Widgets Magazine
18
Sep / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക


വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച് നാട്ടുകാർ പറയുന്നത്...


സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ട്രെയിലർ പിന്തുടർന്ന് നിർത്തിച്ച് പോലീസിന് മുന്നിലിട്ട് നവ്യ നായർ:- സോഷ്യൽ മീഡിയയിൽ കയ്യടി...


പോലീസ് ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം മാത്രം 1800പേജുകൾ; നടി ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം...


അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...

പ്രണയിച്ച പെൺകുട്ടി വിദേശത്ത് പഠിക്കാൻ പോയതിന്റെ വൈരാഗ്യം തീർക്കാൻ കൂട്ടു പിടിച്ചത് സാങ്കേതിക വിദ്യയെ; പ്രതിയെ കുടുക്കിയത് തന്ത്രപരമായി...

11 SEPTEMBER 2024 04:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം വിൽപ്പനയിൽ ചരിത്ര നേട്ടം കൈവരിച്ച് മിൽമ എറണാകുളം മേഖലാ യൂണിയന്‍

പോയന്റ് ഓഫ് കോൾ' പദവിക്കായി 'അനിശ്ചിതകാല നിരാഹാര സത്യാഗ്രഹവുമായി' രാജീവ്‌ ജോസഫ്.

കാറില്‍ വഴിനീളെ മദ്യപാനം; റോഡരികില്‍ കാര്‍ നിര്‍ത്തി ഗ്ലാസില്‍ ശ്രീക്കുട്ടിക്ക് മദ്യം നല്‍കി അജ്മല്‍; ദൃശ്യങ്ങളും പോലീസിന്; അപകടമുണ്ടാക്കി ചീറിപ്പാഞ്ഞ കാര്‍ തടയിട്ടത് അരമണിക്കൂര്‍ നീണ്ട ചേസിങില്‍

കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക

വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച് നാട്ടുകാർ പറയുന്നത്...

പ്രണയിച്ച പെൺകുട്ടി വിദേശത്ത് പഠിക്കാൻ പോയതിന്റെ വൈരാഗ്യം തീർക്കാൻ, ഒപ്പമുണ്ടായിരുന്നപ്പോൾ പകർത്തിയ സ്വകാര്യ വീഡിയോയും ചിത്രങ്ങളും പെൺകുട്ടിയുടെ പിതാവിന് അയച്ചു നൽകിയ യുവാവ് കടുത്തുരുത്തി പൊലീസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ കുടുങ്ങി. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൽ വെർച്വൽ ഫോൺ ഉപയോഗിച്ച് പെൺകുട്ടിയുടെ പിതാവിന് ചിത്രങ്ങളും വീഡിയോയും അയച്ചു നൽകിയ പ്രതിയെയാണ് കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസിലെ പ്രതിയായ വെള്ളിലാപ്പള്ളി രാമപുരം സെന്റ് ജോസഫ് എൽപി സ്‌കൂൾ ഭാഗത്ത് പോൾ വില്ലയിൽ ജോബിൻ ജോസഫ് മാത്യു (19)വിനെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

മാസങ്ങൾക്കു മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ദിവസങ്ങൾക്കു മുൻപ് കടുത്തുരുത്തി സ്വദേശിയായ പതിനെട്ടുകാരിയുടെ പിതാവിന്റെ ഫോണിലേയ്ക്കു പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും ഫോട്ടോയും എത്തുകയായിരുന്നു. ഒറ്റ തവണ മാത്രം കാണാൻ സാധിക്കുന്ന രീതിയിൽ പല ദിവസങ്ങളിലും രാത്രി കാലത്താണ് ചിത്രങ്ങൾ എത്തിയിരുന്നത്. പല നമ്പരുകളിൽ നിന്നും ചിത്രങ്ങൾ ലഭിച്ചതോടെ കുടുംബം ആകെ അസ്വസ്ഥരായി. ചിത്രങ്ങൾ വാട്‌സ്അപ്പിൽ ലഭിച്ച ശേഷം കാണാൻ പിതാവ് വൈകിയാൽ വിദേശ നമ്പരുകളിൽ നിന്നടക്കം ഫോൺ ചെയ്ത് വീഡിയോയും, ചിത്രങ്ങളും കാണാൻ നിർദേശിക്കുന്നതും പതിവായിരുന്നു.

ഇത്തരത്തിൽ വലിയ തോതിൽ ശല്യം അതിരൂക്ഷമായതോടെയാണ് വീട്ടുകാർ കടുത്തുരുത്തി പൊലീസിനെ സമീപിച്ച് പരാതി നൽകുന്നത്. തുടർന്നു, പൊലീസ് സംശയമുള്ളവരെ ഓരോരുത്തരെയായി നിരീക്ഷിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് പ്രതിയെപ്പറ്റി സൂചന ലഭിക്കുന്നത്. കടുത്തുരുത്തി സ്വദേശിയായ 18 കാരിയെ ജോബിൻ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പൊലീസ് മനസിലാക്കി. തുടർന്ന് ഇരുവരും സൗഹൃദത്തിൽ ആകുകയും ചെയ്തു.

ഇതിനിടെ വിദേശത്തേയ്ക്കു പഠനത്തിനായി പെൺകുട്ടി പോയതിന് ശേഷമാണ് ഇത്തരത്തിൽ പിതാവിന്റെ ഫോണിലേയ്ക്കു നിരന്തരം വീഡിയോയും, ചിത്രങ്ങളും എത്തിയിരുന്നതെന്നും പൊലീസ് മനസിലാക്കി. തുടർന്ന്, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി പൊലീസിനു സൂചന ലഭിച്ചത്. തുടർന്ന്, ഇയാളുടെ മൊബൈൽ ഫോണും സ്മാർട്ട് വാച്ചും പിടിച്ചെടുത്തു പരിശോധന നടത്തിയപ്പോഴാണ് സന്ദേശം അയക്കുന്ന രീതി അടക്കം കണ്ടെത്തിയത്.

ജോബിന്റെ ഭീഷണി ഇങ്ങനെ -
താനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ചു വിദേശത്തേയ്ക്ക് അയച്ചതാണ് എന്നു വിശ്വസിച്ച ജോബിൻ, ഇതിനു പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സോഫ്റ്റ് വെയർ ടെക്‌നീഷ്യനായ ജോബിൻ, തന്റെ പ്രതികാരം തീർക്കുന്നതിനായി യുട്യൂബിലൂടെ നോക്കി ഹാക്കിംങ് പഠിച്ചു. തുടർന്ന്, സ്വന്തം ഫോണിൽ വെർച്വൽ ഫോൺ സൃഷ്ടിച്ചതായി പൊലീസ് പറയുന്നു. തുടർന്ന് ഓരോ നമ്പരുകൾ ഇന്റർനെറ്റിൽ നിന്നും സ്വന്തമാക്കിയ ശേഷം ഇതിൽ വാട്‌സ്അപ്പ് അക്കൗണ്ട് സൃഷ്ടിച്ച് പെൺകുട്ടിയുടെ പിതാവിന് വീഡിയോയും, ചിത്രങ്ങളും അയച്ചു നൽകി.

ഇത്തരത്തിൽ വീഡിയോയും ചിത്രങ്ങളും പെൺകുട്ടിയുടെ പിതാവ് കാണാത്ത സാഹചര്യമുണ്ടായാൽ പ്രതി ഉടൻ തന്നെ ഇദ്ദേഹത്തെ ഫോണിൽ വിളിച്ച് ഇവ കാണാൻ നിർബന്ധിക്കും. പ്രതിയുടെ ഫോൺ പിടിച്ചെടുത്തതോടെയാണ് ഇതു സംബന്ധിച്ചുള്ള തെളിവുകൾ പൊലീസിനു ലഭിച്ചത്. വിശദമായ പരിശോധനയ്ക്കായി പ്രതിയുടെ ഫോൺ ഫോറൻസിക് ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി. എസ് റെനീഷ് , സീനിയർ സി പി ഒ മനോജ് പി.യു , സൈബർ സെൽ ഉദ്യോഗസ്ഥരായ ജോർജ്, രാഹുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയിൽ ബെബിങ്ക ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന സാഹചര്യത്തിൽ ഷാങ്ഹായിൽ ജാഗ്രതാ നിർദേശം നൽകി  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ മഹാ ത്രിപുരസുന്ദരി പൂജ  (7 hours ago)

രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹമായ 2024 ഒഎന്‍ ഇന്ന് ഭൂമിക്ക് ഏറ്റവും അരികിലെത്തും  (8 hours ago)

ജീവിതം വഴിമുട്ടി എന്നു കരുതിയിടത്തു നിന്നും തിരിച്ചു വന്നാണ് ശ്രീക്കുട്ടി ഡോക്ടറായത്... പ്രണയവും വിവാഹവുമെല്ലാം അന്നത്തെ കൗമാരക്കാരിയുടെ ജീവിതം കഠിനമാക്കിയിരുന്നു....  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 74-ാം പിറന്നാള്‍...ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് രാഷ്ട്രപതിയുള്‍പ്പെടെയുള്ള നേതാക്കളും മറ്റ് പ്രമുഖരും...  (9 hours ago)

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.... അതിഷി പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ചു..രണ്ട് ദിവസത്തിന് ശേഷം ദില്ലിയിൽ എഎപി ബഹുജന റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്  (9 hours ago)

ഓണം വിൽപ്പനയിൽ ചരിത്ര നേട്ടം കൈവരിച്ച് മിൽമ എറണാകുളം മേഖലാ യൂണിയന്‍  (10 hours ago)

പോയന്റ് ഓഫ് കോൾ' പദവിക്കായി 'അനിശ്ചിതകാല നിരാഹാര സത്യാഗ്രഹവുമായി' രാജീവ്‌ ജോസഫ്.  (10 hours ago)

കാറില്‍ വഴിനീളെ മദ്യപാനം; റോഡരികില്‍ കാര്‍ നിര്‍ത്തി ഗ്ലാസില്‍ ശ്രീക്കുട്ടിക്ക് മദ്യം നല്‍കി അജ്മല്‍; ദൃശ്യങ്ങളും പോലീസിന്; അപകടമുണ്ടാക്കി ചീറിപ്പാഞ്ഞ കാര്‍ തടയിട്ടത് അരമണിക്കൂര്‍ നീണ്ട ചേസിങില്‍  (10 hours ago)

നിപ: 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ - കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു..  (10 hours ago)

ഇസ്രായേലിനെതിരായ സൈനിക പ്രവർത്തനങ്ങളുടെ അഞ്ചാംഘട്ടത്തിലേക്ക് തങ്ങൾ കടന്നിരിക്കുകയാണെന്ന് ഹൂതികൾ.... മിസൈൽ ലഭിച്ചത് എവിടെനിന്ന്?  (10 hours ago)

വിവാഹത്തോടെ ഭർത്താവിനും, തനിയ്ക്കുമെതിരെ ഭീഷണി ഉയർന്നു:- സൈബർ ആക്രമണവും: വെളിപ്പെടുത്തലുമായി നടി ഫാത്തിമ ബാബു  (10 hours ago)

വിവിധ ജില്ലകളിൽ മഴ ലഭിക്കാൻ സാധ്യത; അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ്  (10 hours ago)

കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക  (11 hours ago)

വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച  (11 hours ago)

Malayali Vartha Recommends