Widgets Magazine
18
Sep / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക


വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച് നാട്ടുകാർ പറയുന്നത്...


സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ട്രെയിലർ പിന്തുടർന്ന് നിർത്തിച്ച് പോലീസിന് മുന്നിലിട്ട് നവ്യ നായർ:- സോഷ്യൽ മീഡിയയിൽ കയ്യടി...


പോലീസ് ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം മാത്രം 1800പേജുകൾ; നടി ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം...


അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...

സി പി എമ്മിലെ കടൽ കൊള്ളക്കാരെ തൂക്കാൻ ഇ.പി ജയരാജനിലൂടെ പാലമിടാൻ ബി.ജെ .പി...ഇ.പി. ജയരാജൻ ബി.ജെ.പി യിലേക്കെന്നാണ് സൂചനകൾ...കാട്ടുകള്ളന്മാർ ഒന്നൊന്നായി പിടിയിലാകുമ്പോൾ...

11 SEPTEMBER 2024 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം വിൽപ്പനയിൽ ചരിത്ര നേട്ടം കൈവരിച്ച് മിൽമ എറണാകുളം മേഖലാ യൂണിയന്‍

പോയന്റ് ഓഫ് കോൾ' പദവിക്കായി 'അനിശ്ചിതകാല നിരാഹാര സത്യാഗ്രഹവുമായി' രാജീവ്‌ ജോസഫ്.

കാറില്‍ വഴിനീളെ മദ്യപാനം; റോഡരികില്‍ കാര്‍ നിര്‍ത്തി ഗ്ലാസില്‍ ശ്രീക്കുട്ടിക്ക് മദ്യം നല്‍കി അജ്മല്‍; ദൃശ്യങ്ങളും പോലീസിന്; അപകടമുണ്ടാക്കി ചീറിപ്പാഞ്ഞ കാര്‍ തടയിട്ടത് അരമണിക്കൂര്‍ നീണ്ട ചേസിങില്‍

കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക

വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച് നാട്ടുകാർ പറയുന്നത്...

സി പി എമ്മിലെ  കടൽ കൊള്ളക്കാരെ തൂക്കാൻ  ഇ.പി ജയരാജനിലൂടെ  പാലമിടാൻ   ബി.ജെ .പി ആലോചിക്കുന്നു.അടുത്ത കാലത്ത്  സി പി  എം  പുറത്താക്കിയ ഇ.പി. ജയരാജൻ  ബി.ജെ.പി യിലേക്കെന്നാണ്  സൂചനകൾ.   ചടയൻ  ഗോവിന്ദൻ അനുസ്മരണത്തിൽ  പങ്കെടുക്കാൻ  സി പി എം  അദ്ദേഹത്തെ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും  പങ്കെടുത്തില്ല.  ചടങ്ങിൽ  ഇ.പി വരുമെന്ന്  ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ  അറിയിച്ചെങ്കിലും  അദ്ദേഹം വന്നില്ല.  നോട്ടീസിൽ  ഇ.പി യുടെ  പേരുണ്ടായിരുന്നെങ്കിലും  അദ്ദേഹം ക്ഷണം  നിരാകരിച്ചു.താൻ  പ്രകാശ്  ജാവദേക്കറെ  കണ്ട കാര്യം  രാഷ്ട്രീയ  എതിരാളികൾ  തനിക്കെതിരെ  ഉന്നയിച്ചതാണെന്നും  ഇക്കാര്യം  പാർട്ടി  കണ്ണടച്ച്  വിശ്വസിച്ചെന്നുമാണ്  ഇ.പിയുടെ  സങ്കടം. 

