Widgets Magazine
17
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക


വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച് നാട്ടുകാർ പറയുന്നത്...


സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ട്രെയിലർ പിന്തുടർന്ന് നിർത്തിച്ച് പോലീസിന് മുന്നിലിട്ട് നവ്യ നായർ:- സോഷ്യൽ മീഡിയയിൽ കയ്യടി...


പോലീസ് ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം മാത്രം 1800പേജുകൾ; നടി ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം...


അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...

വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ കാണാൻ പതിവായി എത്തിയിരുന്ന വയോധികയെ കൊന്നു കുഴിച്ചിട്ട നിലയിൽ; ശരീരത്തിൽ സ്വർണമില്ല...

10 SEPTEMBER 2024 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക

വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച് നാട്ടുകാർ പറയുന്നത്...

പോലീസ് ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം മാത്രം 1800പേജുകൾ; നടി ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം...

പരനാറി...സത്യസന്ധമായ കണക്ക് പറ..വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച ചെലവുകണക്കുകളെപ്പറ്റി പൊട്ടിത്തെറിച്ച് പ്രതികരിച്ച് വീട്ടമ്മ

നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; കണ്ടെന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിന് നിര്‍ദ്ദേശം

വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളെ കാണാൻ പതിവായി എത്തിയിരുന്ന വയോധികയെ കൊന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്ര (73) ആണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇവരെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണൻ ഓഗസ്റ്റ് നാലിന് പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് ഇവിടെ കുഴിയെടുത്ത് പരിശോധന നടത്തുകയാണ്. ദൂരെയുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കാറുള്ള സുഭദ്രയെ നാലാം തീയതി രാത്രി 8.30നു ശേഷമാണ് കാണാതായത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതു ഇവരുടേതു തന്നെയാണോ എന്ന് പരിശോധിക്കാനാണ് നീക്കം. പ്രദേശത്തു നിന്ന് കനത്ത ദുർഗന്ധം വമിക്കുന്നെന്നും മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു.

വീടിനു സമീപത്ത് പൊലീസ് നായയെ എത്തിച്ചു നടത്തിയ പരിശോധനയിൽ മൃതദേഹം പറമ്പിൽ കുഴിച്ചിട്ടു എന്ന അനുമാനത്തിലെത്തുകയായിരുന്നു. കൊച്ചി സിറ്റിയിലെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ കൃത്യസ്ഥലം ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാട്ടൂർ ആണെന്ന് കാണിച്ച് തുടർന്നുള്ള അന്വേഷണം മണ്ണഞ്ചേരി പൊലീസിന് കൈമാറി. തുടർന്നു നടന്ന അന്വേഷണത്തിലാണ് സുഭദ്ര കോർത്തശ്ശേരിയിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്നു സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയത്. കാട്ടൂർ സ്വദേശി മാത്യൂസ്, ഭാര്യ മഗലാപുരം സ്വദേശി ശർമിള എന്നിവരാണ് കോർത്തുശേരിയിലെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നത്. ഇവരെ കണ്ടെത്താനായിട്ടില്ല. ഓഗസ്റ്റ് 7നു കോർത്തുശേരിയിലെ കൂലിപ്പണിക്കാരനെക്കൊണ്ട് വീടിനു സമീപത്തു കുഴി എടുത്തെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണ്ണുനീക്കി പരിശോധന ആരംഭിച്ചത്.

തീർത്ഥാടന യാത്രക്കിടെയാണ് ശർമ്മിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. 73 വയസുകാരിയായ സുഭദ്ര മറ്റൊരു തീർത്ഥാടന യാത്രക്ക് വേണ്ടി ശർമ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. സെപ്തംബർ നാലിന് വീട്ടിൽ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെ സെപ്തംബർ ഏഴിനാണ് മകൻ രാധാകൃഷ്ണൻ പൊലീസിന് പരാതി നൽകിയത്. ക്ഷേത്ര ദ‍ർശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നാണ് പരാതി. സുഭദ്രയെ സ്വർണവും പണവും കവർന്ന ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടിൽ താമസിച്ചിരുന്നതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവർക്കൊപ്പമാണ് കൊച്ചിയിൽ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇത് കവർന്ന ശേഷമുളള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകമെന്ന് സംശയമുയർന്നതോടെ കേസ് ആലുപ്പുഴ പൊലീസിന് കൈമാറുകയായിരുന്നെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്. കലവൂരിലെ വീട്ടിൽ കസ്റ്റഡിയിലുള്ളയാൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന പുരോഗമിക്കുന്നത്.

കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മൃതദേഹത്തിൻ്റെ ഭാഗങ്ങളെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. എന്നാൽ ഇത് സുഭദ്രയുടേത് തന്നെയാണോയെന്ന് വ്യക്തമല്ല. ഈ വീട്ടിൽ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശർമ്മിളയും മാത്യൂസും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിട്ടുണ്ട്. സുഭദ്രയെ എന്തിനു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നത് കണ്ടെത്തേണ്ടത് പോലീസിന് മുന്നിലെ വെല്ലുവിളിയാണ്. ആര് ചെയ്തു എന്നും, ആർക്ക് വേണ്ടി ചെയ്തു എന്നതും വരും മണിക്കൂറിൽ പുറത്ത് വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക  (12 minutes ago)

വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച  (20 minutes ago)

സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ട്രെയിലർ പിന്തുടർന്ന് നിർത്തിച്ച് പോലീസിന് മുന്നിലിട്ട് നവ്യ നായർ:- സോഷ്യൽ മീഡിയയിൽ കയ്യടി...  (27 minutes ago)

ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും  (1 hour ago)

സൂര്യന്‍ തീതുപ്പുന്ന ചിത്രം പുറത്ത് വിട്ട് NASA .....സെപ്റ്റംബര്‍ 14ന് സൂര്യനില്‍ നിന്ന് അതിശക്തമായ സൗരജ്വാലയുണ്ടായതായി സ്ഥിരീകരിച്ചു  (1 hour ago)

പോലീസ് ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം മാത്രം 1800പേജുകൾ; നടി ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം...  (3 hours ago)

പ്രതി ജയിലില്‍ കഴിഞ്ഞത് ഏഴര വര്‍ഷം....നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം.... സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളി കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി  (4 hours ago)

പരനാറി...സത്യസന്ധമായ കണക്ക് പറ..വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച ചെലവുകണക്കുകളെപ്പറ്റി പൊട്ടിത്തെറിച്ച് പ്രതികരിച്ച് വീട്ടമ്മ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...  (5 hours ago)

ഹിസുബുള്ളയ്ക്കെതിരെ ഇസ്രോയേൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്  (6 hours ago)

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 74ാം ജന്മദിനം; ആശംസകളുമായി രാജ്യം  (7 hours ago)

നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; കണ്ടെന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറ  (7 hours ago)

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ കേരളത്തെ ഞെട്ടിച്ചു; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എ  (7 hours ago)

വയനാട്ടിലേതായി പുറത്തുവന്ന കണക്കുകൾ ചിലവാക്കിയതല്ലെന്നും കേന്ദ്രസർക്കാരിന് നൽകിയ എസ്റ്റിമേറ്റ് കണക്കുകൾ ആണെന്നും ന്യായീകരണ ക്യാപ്സൂളുകൾ പറക്കുകയാണ്; തുറന്നടിച്ച് സന്ദീപ് ജി  (7 hours ago)

അടുത്ത 3 മണിക്കൂറിൽ കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

Malayali Vartha Recommends