Widgets Magazine
17
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക


വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച് നാട്ടുകാർ പറയുന്നത്...


സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ട്രെയിലർ പിന്തുടർന്ന് നിർത്തിച്ച് പോലീസിന് മുന്നിലിട്ട് നവ്യ നായർ:- സോഷ്യൽ മീഡിയയിൽ കയ്യടി...


പോലീസ് ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം മാത്രം 1800പേജുകൾ; നടി ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം...


അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി; തുമ്പായത് സ്വിച്ച് ഓഫായ ഫോൺ ഓണായത്...

10 SEPTEMBER 2024 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക

വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച് നാട്ടുകാർ പറയുന്നത്...

പോലീസ് ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം മാത്രം 1800പേജുകൾ; നടി ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം...

പരനാറി...സത്യസന്ധമായ കണക്ക് പറ..വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച ചെലവുകണക്കുകളെപ്പറ്റി പൊട്ടിത്തെറിച്ച് പ്രതികരിച്ച് വീട്ടമ്മ

നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; കണ്ടെന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദ്ദേശം

വിവാഹം നടക്കാനിരിക്കെ മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറാം നാൾ ഊട്ടിയിൽ കണ്ടെത്തി. മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം യുവാവിനൊപ്പം ഉണ്ടെന്നും തമിഴ്‌നാട് പൊലീസും സഹകരിച്ചുവെന്ന് മലപ്പുറം എസ്‌പി പ്രതികരിച്ചു. ഇന്നലെ രാത്രി കുനൂരിൽ വച്ച് ഓഫായ ഫോൺ ഓണായത് തുമ്പായെന്നും, ഇതിന് പിന്നാലെ പോയ പൊലീസ് ഊട്ടിയിൽ നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികരണം പിന്നീട് നടത്തുമെന്നും എസ്‌പി വ്യക്തമാക്കി.

കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. എന്നാൽ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിൻ്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല.

നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്‍റിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. സാമ്പത്തിക ഇടപാടിന്‍റെ പേരിൽ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്തെന്ന ആശങ്കയിലായിരുന്നു കുടുംബം. എന്നാൽ യുവാവ് ജീവനോടെയുണ്ടെന്ന വിവരം കുടുംബത്തിന് വലിയ ആശ്വാസമാണ്.

തമിഴ്നാട് ‌പൊലീസും മലപ്പുറം പൊലീസും ചേർന്നാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയതെന്ന് മലപ്പുറം എസ്പി എസ്. ശശിധരന്‍ പറഞ്ഞു. സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തിൽ പോയതാണോയെന്നുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം പറയാമെന്ന് എസ്പി അറിയിച്ചു. സുഹൃത്ത് ശരത്തിന്റെ കയ്യിൽനിന്ന് ഒരു ലക്ഷം രൂപ വാങ്ങിയശേഷമാണ് പോയത്. ഈ മാസം 4നാണ് വിഷ്ണുജിത്തിനെ കാണാതായത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവർ വർഷങ്ങളായി സുഹൃത്തുക്കളാണ്. ഉടൻ തിരിച്ചുവരാമെന്നു പറഞ്ഞ് 4ന് രാവിലെയാണു വിഷ്ണുജിത്ത് വീട്ടിൽനിന്നു പോയത്. വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും അതിനായി പാലക്കാട്ടു പോയതാണെന്നും പിന്നീട് വീട്ടിൽ വിളിച്ചറിയിച്ചു.

പാലക്കാട് കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്. പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടിൽ തങ്ങിയ ശേഷം പിറ്റേന്നു വീട്ടിലെത്താമെന്നും രാത്രി എട്ടരയോടെ അമ്മയെ വിളിച്ചു പറഞ്ഞു. പിന്നീട് വീട്ടിലേക്കു വിളിച്ചിട്ടില്ല. തിരിച്ചു ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ പരിധിക്കു പുറത്താണ്. വ്യാഴാഴ്ച രാവിലെയാണു കുടുംബം പൊലീസിൽ പരാതി നൽകിയത്.

വാളയാർ, കസബ പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തിയത്. ഇതിനിടെ, വിഷ്ണുജിത്തിന്റെ ഫോൺ ഓണായിരുന്നു. സഹോദരി വിളിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്തത്. തുടർന്ന് മറുവശത്തുള്ളയാൾ ഫോൺ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്തു . തമിഴ്നാട് കൂനൂരിലാണ് ഫോൺ ഉള്ളതെന്നാണ് ടവർ ലൊക്കേഷൻ സൂചിപ്പിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്നു കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക  (13 minutes ago)

വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച  (21 minutes ago)

സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ട്രെയിലർ പിന്തുടർന്ന് നിർത്തിച്ച് പോലീസിന് മുന്നിലിട്ട് നവ്യ നായർ:- സോഷ്യൽ മീഡിയയിൽ കയ്യടി...  (28 minutes ago)

ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും  (1 hour ago)

സൂര്യന്‍ തീതുപ്പുന്ന ചിത്രം പുറത്ത് വിട്ട് NASA .....സെപ്റ്റംബര്‍ 14ന് സൂര്യനില്‍ നിന്ന് അതിശക്തമായ സൗരജ്വാലയുണ്ടായതായി സ്ഥിരീകരിച്ചു  (1 hour ago)

പോലീസ് ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം മാത്രം 1800പേജുകൾ; നടി ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം...  (3 hours ago)

പ്രതി ജയിലില്‍ കഴിഞ്ഞത് ഏഴര വര്‍ഷം....നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം.... സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളി കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി  (4 hours ago)

പരനാറി...സത്യസന്ധമായ കണക്ക് പറ..വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച ചെലവുകണക്കുകളെപ്പറ്റി പൊട്ടിത്തെറിച്ച് പ്രതികരിച്ച് വീട്ടമ്മ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...  (6 hours ago)

ഹിസുബുള്ളയ്ക്കെതിരെ ഇസ്രോയേൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്  (6 hours ago)

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 74ാം ജന്മദിനം; ആശംസകളുമായി രാജ്യം  (7 hours ago)

നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; കണ്ടെന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറ  (7 hours ago)

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ കേരളത്തെ ഞെട്ടിച്ചു; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എ  (7 hours ago)

വയനാട്ടിലേതായി പുറത്തുവന്ന കണക്കുകൾ ചിലവാക്കിയതല്ലെന്നും കേന്ദ്രസർക്കാരിന് നൽകിയ എസ്റ്റിമേറ്റ് കണക്കുകൾ ആണെന്നും ന്യായീകരണ ക്യാപ്സൂളുകൾ പറക്കുകയാണ്; തുറന്നടിച്ച് സന്ദീപ് ജി  (7 hours ago)

അടുത്ത 3 മണിക്കൂറിൽ കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

Malayali Vartha Recommends