 

കൂടിക്കാഴ്ചയിൽ  രാഷ്ട്രീയം  വിഷയമായില്ലെന്നും  എന്നാൽ  തന്റെ  രാഷ്ട്രീയ  ശത്രുക്കളെ  പോലെ  പാർട്ടി  തന്നോട്  പെരുമാറിയെന്നുമാണ്  ഇ.പി  പറയുന്നത്.  ബി ജെ പി നേതാക്കളെ  എ.ഡി.ജി.പി  കണ്ടതായുള്ള  ആരോപണത്തിൽ  എം.ആർ.  അജിത് കുമാറിനെതിരെ സർക്കാർ  ഒരു  നടപടിയും  സ്വീകരിച്ചില്ല.  എന്നാൽ തന്നെ  പുറത്താക്കി.  അജിത് കുമാറിനെ  മുഖ്യമന്ത്രിക്ക്  ഭയമാണെന്ന്  ഇ.പി കരുതുന്നു.  പി. ശശിയെ  മുഖ്യമന്ത്രി  സംരക്ഷിച്ചു  എന്നാൽ തന്നെ  സംരക്ഷിച്ചില്ല.  രണ്ടു  നീതി  എന്ന  ആരോപണം ഉയർത്തി കൊണ്ടാണ്  ഇ.പി  ബി.ജെ. പി ബന്ധം  പൊടി തട്ടിയെടുക്കുന്നത്.  എന്നാൽ നാളെയോ  മറ്റന്നാളോ  ഇ.പി  ബിജെ പി യിലേക്ക്  പോകില്ല.    ബി.ജെ  പി യുടെ ഒരു സീക്രട്ട്  കമ്യൂണിസ്റ്റ് പാലമായി  ഇ പി  പ്രവർത്തിക്കും.

  കേരളത്തിലെ  സകലമാന  സി പി എം  കള്ളൻമാരുടെയും  രഹസ്യങ്ങൾ  ഇ.പി കേന്ദ്ര സർക്കാരിന്റെ  ചെവിയിലെത്തിക്കും.  അതാണ്  ഇ.പി യുടെ  ചുമതല. അങ്ങനെ കമ്യൂണിസ്റ്റ്  പാർട്ടിയെ ഇ.പി.  നശിപ്പിക്കും.  പിണറായിക്ക്  ശേഷം  ചിന്ത്യം  എന്ന  അവസ്ഥയിൽ പാർട്ടിയെ  ഇ.പി  എത്തിക്കും.  പിണറായിക്ക്  ഇക്കാര്യം അറിയാം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഉറക്കമില്ല.ഏതാനും ദിവസങ്ങൾക്കുള്ളിൽ  സി.പി. എമ്മിന്റെ മുഖപടം അഴിഞ്ഞു വീഴും. സി.പി.എമ്മിലെ കറക്കുകമ്പനികൾക്കെതിരെ ഇ.പി. ജയരാജൻ ക്യാമ്പിൽ അമർഷം  പുകയുന്ന സാഹചര്യത്തിലാണ് ഇത്.  പിണറായിയും എം.വി ഗോവിന്ദനും അടക്കമുള്ള  നേതാക്കൾക്കെതിരെ  കിട്ടാവുന്ന തെളിവുകളും കഥകളും ശേഖരിക്കുകയാണ് ഇ.പി. പക്ഷം.

 

ഇ.പി. ഇടഞ്ഞാൽ ആനയെ പോലെയാണ്. ഇക്കാര്യം മനസിലാക്കി പിണറായി ഭക്തർ ഇ.പി. ക്യാമ്പിൽ ഫയൽവാൻമാരെ പോലെ  നിലയുറപ്പിച്ചിരിക്കുകയാണ്. ആരുടെയൊക്കെ  രഹസ്യങ്ങൾ പുറത്തുവരും എന്ന് മാത്രം കണ്ടാൽ മതി. ഇ.പിക്കെതിരെ നടപടിയുണ്ടായ സാഹചര്യത്തിൽ  സി.പി. എം എരിഞ്ഞടങ്ങും. അതായത് സി.പി.എം തീരാൻ 2026 ലെ നിയമസഭാ തിരഞ്ഞടുപ്പ് വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് ചുരുക്കം. ഇ.പി.ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്ത്നിന്നും നീക്കിയ  എം.വി.ഗോവിന്ദന്റെ പ്രവർത്തിയോട്  പിണറായി  പക്ഷം  അനുകൂലിക്കുന്നില്ല.  ഈ  തീരുമാനത്തെ  പിണറായി പക്ഷം എതിർത്തെങ്കിലും  ഫലമുണ്ടായില്ല.  

 

ഇപിക്കെതിരെ നടപടിയെടുഅതോടെ  നാളെ പിണറായിക്കെതിരെയും നടപടി വരുമെന്ന്  ഉറപ്പായി. ഇ.പി ഒരു ടെസ്റ്റ് ഡോസാണ്. ഇ.പിയെ തൊട്ട് ജയിച്ചാൽ പിന്നാലെ പിണറായിയെയും കുപ്പിയിലിറക്കാമെന്ന് എം.വി.ഗോവിന്ദൻ കരുതുന്നു. അതേസമയം സീനിയർ നേതാവായ ഇ.പിയെ എം.വി. ഗോവിന്ദൻ അപമാനിച്ചതായാണ്  പിണറായിപക്ഷം കരുതുന്നത്. വാർത്താ സമ്മേളനത്തിൽ തന്നെ അപമാനിച്ച ഗോവിന്ദനെതിരെ  കലിതുള്ളുകയാണ് ഇ.പി. എന്നാൽ പിണറായി പക്ഷം ഇപിയെ സമാധാനിപ്പിക്കുന്നുണ്ട്.സി.പി.എമ്മിന്‍റെ തെരഞ്ഞെടുപ്പ് തോൽവി അവലോകനത്തിൽ ഉയർന്നുവന്ന സംഘടന പ്രശ്നങ്ങളിലെ തീരുമാനം അടുത്ത സംസ്ഥാന സമിതി യോഗത്തിൽ നടക്കുമെന്നാണ് ഗോവിന്ദൻ മുമ്പ്   പറഞ്ഞത്. 

 

സംഘടന തലത്തിലെ തിരുത്തലുകൾ ചർച്ചക്ക് എടുത്തില്ലെന്നും അടുത്ത കമ്മിറ്റിയിൽ അതുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ അന്ന്   പറഞ്ഞു. ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്‍റെ ബി.ജെ.പി ബാന്ധവ ആരോപണങ്ങളിൽ ചർച്ചയുണ്ടായോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി വിഷയം അടഞ്ഞ അധ്യായമല്ല. അടഞ്ഞ അധ്യായമാണെങ്കിൽ ചർച്ച ചെയ്യുമെന്ന് പറയില്ലല്ലോ. മാധ്യമങ്ങൾ പറയുന്നതുപോലെ ബി.ജെ.പിയുമായി ഇ.പിക്ക് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം തുടർന്നു. പറയേണ്ടതെല്ലാം പറഞ്ഞ ശേഷം ഇ.പിയെ പരിഹസിക്കുകയായിരുന്നു  ഗോവിന്ദൻ , എം.വി. ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയത് പിണറായിയാണ്. ഇ പിക്ക്അർഹതപ്പെട്ട പോസ്റ്റ് പിണറായി ഗോവിന്ദന് നൽകുകയായിരുന്നു. 

ഇതിൽ ഇ.പി ക്ഷോഭിക്കുകയും നിരാശനാവുകയും ചെയ്തു. എന്നാൽ പുതുമോടിയുടെ ആനന്ദത്തിൽ പിണറായിക്കൊപ്പം നിന്ന ഗോവിന്ദൻ പതിയെ പതിയെ തനി സ്വരൂപം പുറത്തെടുക്കുകയായിരുന്നു. ഇക്കാര്യം പിണറായിക്കുമറിയാം.എന്നാൽ തീരുമാനത്തിൽ ചെറിയ പിഴവ് സംഭവിച്ചു. രോഗം മൂർഛിച്ച ഘട്ടത്തിൽ പാർട്ടി സെക്രട്ടറി ആരാകണമെന്ന ചർച്ച വന്നപ്പോൾ കോടിയേരിയും ഇ.പിയെ വെട്ടിയെന്നാണ് മനസിലാക്കുന്നത്. കോടിയേരിക്ക് ഇ പി  യോട്  താല്പര്യമുണ്ടായിരുന്നില്ല ഇതിനൊരു കാരണമുണ്ട് . കണ്ണൂരിലെ മുന്നോക്കക്കാരിൽ പ്രധാനികളാണ് കോടിയേരിയും ഇ.പിയും . മുന്നാക്കകാർ തമ്മിലുള്ള സ്വാഭാവിക ഈർഷ്യയാണ് ഇരുവരും തമ്മിലുള്ളത്.

