുമ്പേ... ശ്രീകൃഷ്ണപുരത്ത് യുവാവ് തൂങ്ങി മരിച്ച നിലയില്‍...
സഹോദരി മരിച്ച് ഒന്നര മാസം തികയുന്നതിനു മുമ്പേ... ശ്രീകൃഷ്ണപുരത്ത് യുവാവ് തൂങ്ങി മരിച്ച നിലയില്‍...ശ്രീകൃഷ്ണപുരത്ത് യുവാവ് തൂങ്ങി മരിച്ച നിലയില്‍.
പൂക്കോട്ടുകാവ് കോട്ടക്കുളം ശ്രീനാഥുവിനെ(27) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരി മരിച്ച് ഒന്നര മാസം തികയുന്നതിനു മുന്‍പാണ് ശ്രീനാഥുവിന്റെ മരണം.
വെളളിയാഴ്ച വൈകിട്ടോടെ തൊട്ടടുത്തുളള മലയിലേക്ക് പോയ ശ്രീനാഥു തിരിച്ചെത്തിയില്ല. തുടര്‍ന്ന് ശനിയാഴ്ച പൊലീസും ട്രോമാകെയര്‍ യൂണിറ്റും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കൂനന്‍മലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടത്.
സഹോദരനും രണ്ടുവര്‍ഷം മുമ്പ് തൂങ്ങിമരിച്ചിരുന്നു. ശ്രീനാഥിന്റെ സഹോദരി ശ്രീമയെ ജൂലായ് 18-ന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അതിന് ശേഷം ശ്രീനാഥുവിന് മാനസികപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha