തലസ്ഥാനത്ത് ഒരിറ്റു കുടിവെള്ളം ഇല്ല...ജനം തെരുവിലേക്ക്...എന്തുകൊണ്ട് വേഗത്തിൽ തന്നെ ഇതിനുള്ള പരിഹാരം കണ്ടെത്തിയില്ല ..?ജനങ്ങൾ കുപ്പിവെള്ളത്തെയാണ് ആശ്രമിക്കുന്നത്....നാലു ദിവസമായി ഇതേ അവസ്ഥ...
എന്തിനും ഏതിനും ചാടി പുറപ്പെട്ട് പ്രതിഷേധിക്കുന്ന സഖാക്കളുടെയും പാർട്ടിയുടെയും എല്ലാം കണ്ണിലുണ്ണിയായിട്ടുള്ള തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഇത് വല്ലതും അറിയുന്നുണ്ടോ എന്തോ. തലസ്ഥാനത്ത് കുടിവെള്ളം ഇല്ലാതെയായിട്ട് നാലു ദിവസമായി ഇന്ന്. ജനം നെട്ടോട്ടമോടുകയാണ് ജനം മാത്രമല്ല എല്ലാം മന്ത്രിമാരും ഇവിടെയാണല്ലോ താമസം . രാവിലെ ബാത്‌റൂമിൽ പോയി കുളിക്കാൻ പോയിട്ട് ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ പോലും ഇവിടെ വെള്ളം ഇല്ലാതെ ആയിരിക്കുകയാണ്. പല ഭരണസിരാകേന്ദ്രങ്ങളിലും ഇത് തന്നെയാണ് അവസ്ഥ . വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിൽ എത്തിയവരും വെള്ളം കിട്ടാതെ വലഞ്ഞു. സെക്രട്ടേറിയറ്റിലെ രണ്ട് അനക്സിലും ഇതേ സ്ഥിതിയായിരുന്നു. ഉദ്യോഗസ്ഥരിലേറെപ്പേരും ഉച്ചയോടെ വീടുകളിലേക്ക് മടങ്ങി.
സെക്രട്ടേറിയറ്റിന്റെ പ്രവർത്തനത്തെയും ഇത് ബാധിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ അയ്യായിരത്തിലേറെപ്പേരാണ് സെക്രട്ടേറിയറ്റിലുള്ളത്. മുഖ്യമന്ത്രി ഇന്നലെ സെക്രട്ടേറിയറ്റിൽ എത്തിയിരുന്നില്ല. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും ഇന്നലെ തലസ്ഥാനത്തില്ലായിരുന്നു . മറ്റു മന്ത്രിമാർ ഇന്നലെ സെക്രട്ടേറിയറ്റ് ഓഫിസുകളിലുണ്ടായിരുന്നു. വിവരമറിഞ്ഞ് മന്ത്രി റോഷി അഗസ്റ്റിൻ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അടിയന്തരമായി ജലം എത്തിക്കാൻ നിർദേശം നൽകി . പിന്നാലെ ഉച്ചയ്ക്ക് ഒന്നരയോടെ സെക്രട്ടേറിയറ്റിൽ ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുകയായിരുന്നു.എന്നാൽ ഒരിറ്റു കുടിവെള്ളം പോലും ലഭിക്കാത്തതിനെ തുടർന്ന് ജനങ്ങൾ കുപ്പിവെള്ളത്തെയാണ് ആശ്രമിക്കുന്നത്. ദിവസങ്ങളായി കുപ്പിവെള്ളമുപയോഗിക്കുന്നതിനാൽ ആരോഗ്യപരമായും സാമ്പത്തികപരമായും ആളുകൾക്ക് പ്രയാസം നേരിടേണ്ടി വരുന്നുണ്ട്.
എത്രത്തോളം കുപ്പിവെള്ളം മാത്രം വാങ്ങിച്ചു ഉപയോഗിക്കാം ഒരു കുടുംബത്തിൽ അംഗ സഖ്യ കൂടുതലാണേൽ അവർക്കൊക്കെ എത്ര ബോട്ടിൽ വെള്ളം വാങ്ങേണ്ടി വരും...അതും പോവട്ടെ എല്ലാവരും നാലു ദിവസവും വെള്ളം വാങ്ങി ഉപയോഗിക്കാനുള്ള സാമ്പത്തികം ഉള്ളവരാണോ...? ഏതായാലും കഷ്ടപ്പാടാണ് കുറച്ചു ദിവസമായിട്ട് ഇവിടുത്തുകാർ അനുഭവിക്കുന്നത്. ഇപ്പോഴിങ്ങനെ ഒരു പ്രതിസന്ധി ഉണ്ടാകാനുള്ള കാരണം തിരുവനന്തപുരം - കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ 500 എംഎം,700 എം എം പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാലാണ് നഗരത്തിൽ വെള്ളം മുടങ്ങിയത്. വാട്ടർ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാൻസ്മിഷൻ മെയിൻ പൈപ്പ് ലൈനുകളുടെ അലൈൻമെന്റാണ് മാറ്റി സ്ഥാപിക്കുന്നത്.
