ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ഓട്ടോ ഡ്രൈവര്‍ കാറിടിച്ചു മരിച്ചു...
ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ഓട്ടോ ഡ്രൈവര്‍ കാറിടിച്ചു മരിച്ചു... തിരൂര്‍ വട്ടത്താണി ആലിന്‍ചുവട് സ്വദേശി വാക്കാട്ട് വീട്ടില്‍ വിനോദ്കുമാര്‍ (49) ആണ് മരിച്ചത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിന് തറക്കല്ലിട്ട ദിവസമാണ് അപകടമുണ്ടായത്.
നടുവിലങ്ങാടിയില്‍ വച്ച് ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം സംഭവിച്ചത്. തിരൂരില്‍ നിന്ന് താനൂരിലേക്ക് പോവുകയായിരുന്ന കാറാണ് വിനോദിനെ ഇടിച്ചത്. പോലീസെത്തി തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏറെക്കാലമായി തിരൂര്‍ നഗരത്തില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു വിനോദ്. തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വീട്ടുവളപ്പില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നു. പിതാവ്: ശ്രീധരന്‍, മാതാവ്: ശ്രീമതി, ഭാര്യ:റീജ, മക്കള്‍: വിജിത്ത്,റിജിത്ത്,റിജിന
https://www.facebook.com/Malayalivartha