 

ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയതിൽ പിണറായിക്ക് ഇന്ന് ദു:ഖമുണ്ട്. പക്ഷേ ഒന്നും ചെയ്യാൻ പിണറായിക്ക് കഴിയില്ല. കാരണം ഗോവിന്ദൻ അത്രമേൽ വളർന്നു പോയി. പിണറായി വിരുദ്ധ ശക്തികളെല്ലാം ഗോവിന്ദന് പിന്നിൽ അണിനിരക്കുന്നുണ്ട്.നാളെ ഗോവിന്ദനെ വെട്ടാൻ പിണറായി തീരുമാനിച്ചാലും  നടക്കില്ല. കാരണം സീതാറാം യച്ചൂരി ഉൾപ്പെടെയുള്ളവർ ഗോവിന്ദന്റെ പോക്കറ്റിലാണ്.പിണറായി താഴെയിറങ്ങിയാൽ തനിക്ക് കേരള മുഖ്യമന്ത്രിയാകാമെന്ന് ഗോവിന്ദൻ കരുതുന്നു. ഇതിന് വേണ്ടി ഏത് വളഞ്ഞ വഴിയും അദ്ദേഹം സ്വീകരിക്കും.ജീവിതത്തിൽപിണറായി ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച കാലം മുമ്പുണ്ടായിട്ടില്ല. 

 

ഇ.പിക്കെതിരെയുള്ള ഗോവിന്ദന്റെ നീക്കങ്ങൾക്ക് സീതാറാം യച്ചൂരിയുടെയും പിന്തുണയുണ്ട്.ബി. ജെ. പി.ബന്ധം വഴി ഇ.പി. പിണറായിയെയും സഹായിച്ചിട്ടുണ്ടെന്ന് യച്ചൂരി കരുതുന്നു. ബി.ജെ.പിയോട് തീർത്താൽ തീരാത്ത വിരോധം യച്ചൂരിക്കുണ്ട്. കൃത്യമായ നീക്കങ്ങളാണ് യച്ചൂരി നടത്തുന്നത്. കേരളത്തിൽ സി.പി.എം. തകർന്നാലും പിണറായിയെയും ഇ പിയെയും ഇല്ലാതാക്കാനാണ് യച്ചൂരി ശ്രമിക്കുന്നത്.  തകർന്ന പാർട്ടിയിൽ നിന്നും ഒരു പുതിയ പാർട്ടി കെട്ടിപെടുക്കാമെന്ന് യച്ചൂരി കരുതുന്നു. പിണറായിയും ഇ.പിയും  നയിച്ചാൽ കേരളം ബംഗാളാകും എന്നാണ് യച്ചൂരി കരുതുന്നത്.  ബംഗാളിലെ സഖാക്കളും ഇതു തന്നെയാണ് കരുതുന്നത്. 

സിപിഎം നേതൃത്വവുമായി ഉടക്കിയ സമയത്തു ബിജെപിയുടെ പ്രലോഭനത്തിൽ ഇ.പി വീണത് പിണറായിക്ക് അറിയാമായിരുന്നു. ഇ.പി. വഴി ബി ജെ പിയിലേക്ക് ഒരു പാലം നിർമ്മിക്കാൻ പിണറായി ആഗ്രഹിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത്.  എന്നാൽ ഇലക്ഷന്  തലേന്ന് മുന്നണിക്കാകെ അലോസരമുണ്ടാക്കുന്ന തരത്തിൽ അക്കാര്യം ഉയർന്നപ്പോൾ ഇനി സംയമനം വേണ്ടെന്നു പിണറായി തീരുമാനിച്ചിട്ടുണ്ടാകാം. എന്നാൽ, പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ മറ്റൊന്നാണ്– എൽഡിഎഫ് തോൽക്കുമെന്ന് ഉറപ്പായതോടെ ആ പാപഭാരം ജയരാജനുമേൽ ചാർത്തി കൈകഴുകാനുള്ള തന്ത്രമാണു മുഖ്യമന്ത്രിയുടേതെന്ന് അവർ കരുതുന്നു. ഇതേ വികാരം സി.പി.എമ്മിലെ പല നേതാക്കൾക്കുമുണ്ട്. 

 

‘വഴിയിൽകൂടി പോയപ്പോൾ എന്റെ വീടാണെന്നറിഞ്ഞ് ജാവഡേക്കർ വന്നുകയറിയെന്നും തിരിച്ചയച്ചെന്നും’ ഉള്ള ഇ.പിയുടെ വിശദീകരണം അണികൾക്കു പോലും വിഴുങ്ങാൻ എളുപ്പമല്ല. കേന്ദ്രകമ്മിറ്റി അംഗമായ മുതിർന്ന നേതാവ് വോട്ടെടുപ്പുദിനം തന്നെ പാർട്ടിയെ ഇങ്ങനെ പരിഹാസ്യമാക്കിയത് എന്തുകൊണ്ടെന്നും പാർട്ടിയിൽ ചർച്ച നടക്കുന്നു . ദല്ലാൾ നന്ദകുമാറാണ് ഇ പിക്ക് ഇടനില നിന്നതെന്നാണ് സി.പി.എം  നേതാക്കൾ കരുതുന്നത്. ദല്ലാൾ നന്ദകുമാറുമായുള്ള സൗഹൃദത്തിന്റെ പേരിൽ മുഖ്യമന്ത്രി ഒരിക്കൽ ജയരാജനു മുന്നറിയിപ്പു നൽകിയതാണ്. ലാവ്‌ലിൻ വിവാദകാലത്തു വി.എസ്.അച്യുതാനന്ദന്റെ കാലാൾപ്പടയിൽ ഉണ്ടായിരുന്ന നന്ദകുമാർ, പിണറായി ഏറ്റവും വെറുക്കുന്നവരിലൊരാളാണ്.

 

ദേശാഭിമാനി ജനറൽ മാനേജരായിരിക്കെ സാന്റിയാഗോ മാർട്ടിനുമായി ഉണ്ടാക്കിയ ബിസിനസ് ബന്ധമാണ് പിണറായി ഓ‍ർമിപ്പിച്ച മറ്റൊരു ചീത്തക്കൂട്ടുകെട്ട്. ജയരാജന്റെ ‘വൈദേകം’ റിസോർട്ട് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനവുമായി കരാറിലായതും ബിജെപിയും എൽഡിഎഫും തമ്മിലാണ് ഇവിടെ ചിലയിടത്തു മത്സരമെന്നു ജയരാജൻ പറഞ്ഞതും പാർട്ടിക്കും എൽഡിഎഫിനുമെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു.മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം ജയരാജനെ വൻ പ്രതിസന്ധിയിലേക്കാണു തള്ളിവിട്ടത്. പാർട്ടി ആവശ്യപ്പെടാതെതന്നെ മുന്നണി കൺവീനർ സ്ഥാനം അദ്ദേഹം ഒഴിഞ്ഞേക്കുമെന്നു എല്ലാവരും  കരുതി. എന്നാൽ പിണറായി പറഞ്ഞ വിമർശനം ഉപദേശമാണെന്ന് പറഞ്ഞ് ഇ.പി. സർവാത്മനാ അംഗീകരിച്ചു.

 

പിന്നീടാണ് ഇ.പിയെ  പുറത്താക്കിയത്.ഇ പി.ജയരാജൻ പാർട്ടിയുമായി പിണങ്ങിയാണ് നിൽക്കുന്നതെങ്കിലും പിണറായി അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നില്ല. മനസുകൊണ്ട് പിണറായിക്ക്  ഇ പി യെ സ്നേഹമായിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ഇ.പിയുടെ അഴിമതി ആദ്യം പിടിക്കപ്പെട്ടത്.തുടർന്ന് പിണറായി മന്ത്രിസഭയിൽ നിന്നും പുറത്തായി. പിന്നീട് ഇ.പിയെ പിണറായി മന്ത്രിയാക്കിയത്  ഇ പി യോടുള്ള താൽപ്പര്യത്തിലാണ്. കണ്ണൂരിലെ പ്രബല നായർ കുടുംബമായ ഇ.പിയെ പിണക്കാൻ പിണറായിക്ക് കഴിയില്ല. എന്നാലിപ്പോൾ പിണറായിയുടെ ഏറ്റവും വലിയ ശത്രുവാണ് ഇ.പി.കണ്ണൂരിൽ നിന്നുള്ള വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ  മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തിയത് കുളമാക്കിയതോടെയാണ് പിണറായിക്ക് ഇ.പിയോട് വിരോധമായത്. 

മുഖ്യമന്ത്രിക്ക് എതിരെ  വധശ്രമം എന്നാണ് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയെ  വിമാനത്തിൽ നിന്ന് ഇറങ്ങിയ  ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്ന വാർത്തകൾ പുറത്തു വന്നതോടെ മുഖ്യമന്ത്രിക്ക് നാണക്കേടായി. പിന്നീട് എ.കെ.ജി സെൻറർ ആക്രമണവും ഇ.പിക്ക് എതിരായി മാറി. എ.കെ.ജി.സെൻററിൽ ബോംബിട്ടു എന്നാണ് ജയരാജൻ മാധ്യമങ്ങളെ അറിയിച്ചത്.എന്നാൽ ഏറു പടക്കമാണ് സെൻററിലേക്ക് എറിഞ്ഞത്.  ദല്ലാൾ നന്ദകുമാർ പിണറായിയുടെ ജന്മ ശത്രുവാണ്. ദല്ലാളിനെ ഉപയോഗിച്ചാണ് വി എസ് അച്ചുതാനന്ദൻ പിണറായിക്കെതിരെ ലാവ്ലിൻ കേസിൽ കരുക്കൾ നീക്കിയത്.

 

അവിടേക്കാണ് ചിറ്റപ്പൻ ജയരാജൻ കടന്നു ചെന്നത്.  തന്നെ ജീവിതകാലം മുഴുവൻ  വേട്ടയാടിയ  നന്ദകുമാറിൻെറ വീട്ടിലെത്തി അയാളുടെ അമ്മയെ ആദരിച്ചത് പിണറായിക്ക് ഒരിക്കലും  സഹിക്കാൻ കഴിയില്ല. തന്നെ മനപൂർവം അധിക്ഷേപിക്കാൻ ജയരാജൻ ശ്രമിച്ചതായി പിണറായി കരുതുന്നു. വാർത്തകളിൽ നിന്നാണ് പിണറായി ഈ വിവരം അറിഞ്ഞത്. അത് പിണറായിയെ ഞെട്ടിക്കുന്നതായിരുന്നു. എന്നിട്ടും പിണറായി ക്ഷമിക്കാൻ കാരണം ഇ പിക്കുള്ള ബി ജെ പി ബന്ധമാണ്. ക്ഷമിച്ചില്ലെങ്കിൽ വിവരം അറിയുമെന്ന് പിണറായിക്കറിയാം.താൻ ഇ പിയുമായി നടത്തിയ എല്ലാ കൂട്ടുകച്ചവടങ്ങളും പരസ്യമാകുമെന്ന് പിണറായിക്കറിയാം.