രണ്ട് ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസങ്ങൾ കാരണം പണി നീണ്ടുപോകുകയായിരുന്നു.അപ്പോഴിത് ആരുടെ ഭാഗത്തു നിന്നും വന്നിട്ടുള്ള അനാസ്ഥയാണ് ? എന്തുകൊണ്ട് വേഗത്തിൽ തന്നെ ഇതിനുള്ള പരിഹാരം കണ്ടെത്തിയില്ല ..?അതുകൊണ്ടിപ്പോൾ എന്തായി കൂടുതൽ കാര്യങ്ങൾ വഷളാകുന്ന അവസ്ഥയിൽ എത്തി. അല്ലെങ്കിലും കുറച്ചു കാലമായിട്ട് തലസ്ഥാനത്ത് ഏത് ഭാഗത്തും കൂടെ സഞ്ചരിച്ചാലും റോഡ് മുഴുവൻ പൊളിച്ചിട്ടിരിക്കുകയാണ് . മഴക്കാലമായപ്പോൾ ആ കുഴികളിൽ എല്ലാം വെള്ളം നിറഞ്ഞ് ആളുകളും വണ്ടിയും വീണ് അപകടങ്ങൾ ഉണ്ടായി തുടങ്ങി .
അപ്പോൾ ജനങ്ങളുടെ ഭാഗത്തു നിന്നും പ്രതിഷേധമുണ്ടായപ്പോഴാണ് പണി വേഗത്തിലാക്കിയത് . ഇപ്പോഴിതാ ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്. കടുത്ത പ്രതിഷേധവമാണ് നഗരവാസികൾ ഉയർത്തിയത്. മാസങ്ങളായി കൃത്യമായി വെള്ളം ലഭിക്കുന്നില്ലെന്നും ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ജലവിതരണം ഉള്ളൂവെന്നും വഴുതക്കാട് സ്വദേശികൾ മേയർക്ക് നൽകിയ പരാതി , അതേസമയം എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരം സാധ്യമാക്കുമെന്നും സമീപത്ത് നിന്നുള്ള പഞ്ചായത്തുകളിൽ നിന്നടക്കം വാട്ടർ ടാങ്കറുകൾ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുണ്ടെന്നാണ് മേയർ പറഞ്ഞിരിക്കുന്നത് . മൂന്ന് മാസമായി ആഴ്ചയിൽ രണ്ട് ദിവസം മാത്രമേ വെള്ളം ലഭിക്കുന്നൂള്ളൂവെന്ന വഴുതക്കാട് സ്വദേശികളുടെ പരാതിയിലും മേയർ പ്രതികരിച്ചു. കെ ആർ എഫ് ബിയുടെ പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികളെ തുടർന്നാണ് വഴുതക്കാട്,തൈക്കാട് വാർഡുകളിലെ കുടിവെള്ള വിതരണം തടസപ്പെട്ടത്. ഇത് പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടികൾ വേഗത്തിൽ സ്വീകരിക്കും.
രണ്ട് ഇന്റർകണക്ഷൻ പ്രവൃത്തികളാണ് ജല അതോറിറ്റിയുടെ ഭാഗത്ത് നിന്ന് പൂർത്തിയാക്കാൻ ഉള്ളത്. എന്നിരുന്നാലും ജലവിതരണം തടസപ്പെട്ട ഇടങ്ങളിൽ വെള്ളം എത്തിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കും.ഈ ഭാഗങ്ങളിൽ പണ്ടുകാലത്തുള്ള പൈപ്പുകളാണ്. അവയിൽ ചിലതിന്റെ വ്യാസം കൂട്ടുന്നതിനും ചിലത് മാറ്റി സ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വഴുതക്കാട് സപ്റ്റംബർ 12 ന് തന്നെ വെള്ളം എത്തിക്കുമെന്നും ആണ് മേയർ പറഞ്ഞിരിക്കുന്നത്. പക്ഷെ എന്നിട്ടും ജനം കിടന്നു വലയുകയാണ് നാലു ദിവസമായിട്ട് .
ഇന്നലെ രാത്രി പമ്പിങ് നേരിയ രീതിയില്‍ പുനരാരംഭിച്ചിരുന്നു. പമ്പിങ് കൂടുതല്‍ പ്രഷറിലേക്ക് വന്നപ്പോള്‍ വീണ്ടും പൈപ്പ് പൊട്ടുന്ന സാഹചര്യമുണ്ടായി. ഇതോടെ പമ്പിങ് കുറച്ച് നേരം മാറ്റിവെക്കേണ്ടി വന്നു.തിരുവനന്തപുരം നഗരത്തിലെ 44 വാര്‍ഡുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം കിട്ടാത്ത സാഹചര്യമാണുള്ളത്. കുടിവെള്ളം മുടങ്ങിയിട്ട് നാല് ദിവസമായിട്ടും ഇപ്പോഴും ബദല്‍ ക്രമീകരണങ്ങള്‍ സജ്ജമാക്കാന്‍ സാധിച്ചിട്ടില്ല.
വിഷയത്തില്‍ ബിജെപി പ്രതിഷേധം കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി ബിജെപി കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയേറ്റില്‍ മാര്‍ച്ച് നടത്തി. ഇന്ന് മേയറെ തടഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു.ഇന്ന് ഏഴുമണിയോട് കൂടി വെള്ളം എത്തിക്കാനുള്ള നടപടികൾ നടത്തി കഴിഞ്ഞു എന്നാണ് വി കെ പ്രശാന്ത് എം എൽ എ അടക്കം പ്രതികരിച്ചിരിക്കുന്നത്. അനുഭവ സാമ്പത്തില്ലാത്ത ഏതോ ഉദ്യോഗസ്ഥന്റെ അനാസ്ഥയാണ് എന്നാണ് എം എൽ എ പറഞ്ഞിരിക്കുന്നത്. വളരെ ഗുരുതമായിട്ടുള്ള വീഴ്ചയാണ് ഉണ്ടായിരിക്കുന്നത് എന്നും അന്വേഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha