Widgets Magazine
17
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക


വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച് നാട്ടുകാർ പറയുന്നത്...


സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ട്രെയിലർ പിന്തുടർന്ന് നിർത്തിച്ച് പോലീസിന് മുന്നിലിട്ട് നവ്യ നായർ:- സോഷ്യൽ മീഡിയയിൽ കയ്യടി...


പോലീസ് ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം മാത്രം 1800പേജുകൾ; നടി ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം...


അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...

വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയിൽ അമ്പതിനായിരം രൂപ കളഞ്ഞു പോയി; നവവരന്റെ വെളിപ്പെടുത്തൽ..

11 SEPTEMBER 2024 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം വിൽപ്പനയിൽ ചരിത്ര നേട്ടം കൈവരിച്ച് മിൽമ എറണാകുളം മേഖലാ യൂണിയന്‍

പോയന്റ് ഓഫ് കോൾ' പദവിക്കായി 'അനിശ്ചിതകാല നിരാഹാര സത്യാഗ്രഹവുമായി' രാജീവ്‌ ജോസഫ്.

കാറില്‍ വഴിനീളെ മദ്യപാനം; റോഡരികില്‍ കാര്‍ നിര്‍ത്തി ഗ്ലാസില്‍ ശ്രീക്കുട്ടിക്ക് മദ്യം നല്‍കി അജ്മല്‍; ദൃശ്യങ്ങളും പോലീസിന്; അപകടമുണ്ടാക്കി ചീറിപ്പാഞ്ഞ കാര്‍ തടയിട്ടത് അരമണിക്കൂര്‍ നീണ്ട ചേസിങില്‍

കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക

വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച് നാട്ടുകാർ പറയുന്നത്...

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറ് നാൾ കഴിഞ്ഞ് ഊട്ടിയിൽ നിന്ന് കണ്ടെത്തിയപ്പോൾ ചുരുളഴിഞ്ഞത് വിഷ്ണുജിത്തിനെ നാട് വിടാൻ പ്രേരിപ്പിച്ച ആ രഹസ്യമാണ്. നാടൊട്ടുക്കും പോലീസ് വലവിരിച്ച് നവ വരനുവേണ്ടി നടത്തിയ തെരച്ചിലിലാണ് സ്വിച്ച്ഓഫ് ആയ ഫോൺ ഓണായതോടെ സിഗ്നൽ ലഭിച്ചത്. ഇതിന് പിന്നാലെ പോയ പൊലീസ് ഊട്ടിയിൽ നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികരണം പിന്നീട് നടത്തുമെന്ന് എസ്‌പി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പുറത്ത് വരുന്നത് വിഷ്ണുജിത്ത് ഇങ്ങനെ ഒരു കടുംകൈ ചെയ്യാൻ മുതിർന്നത് സാമ്പത്തിക പ്രതിസന്ധി കാരണമെന്നാണ് പൊലീസിനോട് പറഞ്ഞത്.

വിവാഹത്തിന് സുഹൃത്തിൽ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയിൽ അമ്പതിനായിരം രൂപ കളഞ്ഞു പോയി. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി കയ്യിലുണ്ടായിരുന്നത് നാൽപതിനായിരം രൂപ മാത്രമായിരുന്നു. ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടതെന്നും വിഷ്ണു ജിത്ത് പറഞ്ഞു. മനപ്രയാസത്തിൽ പല ബസുകൾ കയറി ഇറങ്ങി ഊട്ടിയിലെത്തി. ഊട്ടിയിൽ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചുവെന്നും വിഷ്ണുജിത്ത് പറയുന്നു. ഈ വിളി പിന്തുടർന്നാണ് പൊലീസ്‌ വിഷ്ണു ജിത്തിലേക്ക് എത്തിയത്.

കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. എന്നാൽ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിൻ്റെ ആവശ്യത്തിനായി പാലക്കാട്ടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല.

നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്‍റിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. സാമ്പത്തിക ഇടപാടിന്‍റെ പേരിൽ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്തെന്ന ആശങ്കയിലായിരുന്നു കുടുംബം. എന്നാൽ യുവാവ് ജീവനോടെയുണ്ടെന്ന വിവരം കുടുംബത്തിന് വലിയ ആശ്വാസമാണ്.

യുവാവിനെ കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി വിഷ്ണുജിത്തിന്റെ അമ്മ ജയ രംഗത്ത് എത്തിയിരുന്നു. കല്യാണത്തിന് ആവശ്യമായ പണം കണ്ടെത്താൻ കഴിയാത്തത് ആകാം മകനെ വീട് വിടാൻ പ്രേരിപ്പിച്ചതെന്നാണ് അമ്മ ജയയുടെ പ്രതികരണം. താലിയും മാലയും വാങ്ങിയിരുന്നില്ല. ഇത് താൻ വാങ്ങിക്കൊള്ളാമെന്നായിരുന്നു വിഷ്ണുജിത്ത് പറഞ്ഞിരുന്നത്. പണത്തിന്റെ ബുദ്ധിമുട്ടിനേക്കുറിച്ച് മകൻ പറഞ്ഞിരുന്നില്ല. എന്നാൽ പാലക്കാടേയ്ക്ക് പോയത് പണം സംഘടിപ്പിക്കാനായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും വിഷ്ണുജിത്തിന്റെ അമ്മ പ്രതികരിച്ചു. ഉറങ്ങിയെഴുന്നേറ്റ വസ്ത്രത്തിലാണ് വിഷ്ണു വീട് വിട്ടത്. ആ സമയത്ത് മകന്റെ അവന്റെ അവസ്ഥ എന്താണെന്ന് അറിയില്ല. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത് എന്നാണ് 'അമ്മ പ്രതികരിക്കുന്നത്.


മകനെ കണ്ടെത്തിയതിൽ സന്തോഷമെന്നും അവനെ കാണാനായി കാത്തിരിക്കുകയാണെന്നും വിഷ്ണുജിത്തിന്റെ പിതാവ് ശശിധരൻ പ്രതികരിച്ചു. മകനെ കൂടുതൽ സമ്മർദത്തിലാക്കരുതെന്നു മാത്രമാണു അപേക്ഷ. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എല്ലാം അവൻ മുൻകയ്യെടുത്താണു നടത്തിയത്. സാമ്പത്തിക പ്രയാസങ്ങളുള്ളതായി പറഞ്ഞിരുന്നില്ലെന്നും ശശിധരൻ പറഞ്ഞു. ആറു ദിവസമായി നെഞ്ചിൽ തീയായിരുന്നുവെന്നും മകനെ കണ്ടെത്തിയെന്നറിഞ്ഞപ്പോഴാണു സമാധാനമായതെന്നും അമ്മ പറഞ്ഞു. മകനെ കാണാനായി കാത്തിരിക്കുകയാണ്. പൊലീസ് കണ്ടെത്തിയ ശേഷം വിഷ്ണുജിത്ത് കുടുംബത്തോടു സംസാരിച്ചിട്ടില്ല. പൊലീസ് സംഘം ഊട്ടിയിൽനിന്നു മലപ്പുറത്തേക്കു യാത്ര തിരിച്ചിട്ടുണ്ട്. വിഷ്ണു ജിത്തിനെ വൈദ്യ പരിശോധനക്ക് ശേഷം മലപ്പുറത്ത് കോടതിയിൽ ഹാജരാക്കും.

