ആര്‍ എസ് എസിന്റെ കാലുനക്കുന്നോ ? ഷാസീറിനെ തെറിവിളിച്ച് പോരാളി ഷാജി
സ്പീക്കര്‍ എ എന്‍ ഷംസീറിന് വരെ ആര്‍ എസ് എസിന്റെ കാലുനക്കേണ്ട ഗതികേട്. കഴിഞ്ഞദിവസം ആര്‍ എസ് എസിനെ പൊലിപ്പിച്ച് ഷംസീര്‍ സംസാരിച്ചിരുന്നല്ലോ. അതും എഡിജിപി എം ആര്‍ അജിത് കുമാറിനെ സംരക്ഷിക്കാന്‍ വേണ്ടി. ഇതോടെ സ്പീക്കര്‍ എ എന്‍ ഷംസീറിന് നേരെ കൊടുവാളെടുത്ത് പോരാളി ഷാജി. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് ഷംസീര്‍ ഇറക്കിയ ക്യാപ്‌സൂള്‍ പോരാളിയെ ചൊടിപ്പിച്ചു. പോരാളി ഫേസ്ബുക്കില്‍ ഷംസീറിനിട്ടൊരു താങ്ങ് താങ്ങി.
ആര്‍ എസ് എസിനെ പ്രീതിപ്പെടുത്തിക്കൊണ്ടുള്ള ഒരു നേട്ടവും നമുക്ക് വേണ്ട. ഇത് ഷംസീറിനെ ഉദ്ദേശിച്ച് കുറിച്ചതാണ്. പോരാളി പറഞ്ഞുവെക്കുന് മറ്റൊരു കാര്യം കൂടിയുണ്ട്. സിപിഎമ്മിലെ പല നേതാക്കളും ആര്‍ എസ് എസിനെ താങ്ങാന്‍ നില്‍ക്കുന്നുവെന്ന്. ആരോപണം നേരിട്ട് കൊള്ളുന്നത് പിണറായിക്ക് കൂടിയാണ്. നേരത്തെ തമ്മില്‍ കണ്ടാല്‍ കടിച്ച് കീറുന്നവരായിരുന്നു ആര്‍ എസ് എസ്-സി പി എം. എന്നിട്ടും സഖാവ് ഷംസീര്‍ പറഞ്ഞത് ആര്‍ എസ് എസ് രാജ്യത്തെ പ്രധാനപ്പെട്ട ഒരു സംഘടനയാണ് അതിന്‍രെ നേതാക്കളെ കണ്ടാല്‍ എന്താണ് തെറ്റെന്ന്. കാലം പോയ ഒരു പോക്ക് നോക്കണേ. പോരാളിയുടെ പോസ്റ്റിന് താഴെ സി പി എമ്മിനെ കുടഞ്ഞ് നിരവധി കമന്റുകള്‍.
ബഹുമാനപ്പെട്ട പോരാളി ഷാജി. നിങ്ങള് ആ വാ... പോയ! സ്പീക്കര്‍യ സംഷീറിനോട് ഒന്നു പറഞ്ഞ് മനസ്സിലാക്കൂവെന്നാണ്. ഇല്ലെങ്കില്‍ നമ്പര്‍ ഞങ്ങള്‍ക്ക് തരൂ ഞങ്ങള്‍ പറഞ്ഞു കൊടുക്കാം ആര്‍എസ്എസ് എന്താണെന്ന്. ഇപ്പോള്‍ മാര്‍ക്‌സിസ്റ്റുകാരാണെന്ന് പറയാന്‍ നാണക്കേടാണ് പലരോടു പറയുന്നത് ഇടതുമുന്നണിക്കാരന്‍ ആണെന്ന് ഞങ്ങള്‍ പറയുന്നത്. RSS ഒരു മാതൃകാപരമായ നല്ല ഒരു സംഘടനയാണെന്ന് പറയുന്ന കാലം വിദൂരമല്ല. എങ്കിലും ഇടക്കിടക്ക് ലാവ്‌ലിന്‍ കേസ് മാറ്റി വെക്കല്‍ ശാസ്ത്രക്രിയക്ക് നമ്മള്‍ എന്തേലും സഹായം ചെയ്തു കൊടുക്കണം. സിപിഎമ്മിനും ആര്‍എസ്എസിനും ലയിച്ചു കൂടെ എന്തിന് വേറിട്ട് നില്‍ക്കണ്ണം. ആര്‍ എസ് എസ്സിന്റെ കൊലകത്തിക്ക് മുന്നില്‍ രക്തസാക്ഷിത്വം വരിച്ച ധീരസഖാകള്‍ക്ക് നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍. ഈ പാര്‍ട്ടിയുടെ ശവമഞ്ചത്തില്‍ അവസാന ആണിയും അടിച്ചിട്ടേ ഇവന്മാര്‍ അവസാനിപ്പിക്കൂ എന്നാണ് തോന്നുന്നത്. തെറ്റ് തിരുത്തിന്റെയും സ്വയം വിമര്‍ശനത്തിന്റേയും ഒരു ലാഞ്ചന പോലും എവിടേയും കാണുന്നില്ല.
ഇങ്ങനെ പറയേണ്ടി വരുന്നല്ലോ ഈശ്വരാ. പാവം രക്തസാക്ഷികള്‍. ഈ നിലയ്ക്ക് പോവാണെങ്കിലും മാര്‍ക്‌സിസ്റ്റ് അന്ത്യമായിരിക്കും ആര്‍എസ്എസിനെ അനുകൂലിച്ച് ഇടതുപക്ഷത്തിന്റെ ഏത് നേതാവ് പറഞ്ഞാലും അവരെ കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടി അണികള്‍ അംഗീകരിക്കില്ല പിന്നെ കേരളത്തില്‍ ഇടതുപക്ഷം ഇല്ല രണ്ടു പാര്‍ട്ടി മതി കേരളത്തിലെ കോണ്‍ഗ്രസും ബിജെപിയു. ഇതിലും വലിയ കോമഡി
സ്വപ്നങ്ങളില്‍ മാത്രം.
https://www.facebook.com/Malayalivartha