കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്തു തീരം വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു, അടുത്ത ഏഴു ദിവസം വ്യാപകമായി മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ..
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല. അതേസമയം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
വടക്ക് - കിഴക്കന്‍ മധ്യപ്രദേശ് മേഖലക്ക് മുകളില്‍ സ്ഥിതി ചെയ്തിരുന്ന ശക്തികൂടിയ ന്യൂനമര്‍ദ്ദം വീണ്ടും തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു . വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്തു തീരം വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു. മ്യാന്മറിന് മുകളില്‍ നിലവില്‍ സ്ഥിതിചെയ്യുന്ന ചക്രവാതചുഴി അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ബംഗ്ലാദേശിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ എത്തിച്ചേരാന്‍ സാധ്യത.
ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴു ദിവസം വ്യാപകമായി മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
തെക്കു പടിഞ്ഞാറന്‍ അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗങ്ങള്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങള്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ് നാട് തീരം, കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
"
https://www.facebook.com/Malayalivartha