വിഷ്ണുവിനോട് കാര്യങ്ങൾ ചോദിച്ചറിയുമെന്ന് സഹോദരി ജസ്ന പറ‍ഞ്ഞു. താലിമാല വാങ്ങാനുള്ള പണം കരുതി വച്ചിട്ടുണ്ടെന്ന് വിഷ്ണുജിത്ത് പറഞ്ഞിരുന്നു. ഈ പണമെടുക്കാനായി പോയെന്നാണ് കരുതുന്നതെന്ന് സഹോദരീഭർത്താവ് പറഞ്ഞു. പണത്തിന് ബുദ്ധിമുട്ടുണ്ടോയെന്ന കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടിന്റെ കാര്യം ആരോടും പറഞ്ഞിട്ടില്ല. വീട്ടിൽനിന്ന് പോകുമ്പോഴും സന്തോഷത്തിലായിരുന്നു. എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി പറഞ്ഞിട്ടില്ല. കല്യാണത്തിനുള്ള ഭക്ഷണം, പന്തൽ തുടങ്ങിയ കാര്യങ്ങൾക്കെല്ലാം പണം വിഷ്ണു തന്നെയാണ് കണ്ടെത്തിയതെന്നും വീട്ടുകാർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയിൽ ബെബിങ്ക ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ ഷാങ്ഹായിൽ ജാഗ്രതാ നിർദേശം നൽകി  (27 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ മഹാ ത്രിപുരസുന്ദരി പൂജ  (32 minutes ago)

രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹമായ 2024 ഒഎന്‍ ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലെത്തും  (55 minutes ago)

ജീവിതം വഴിമുട്ടി എന്നു കരുതിയിടത്തു നിന്നും തിരിച്ചു വന്നാണ് ശ്രീക്കുട്ടി ഡോക്ടറായത്... പ്രണയവും വിവാഹവുമെല്ലാം അന്നത്തെ കൗമാരക്കാരിയുടെ ജീവിതം കഠിനമാക്കിയിരുന്നു....  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 74-ാം പിറന്നാള്‍...ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് രാഷ്ട്രപതിയുള്‍പ്പെടെയുള്ള നേതാക്കളും മറ്റ് പ്രമുഖരും...  (2 hours ago)

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.... അതിഷി പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ചു..രണ്ട് ദിവസത്തിന് ശേഷം ദില്ലിയിൽ എഎപി ബഹുജന റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്  (2 hours ago)

ഓണം വിൽപ്പനയിൽ ചരിത്ര നേട്ടം കൈവരിച്ച് മിൽമ എറണാകുളം മേഖലാ യൂണിയന്‍  (2 hours ago)

പോയന്റ് ഓഫ് കോൾ' പദവിക്കായി 'അനിശ്ചിതകാല നിരാഹാര സത്യാഗ്രഹവുമായി' രാജീവ്‌ ജോസഫ്.  (2 hours ago)

കാറില്‍ വഴിനീളെ മദ്യപാനം; റോഡരികില്‍ കാര്‍ നിര്‍ത്തി ഗ്ലാസില്‍ ശ്രീക്കുട്ടിക്ക് മദ്യം നല്‍കി അജ്മല്‍; ദൃശ്യങ്ങളും പോലീസിന്; അപകടമുണ്ടാക്കി ചീറിപ്പാഞ്ഞ കാര്‍ തടയിട്ടത് അരമണിക്കൂര്‍ നീണ്ട ചേസിങില്‍  (2 hours ago)

നിപ: 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ - കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു..  (2 hours ago)

ഇസ്രായേലിനെതിരായ സൈനിക പ്രവർത്തനങ്ങളുടെ അഞ്ചാംഘട്ടത്തിലേക്ക് തങ്ങൾ കടന്നിരിക്കുകയാണെന്ന് ഹൂതികൾ.... മിസൈൽ ലഭിച്ചത് എവിടെനിന്ന്?  (3 hours ago)

വിവാഹത്തോടെ ഭർത്താവിനും, തനിയ്ക്കുമെതിരെ ഭീഷണി ഉയർന്നു:- സൈബർ ആക്രമണവും: വെളിപ്പെടുത്തലുമായി നടി ഫാത്തിമ ബാബു  (3 hours ago)

വിവിധ ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യത; അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്  (3 hours ago)

കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക  (3 hours ago)

വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച  (3 hours ago)

Malayali Vartha Recommends