 

അതു കൊണ്ടുതന്നെ എന്തു വില കൊടുത്തും ഇ.പിയെ രക്ഷിക്കണം.അതിനാണ് പിണറായി ശ്രമിക്കുന്നത്. പക്ഷേ അതിന് കഴിയുന്നില്ലെന്ന് മാത്രമല്ല ഇ.പി കൊടിയ ശത്രുവായി മാറുകയും ചെയ്തു.ഇ.പിയുടെ  നീക്കങ്ങളെല്ലാം  പരമ രഹസ്യമാണ്. അതു തന്നെയാണ് ഇ.പിക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. എന്നാൽ കാട്ടുകള്ള മാർ  ഒന്നൊന്നായി പിടിയിലാകുമ്പോൾ  വാസ്തവം എല്ലാവരും തിരിച്ചറിയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയിൽ ബെബിങ്ക ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ ഷാങ്ഹായിൽ ജാഗ്രതാ നിർദേശം നൽകി  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ മഹാ ത്രിപുരസുന്ദരി പൂജ  (8 hours ago)

രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹമായ 2024 ഒഎന്‍ ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലെത്തും  (8 hours ago)

ജീവിതം വഴിമുട്ടി എന്നു കരുതിയിടത്തു നിന്നും തിരിച്ചു വന്നാണ് ശ്രീക്കുട്ടി ഡോക്ടറായത്... പ്രണയവും വിവാഹവുമെല്ലാം അന്നത്തെ കൗമാരക്കാരിയുടെ ജീവിതം കഠിനമാക്കിയിരുന്നു....  (9 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 74-ാം പിറന്നാള്‍...ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് രാഷ്ട്രപതിയുള്‍പ്പെടെയുള്ള നേതാക്കളും മറ്റ് പ്രമുഖരും...  (9 hours ago)

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.... അതിഷി പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ചു..രണ്ട് ദിവസത്തിന് ശേഷം ദില്ലിയിൽ എഎപി ബഹുജന റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്  (10 hours ago)

ഓണം വിൽപ്പനയിൽ ചരിത്ര നേട്ടം കൈവരിച്ച് മിൽമ എറണാകുളം മേഖലാ യൂണിയന്‍  (10 hours ago)

പോയന്റ് ഓഫ് കോൾ' പദവിക്കായി 'അനിശ്ചിതകാല നിരാഹാര സത്യാഗ്രഹവുമായി' രാജീവ്‌ ജോസഫ്.  (10 hours ago)

കാറില്‍ വഴിനീളെ മദ്യപാനം; റോഡരികില്‍ കാര്‍ നിര്‍ത്തി ഗ്ലാസില്‍ ശ്രീക്കുട്ടിക്ക് മദ്യം നല്‍കി അജ്മല്‍; ദൃശ്യങ്ങളും പോലീസിന്; അപകടമുണ്ടാക്കി ചീറിപ്പാഞ്ഞ കാര്‍ തടയിട്ടത് അരമണിക്കൂര്‍ നീണ്ട ചേസിങില്‍  (10 hours ago)

നിപ: 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ - കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു..  (10 hours ago)

ഇസ്രായേലിനെതിരായ സൈനിക പ്രവർത്തനങ്ങളുടെ അഞ്ചാംഘട്ടത്തിലേക്ക് തങ്ങൾ കടന്നിരിക്കുകയാണെന്ന് ഹൂതികൾ.... മിസൈൽ ലഭിച്ചത് എവിടെനിന്ന്?  (10 hours ago)

വിവാഹത്തോടെ ഭർത്താവിനും, തനിയ്ക്കുമെതിരെ ഭീഷണി ഉയർന്നു:- സൈബർ ആക്രമണവും: വെളിപ്പെടുത്തലുമായി നടി ഫാത്തിമ ബാബു  (10 hours ago)

വിവിധ ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യത; അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്  (11 hours ago)

കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക  (11 hours ago)

വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച  (11 hours ago)

Malayali Vartha Recommends