വീണ്ടും ഉയർന്ന് സ്വർണവില... ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും വെള്ളിയാഴ്ച കുറഞ്ഞ സ്വർണവില വിലയിൽ, അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ചലനങ്ങൾ ഉണ്ടായിരിക്കുന്നത്...
മലയാളികളെ സംബന്ധിച്ച് ഓണം സീസണിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം വളരെയധികം കൂടുതലായിരിക്കും . ഈ സമയങ്ങളിൽ കേറിയിറങ്ങിയാണ് സ്വർണ വില രേഖപ്പെടുത്തുന്നത്. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും വെള്ളിയാഴ്ച കുറഞ്ഞ സ്വർണവില (kerala gold price) യിൽ അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് ചലനങ്ങൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലും ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. 280 രൂപയാണ് ഇന്ന് സ്വർണ വിലയിൽ ഉണ്ടായ വർദ്ധനവ്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 53,720 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്നും 6715 രൂപയാണ് നൽകേണ്ടത്.
സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ആഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമുണ്ടായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്. അതിനു പിന്നാലെയാണ് സെപ്റ്റംബർ 7 മുതൽ വീണ്ടും വില കുറഞ്ഞത്.സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു.
സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
https://www.facebook.com/Malayalivartha