കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53440 രൂപ...ഗ്രാമിന് 6680 രൂപയും..18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5540 രൂപ നല്‍കണം...ഏത് സമയവും ഉയരാന്‍ സാധ്യതയുണ്ട് എന്ന് വിപണി നിരീക്ഷകര്‍...
കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയ വേളയില്‍ സ്വര്‍ണവില വന്‍ തോതില്‍ ഇടിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നേരിയ മട്ടില്‍ തിരിച്ചുകയറി. അമേരിക്കയില്‍ പലിശ നിരക്കില്‍ മാറ്റം വരാനിരിക്കുന്നതിനാല്‍ സ്വര്‍ണവില ഉയരുമെന്നായിരുന്നു പിന്നീടുള്ള പ്രവചനം.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53440 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 6680 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5540 രൂപ നല്‍കണം. വെള്ളിയുടെ വില ഗ്രാമിന് 89 രൂപ എന്ന നിരക്കില്‍ തുടരുന്നു. സ്വര്‍ണവില കൂടിയ ശേഷം 18 കാരറ്റ് ആഭരണങ്ങളിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കുന്നുണ്ടത്രെ.
പണയം വയ്ക്കുമ്പോള്‍ പ്രതിസന്ധികള്‍ നേരിട്ടേക്കാം എന്ന് കരുതിയാണ് പലരും 18 കാരറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2500 ഡോളര്‍ കടന്ന് കുതിച്ചിരുന്നു. എന്നാല്‍ 2500ല്‍ താഴെയാണിപ്പോള്‍. ഏത് സമയവും ഉയരാന്‍ സാധ്യതയുണ്ട് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ആഗോള വിപണിയില്‍ വില ഉയര്‍ന്നാല്‍ കേരളത്തിലും സ്വര്‍ണവില വര്‍ധിക്കും. എത്ര വില നല്‍കി വാങ്ങിയാലും ഭാവിയില്‍ വില കൂടുമെന്നതാണ് സ്വര്‍ണത്തിന്റെ പ്രത്യേകത. ഡോളര്‍ സൂചിക നേരിയ മുന്നേറ്റം പ്രകടിപ്പിച്ച് 101.32 എന്ന നിരക്കിലാണ്. ഇന്ത്യന്‍ രൂപ 83.94 എന്ന നിരക്കിലും.
https://www.facebook.com/Malayalivartha