ആഭ്യന്തര മന്ത്രി ഈ വകുപ്പില്‍ നടക്കുന്നത് താങ്കള്‍ അറിയുന്നുണ്ടോ ? പിണറായിയെ വിറപ്പിച്ച പോലീസിലെ ആണൊരുത്തന്‍
ആഭ്യന്തര വകുപ്പിലെ പൊട്ടിത്തെറി നാണംകെട്ട വിവാദങ്ങള്‍ പിണരായി വിജയന്‍ നട്ടെല്ല് ഇല്ലാത്ത ഭരണാധികാരിയെന്ന പരിഹാസം. ഇതെല്ലാം പിണറായി വിജയന്‍ ഇരന്നുവാങ്ങിയതാണ്. കാലം കണക്ക് ചോദിക്കാതെ കടന്നുപോകില്ലെന്ന് കേട്ടിട്ടില്ലേ. പോലീസ് നേയിലെ ക്രിമിനല്‍ പോലീസുകാരെ തുറന്നുകാണിച്ചതിന് പിണറായി പുറത്താക്കിയ ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസുകാരനെ മലയാളി മറന്നിട്ടുണ്ടാകില്ല. അന്‍വര്‍ ഇന്ന് ഉന്നയിച്ച പല ആരോപണങ്ങളും തെളിവടക്കം ഉമേഷ് പണ്ടേ പറഞ്ഞതാണ്. പിണറായിക്ക് തുറന്ന കത്തെഴുതി. അതിന് ആഭ്യന്തര മന്ത്രി വക സമ്മാനം സസ്‌പെന്‍ഷന്‍. തുടര്‍ന്നിങ്ങോട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വേട്ടയാടല്‍.
ഇന്ന് ആഭ്യന്തര വകുപ്പിലെ ഉന്നതന്മാരെക്കൊണ്ട് പിണറായി പൊറുതിമുട്ടി നില്‍ക്കുമ്പോള്‍ ഉമേഷെന്ന സാധാരണ പോലീസുകാരനെ ഓര്‍ത്തുപോയി. ഉമേഷിന്റെ ഫേസ്ബുക്കിലെ ഒരു കുറിപ്പ് വൈറലാകുന്നുണ്ട്. സതീഷ് തോട്ടത്തില്‍ എന്നൊരാള്‍ ഉമേഷിനെ ടാഗ് ചെയ്തിട്ടിരിക്കുന്ന കുറിപ്പ്.
അതിങ്ങനെ....
ഭരണാനുകൂല MLA യായ പി.വി.അന്‍വര്‍ അഴിച്ചുവിട്ട കൊടുങ്കാറ്റ് ജനങ്ങളും ഭൂരിഭാഗം പോലീസുകാരും ആഗ്രഹിച്ചതാണ്...
പൂച്ചക്കാര് മണികെട്ടും എന്നതേ പ്രശ്‌നമുണ്ടായിരുന്നുള്ളു.
തെളിവുസഹിതം ഉന്നയിക്കുന്നതും ആഭ്യന്തരത്തിലേയും പോലീസിലേയും നവീകരണമാണ്.
ഇതിലൂടെ ചില തലകള്‍ തെറിക്കേണ്ടതുമുണ്ട്.
പോലീസിലെ അധോലോകസംഘങ്ങള്‍ക്ക് തടിച്ചുകൊഴുക്കാന്‍ ഇനി അവസരം ഉണ്ടാക്കി കൊടുക്കരുത്.
അന്‍വര്‍ എം.എല്‍.എ പറയുന്നതിനും മുമ്പ്
പോലീസ് സേനയില്‍നിന്നുതന്നെ ഉയര്‍ന്നുവന്ന ധീരമായ ചില പ്രതികരണങ്ങളുണ്ടായിരുന്നു.
പലരും ഭയംകൊണ്ടും ഭാവിയോര്‍ത്തും പറയാന്‍മടിച്ച സത്യങ്ങളായിരുന്നു ആ പ്രതികരണങ്ങള്‍.
ഉന്നത ഉദ്യോഗസ്ഥരുടെ ഏകാധിപത്യപ്രവണതകളേയും
സാഡിസ്റ്റ് മനോഭാവത്തേയും
സേനക്കുള്ളിലെ അടിമ ഉടമ ബന്ധങ്ങളേയും
ഉന്നതരുമായുള്ള വഴിവിട്ട ബന്ധങ്ങളേയും
ഒരു പോലീസുകാരന്‍ ജനങ്ങളോട് വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.
സുഹൃത്തും സ്വന്തം നാട്ടുകാരനുമായ ഉമേഷ് വള്ളിക്കുന്നെന്ന സൗഹൃദയനും കലാസ്‌നേഹിയുമായ പോലീസുകാരനായിരുന്നത്.
ഉമേഷ് ഇതെല്ലാം
വിളിച്ചുപറഞ്ഞപ്പോഴെല്ലാം ആപോലീസുകാരനെ സസ്‌പെന്റ് ചെയ്തും സ്ഥലംമാറ്റിയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും
ഒറ്റപ്പെടുത്തിയും ദ്രോഹിച്ചുകൊണ്ടേയിരിക്കുകയായിരുന്നു ഭരണകൂടം..
