വിട്ടൊഴിയാതെ ദുരന്തം.... ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ ശ്രുതിയും പ്രതിശ്രുത വരന്‍ ജെന്‍സണും സഞ്ചരിച്ചിരുന്ന വാനും ബസും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരുക്ക്
വിട്ടൊഴിയാതെ ദുരന്തം.... ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒറ്റപ്പെട്ടു പോയ ശ്രുതിയും പ്രതിശ്രുത വരന്‍ ജെന്‍സണും സഞ്ചരിച്ചിരുന്ന വാനും ബസും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരുക്ക്.
വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നിലാണ് ബസും വാനും കൂട്ടിയിടിച്ചത്.. ഉരുള്‍പ്പൊട്ടലില്‍ ഉറ്റവര്‍ നഷ്ടമായ ശ്രുതിയും പ്രതിശ്രുത വരന്‍ ജെന്‍സണും സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ ജെന്‍സന്റെ നില ഗുരുതരമാണ്. കാലിന് പരിക്കേറ്റ ശ്രുതിയും കല്‍പ്പറ്റയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
ഇന്ന് വൈകുന്നേരമാണ് ജെന്‍സണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാന്‍ സ്വകാര്യബസുമായി കൂട്ടിയിടിച്ചത്. ജെന്‍സണും ശ്രുതിയും കോഴിക്കോട് ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്. വെള്ളാരംകുന്നിലെ വളവില്‍ വെച്ചാണ് അപകടമുണ്ടായത്.
കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം തകര്‍ന്നനിലയിലായിരുന്നു. വാഹനത്തിന്റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ മേപ്പാടിയിലെ സ്വകാര്യആശുപത്രിയിലാണ്. ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കല്‍പ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബസില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും അപകടത്തില്‍ പരിക്കുണ്ട്.
അതേസമയം ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും നഷ്ടപ്പെട്ടിരുന്നു. ജെന്‍സണുമായുള്ള വിവാഹനിശ്ചയത്തിനും പുതിയ വീടിന്റെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം. ഒറ്റക്കായി പോയ ശ്രുതിയെ ജെന്‍സണ്‍ കൈപിടിച്ച് ഒപ്പം ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച് തിരിച്ചുവരുമ്പോഴാണ് വീണ്ടും ദുരന്തമെത്തിയത്.
https://www.facebook.com/Malayalivartha