തിരുവനന്തപുരം വെള്ളറടയില്‍ വാഹനം ഇടിച്ചയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ടു... പരുക്കേറ്റയാള്‍ മരിച്ചു
തിരുവനന്തപുരം വെള്ളറടയില്‍ വാഹനം ഇടിച്ചയാളെ റോഡരികിലെ മുറിയില്‍ പൂട്ടിയിട്ടു... പരിക്കേറ്റ കലിങ്ക്നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റയാളെ മുറിയില്‍ പൂട്ടിയശേഷം വാഹനത്തിലുണ്ടായിരുന്നവര്‍ കടന്നുകളഞ്ഞു. ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മുറിയുടെ ജനാല തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ടുമുമ്പില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. റോഡില്‍ സുരേഷ് ഇടിയേറ്റു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭ്യമായിട്ടുണ്ട്.
https://www.facebook.com/Malayalivartha