സ്വന്തം ജീവനുപോലും ഭീഷണി നേരിട്ടാണ് പോലീസിനുള്ളിലെ പുഴുക്കുത്തുകളെ ഉമേഷ് പുറത്തേക്കറിയിച്ചത്...
അതോടൊപ്പം പോലീസുകാര്‍ക്കിടയിലെ നന്മകളേയും മാനവികതയേയും ജനങ്ങളിലേക്കെത്തിക്കാനും ഉമേഷ് മറന്നില്ല..
എന്തുകൊണ്ടാണ് പോലീസുകാരില്‍ സര്‍വീസിലിരിക്കെ ആത്മഹത്യകള്‍ കൂടുന്നതെന്നും
എന്തുകൊണ്ടാണ് നൂറിലധികം പോലീസുകാര്‍ സര്‍വീസ് തീരുംമുമ്പേ സ്വയം വിരമിക്കലിന് തയ്യാറാവുന്നതെന്നും ഉമേഷ് തന്റെ പ്രതികരണങ്ങളിലൂടെ പറഞ്ഞുകൊണ്ടേയിരുന്നു...
പറയുമ്പോഴെല്ലാം സസ്‌പെന്‍ഷന്‍ എന്ന ഉത്തരവിലൂടെയാണ് നേരിട്ടത്.
പോലീസിനുള്ളിലെ പുകയലും അസ്വാസ്ഥ്യങ്ങളും ഏകാധിപത്യവും ഉച്ഛനീചത്വങ്ങളും വിളിച്ചുപറയാന്‍ പോലീസുകാര്‍ക്കേ കൂടുതല്‍ കഴിയു.
അതിനും ഉമേഷ് ഒഴിച്ച് പരസ്യമായ് ആരും തയ്യാറാകാതിരിക്കുമ്പോള്‍ അടിമ ഉടമ ബന്ധങ്ങള്‍ക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണാകുമിത്..
MLA ഇത് വിളിച്ചുപറഞ്ഞപ്പോള്‍ കൂടുതല്‍ നടപടികളിലേക്ക് നീങ്ങുന്നുണ്ടെങ്കില്‍ അത് സ്വാഗതാര്‍ഹം തന്നെയാണ്...
സ്വര്‍ണ്ണവും സോളാറും അധോലോകവുമെല്ലാം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥരിലൂടെയാണ് കടന്നുപോയതെങ്കില്‍ അത് ഗുരുതരം തന്നെയാണ്...
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശി നിയമിതനായപ്പോള്‍തന്നെ അതിനോട് വിയോജിച്ചവര്‍തന്നെയാണ് ഭൂരിഭാഗവും.
ഭൂതകാലം അശുദ്ധമായൊരാളെ എന്തിന് ആ താക്കോല്‍ സ്ഥാനത്തിരുത്തണം ?
അത്രക്കും മനുഷ്യദാരിദ്ര്യമുണ്ടോ പാര്‍ട്ടിക്ക് ?
മുകേഷിനെ വീണ്ടും മത്സരിപ്പിച്ച് അതിന്റെ നാറ്റം നന്നായി അനുഭവിക്കുന്നുണ്ടല്ലോ..
കൊല്ലത്ത് മറ്റൊരാളെ മത്സരിപ്പിക്കാന്‍ അത്രക്കും ദരിദ്രമാണോ പാര്‍ട്ടിയിലെ യുവനിര..
എന്തായാലും പോലീസുകാരില്‍ ഭൂരിഭാഗവും ഈ വെളിപ്പെടുത്തലില്‍ പരസ്യമായിട്ടല്ലെങ്കിലും സംതൃപ്തരാണ്..
അവര്‍ക്ക് പറയാനാവാത്തത് ഒരു ജനപ്രതിനിധി പറയുന്നു..
ഏറ്റവും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ വരുമാനത്തിന്റേയും പരിതിവിട്ട് കോടികളുടെ സ്വത്തുകള്‍ സമ്പാദിക്കുകയും വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ രഹസ്യമെന്താവും ?
ഒരു വീടെടുത്ത് ലോണ്‍ അടക്കാന്‍ കഷ്ടപ്പെടുന്ന എത്രയോ പോലീസുകാരെയറിയാം..
അവര്‍ അന്യായവഴികളിലൂടെ സഞ്ചരിക്കാത്തതുകൊണ്ടുകൂടിയാണത്..
ഫോണ്‍ചോര്‍ത്തല്‍, വഴിവിട്ട ബന്ധങ്ങള്‍ , അധോലോക കൂട്ടുകെട്ടുകള്‍ ഇതെല്ലാം MLA ഉന്നയിച്ചതിലുണ്ട്..
ഏതൊരു ഭരണത്തിന്റേയും നെടുംതൂണാണ് ആഭ്യന്തരം...
അതില്‍ ചോര്‍ച്ചയും ചോര്‍ത്തലും വന്നുകൂട...
https://www.facebook.com/Malayalivartha