ഒരു നഗരത്തിന്റ മുഴുവൻ വെള്ളം കുടി മുട്ടിച്ചു... ഇത്രയും ദിവസം വലഞ്ഞ ജനങ്ങളോട് എന്ത് മറുപടിയാണ് ഭരണാധികാരികൾക്ക് നൽകാനുള്ളത്...?
ഒരു നഗരത്തിന്റ മുഴുവൻ വെള്ളം കുടി മുട്ടിച്ചു കൊണ്ട് ജനങ്ങളെ ദുരിത്തിലാക്കുന്ന കാഴ്ചയാണ് കണ്ടത് പലരും കുപ്പിവെള്ളത്തിനെയാണ് ഇതിനായി ആശ്രയിച്ചത്. പക്ഷെ നാലു ദിവസം കുടിവെള്ളമില്ലാതെ നരകയാതന അനുഭവിച്ച തലസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസം. പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായതോടെ രാത്രി പത്തോടെ തിരുവനന്തപുരം നഗരത്തില്‍ പമ്പിങ് പുനഃരാരംഭിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ജല അതോറിറ്റി പാലിച്ചില്ല.കോര്‍പറേഷനെ വിവരം പോലും അറിയിച്ചില്ല.
48 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്ന അറിയിപ്പോടെ പണിതുടങ്ങി. മൂന്നാം ദിനവും ജനം വലഞ്ഞതോടെയാണ് വിഷയത്തിന്‍റെ ഗൗരവം ജനപ്രതിനിധികള്‍ അറിയുന്നത്. അതിനാല്‍ തന്നെ പകരം സംവിധാനം ഒന്നും ഒരുക്കിയില്ല.ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ക്രൈസിസ് മാനേജ്മെന്‍റ് ഗ്രൂപ്പിനെ ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയറാണ് വലിയ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ വിവരം അറിയിക്കേണ്ടത്. അതുണ്ടായില്ല. ഇനി ഇങ്ങനെ പറ്റില്ലെന്ന് കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രൻ അടക്കം വ്യക്തമാക്കിയിരുന്നു . ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എംഎല്‍എമാരുടെയും കോര്‍പറേഷന്‍റെയും ആവശ്യം.
അടിയന്തര സാഹചര്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ജല അതോറിറ്റി പാലിച്ചില്ല.കോര്‍പറേഷനെ വിവരം പോലും അറിയിച്ചില്ല. 48 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്ന അറിയിപ്പോടെ പണിതുടങ്ങി. മൂന്നാം ദിനവും ജനം വലഞ്ഞതോടെയാണ് വിഷയത്തിന്‍റെ ഗൗരവം ജനപ്രതിനിധികള്‍ അറിയുന്നത്. അതിനാല്‍ തന്നെ പകരം സംവിധാനം ഒന്നും ഒരുക്കിയില്ല.
ഇത്രയും വലിയ ഗുരുതരമായ പ്രതിസന്ധി ഇനി ഉണ്ടാകില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത് . അപ്പോഴും ഇത്രയും ദിവസം വലഞ്ഞ ജനങ്ങളോട് എന്ത് മറുപടിയാണ് ഭരണാധികാരികൾക്ക് നൽകാനുള്ളത്.
https://www.facebook.com/Malayalivartha