കണ്ണീരടക്കാനാവാതെ.... പൊന്‍കുന്നത്ത് കൊല്ലം - തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
കണ്ണീരടക്കാനാവാതെ.... പൊന്‍കുന്നത്ത് കൊല്ലം - തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പൊന്‍കുന്നത്ത് കൊല്ലം - തേനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.
പൊന്‍കുന്നം സ്വദേശി അമീര്‍(24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സില്‍ ഇടിക്കുകയായിരുന്നു.
പൊന്‍കുന്നം പഴയ ചന്ത റോഡില്‍ നിന്നും അമീര്‍ ബൈക്കുമായി ദേശീയപാതയിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ അമീറിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ബസ്സിന്റെ അമിത വേഗത കാരണമാണ് അപകടം സംഭവിച്ചതെന്ന് അമീറിന്റെ ബന്ധുക്കള്‍ പൊലീസില്‍ മൊഴി നല്‍കി. എന്നാല്‍ അന്വേഷണത്തിനു ശേഷമേ ഇത് സ്ഥിരീകരിക്കാനാവു എന്ന് പൊലീസ് . മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha