ഷേക് ദർവേഷ് സാഹിബാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും വിലയുള്ള താരം... സാഹിബിന്റെ പേനത്തുമ്പത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവി...വരും ദിവസങ്ങൾ പിണറായിക്ക് നിർണായകമാണെന്ന് ചുരുക്കം...
ഡി .ജി പി തസ്തികയിൽ ഇനി ഏതാനും മാസങ്ങൾ മാത്രം സർവീസുളള ഷേക് ദർവേഷ് സാഹിബാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ ഏറ്റവും വിലയുള്ള താരം. സാഹിബ് അമ്പിളി അമ്മാവനെ ചോദിച്ചാൽ അതെടുത്ത് നൽകാമെന്ന് വരെ മുഖ്യമന്ത്രിയുടെ വിശ്വസ്തർ അദ്ദേഹത്തെ അറിയിച്ചു കഴിഞ്ഞു. ഏതാനും മാസങ്ങൾ മാത്രം സർവീസുള്ള സാഹിബിന് ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി കമ്മീഷനിൽ പുനർ നിയമനം നൽകണമെങ്കിൽ അതും നൽകും. കാരണം സാഹിബിന്റെ പേനത്തുമ്പത്താണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാവി. ഇടതുമുന്നണി യോഗത്തിൽ സി പി ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ അജിത് കുമാറിന്റെ ആർ. എസ്. എസ്. ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ദർവേഷ് സാഹിബ് നടത്തുന്ന അന്വേഷണം പൂർത്തിയാകട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
അതായത് ദർവേഷ് സാഹിബിന്റെ കൈയിലാണ് അജിത്തിന്റെ ഭാവി. അജിത്തിന്റെ ഭാവി മാത്രമല്ല പിണറായിയുടെ ഭാവിയും ഡി.ജി പി യുടെ കൈയിലാണ്. ബിനോയ് വിശ്വത്തെ പോലൊരു നേതാവിനെ വെല്ലുവിളിച്ചു കൊണ്ടാണ് അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിച്ചത്. അതായത് ദർവേഷ് സാഹിബിന്റെ റിപ്പോർട്ട് അജിത് കുമാറിന് എതിരായാൽ മുഖ്യമന്ത്രി ഇടതുമുന്നണി നേതാക്കൾക്ക് മുന്നിൽ നാണംകെടും. ഇതിന് ഇടം കൊടുക്കാതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.അജിത് കുമാറും ആർ എസ് എസ് നേതാവും നടത്തിയ കൂടികാഴ്ചയിൽ തലശേരിയിലെ ഹോട്ടൽ ഉടമയും മുഖ്യമന്ത്രിയുടെ ഉറ്റ ബന്ധുവും ഉൾപ്പെട്ടിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാർട്ടിപ്രവർത്തകനായ ഹോട്ടൽ ഉടമയും മുഖ്യമന്ത്രിയുടെ ബന്ധുവും അജിത് കുമാറും ആർ. എസ്. എസ്. നേതാവിനെ കണ്ടെങ്കിൽ അതെങ്ങനെ സ്വകാര്യ സന്ദർശനമാകുമെന്നാണ് ചോദ്യം.
2023 ജൂൺ 2 നാണ് സംഭവം. റാം മാധവും എ.ഡി. ജി പിയും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു. ഇക്കാര്യം അന്നു തന്നെ സ്പഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത് മുക്കിയെന്ന് അൻവറിന്റെ ആരോപണം. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചെന്ന് ഇടത് എംഎല്‍എ പി.വി. അന്‍വര്‍ പറഞ്ഞു.. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്താതെ പൂഴ്ത്തിവെച്ചതിന് പിന്നില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമാണെന്നും അന്‍വര്‍ പറഞ്ഞു. എന്നാൽ കേസിലെ വില്ലൻ മുഖ്യമന്ത്രിയാണെന്ന് അൻവറിന് അറിയാം.'ആര്‍.എസ്.എസ്. നേതാവിനെ എ.ഡി.ജി.പി. അജിത് കുമാര്‍ കണ്ടതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആ സമയത്തുതന്നെ നല്‍കിയിരുന്നെന്നും എന്നിട്ടുമെന്താണ് മുഖ്യമന്ത്രി അതില്‍ നടപടിയെടുക്കാതിരുന്നതെന്നും കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി സംസ്ഥാനത്ത് ചര്‍ച്ചയാണ്.
ആ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുവെന്നാണ് എന്റെ അന്വേഷണത്തില്‍, ചില പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.'പി.വി. അന്‍വര്‍ പറഞ്ഞു.'സ്‌പെഷ്യല്‍ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി ആ വിവരം അറിയുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമായിരിക്കും അത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. വിശ്വസിച്ചവര്‍ ചതിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കുകയാണ്.' -അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.'അജിത് കുമാറിന്റെ കാര്യത്തിലായാലും മറ്റുള്ളവരുടെ കാര്യത്തിലായാലും, മുഖ്യമന്ത്രി വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കും. ലോകമൊന്നാകെ കുലുങ്ങിയാലും അദ്ദേഹം കുലുങ്ങാതെ അവരെ വിശ്വസിക്കും.
അദ്ദേഹത്തിന്റെ പ്രകൃതമാണത്. അവരെ അവിശ്വസിക്കണമെങ്കില്‍ അദ്ദേഹത്തിന് അത് ബോധ്യപ്പെടണം. ആ ബോധ്യപ്പെടലിലേക്ക് കാര്യങ്ങളെത്തിക്കൊണ്ടിരിക്കുകയാണ്. അത് പരിപൂര്‍ണ ബോധ്യം വരുന്നതോടെ അതിന്മേല്‍ ഒരു തീരുമാനമുണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.' -അന്‍വര്‍ പറഞ്ഞു.ആർ. എസ്. എസ്. നേതാവിനെ അജിത് കുമാർ കണ്ടത് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ചങ്കുറപ്പോടെയാണ് . എവിടെ നിന്നാണ് മുഖ്യമന്ത്രിക്ക് ഇതിനുള്ള ആർജവം കിട്ടിയതെന്ന് വ്യക്തമല്ല. എന്നാൽ ദർവേഷ് സാഹിബിന്റെ റിപ്പോർട്ട് അജിത് കുമാറിന് എതിരാകില്ലെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നു. ഇതിന് കാരണം മുഖ്യമന്ത്രിയുടെ വിശ്വസ്തരായ രണ്ട് ഉദ്യോഗസ്ഥരുടെ ഉറപ്പാണ്.
അത് രമൺ ശ്രീവാസ്തവയും ലോക നാഥ് ബഹ്റയുമാണ്. ഇവരുടെ നിർദ്ദേശ പ്രകാരമാണ് ഡി.ജി പിക്ക് സർവീസ് നീട്ടി നൽകിയത്. അജിത്തിനെ സംരക്ഷിക്കേണ്ട ബാധ്യതയാണ് മുഖ്യമന്ത്രിക്ക് വന്നു ചേർന്നിരിക്കുന്നത്.തന്നെ ആരാണ് ആർ എസ് എസ് നേതാവിന് അടുത്തേക്ക് അയച്ചതെന്ന് അജിത് പറഞ്ഞാൽ കുടുങ്ങുന്നത് മുഖ്യമന്ത്രിയായിരിക്കും. അതാണ് അജിത്തിന്റെ ഭീഷണി. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഘടകകക്ഷികള്‍ എൽഡിഎഫ് യോഗത്തിൽ അതിശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും ഉടനെ നടപടി വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കൂടിക്കാഴ്ച സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ആരോപണങ്ങൾ എല്ലാം അന്വേഷിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കും.
അന്വേഷണം തീരുംവരെ നടപടി വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി എഡിജിപിയെ പ്രതിരോധിച്ചത്. എഡിജിപിയെ മാറ്റാന്‍ നടപടിക്രമങ്ങള്‍ ഉണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് ചര്‍ച്ച ചെയ്യണമെന്ന് ആര്‍ജെഡി എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടതായി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് യോഗത്തിനുശേഷം പ്രതികരിച്ചു. വിഷയം യോഗത്തിന്റെ അജന്‍ഡയില്‍ ഉണ്ടായിരുന്നില്ല. താന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ചര്‍ച്ച നടത്തിയതെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഇതോടെ സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ അവരുടെ നിലപാട് അറിയിച്ചു. തുടര്‍ന്ന് ഈ രാഷ്ട്രീയ വിഷയം കൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.
മുഖ്യമന്ത്രി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് അതിന് എതിരായി പറയാന്‍ കഴിയില്ലെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. സമീപകാല സംഭവങ്ങളില്‍ ഏറ്റവും പ്രധാനം എഡിജിപി ആര്‍എസ്എസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതാണ്. കേരളത്തില്‍ ആര്‍എസ്എസിന്റെ വലിയ സൂക്ഷ്മമായ വളര്‍ച്ചയാണ് സംഭവിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇവിടെനിന്ന് ഒരു വോട്ട് കിട്ടി. ഒരു എംഎല്‍എയുടെ വോട്ട് എങ്ങനെയാണ് അവര്‍ക്ക് കിട്ടിയത്. ബിജെപിയുടെ വോട്ട് 19 ശതമാനമായി മാറിയെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.എല്‍ഡിഎഫ് യോഗം ആരംഭിക്കുന്നതിനു മുന്നോടിയായി എന്‍സിപിയും ആര്‍ജെഡിയും അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. മുന്നണി യോഗത്തിനു മുൻപായി സിപിഎം–സിപിഐ നേതാക്കൾ ആശയവിനിമയം നടത്തി.
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ഗൗരവതരമെന്ന് എന്‍സിപി അധ്യക്ഷന്‍ പി.സി.ചാക്കോ പറഞ്ഞു. ക്രമസമാധാന ചുമതലയില്‍നിന്ന് എഡിജിപിയെ മാറ്റണമെന്ന് ആര്‍ജെഡിയും ആവശ്യപ്പെട്ടു. നിലപാട് എല്‍ഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞത്. ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾക്ക് യോജിച്ചതല്ല. ക്രമസമാധാന ചുമതലയിൽനിന്ന് എം.ആർ.അജിത് കുമാറിനെ മാറ്റണമെന്നും വർഗീസ് ജോർജ്പറഞ്ഞു. എന്നാൽ ഇതെല്ലാമാണ് പിണറായി തള്ളിയത്. ഘടക കക്ഷി നേതാവായ ശ്രേയാംസ് കുമാർ മുഖ്യമന്ത്രിയുമായി പിണക്കത്തിലാണ് . സി പി ഐ, ആർ . ജെ. ഡി , എൻ. സി. പി. എന്നിവർ യു.ഡി എഫിലേക്ക് പോകാൻ സമയം കാത്തു നിൽക്കുകയാണ.
കേരള കോൺഗ്രസ് മാത്രമാണ് പിണറായിക്കൊപ്പം നിൽക്കുന്നത്. കേരള കോൺഗ്രസിന്റെ ഇടതു സമീപനവും മാറികൂടെന്നില്ല. ഇതും എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം.ഇടതു മുന്നണി യോഗത്തിൽ തങ്ങൾക്ക് നേരിട്ട അപമാനം സിപിഐ സഹിക്കുമെന്ന് തോന്നുന്നില്ല . എന്നാൽ വളരെ പെട്ടെന്ന് ഒരു തീരുമാനം സി പി ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. തങ്ങളെ അവഗണിക്കുന്നു എന്ന ചിന്ത സി പി ഐക്ക് കഴിഞ്ഞ കുറെ നാളുകളായി ഉണ്ട്. കേരള കോൺഗ്രസിന് ലഭിക്കുന്ന പരിഗണന പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന തോന്നലും സി പി ഐക്കുണ്ട്. എന്നാൽ ഇതിൻറെ പേരിൽ ഒരു കലാപത്തിന് ബിനോയ് വിശ്വം നിൽക്കില്ല. പക്വതയോടെ പെരുമാറുന്ന നേതാവാണ് ബിനോയ്.
പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ ഇടത് എംഎല്‍എ പി.വി. അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍സംശയം പ്രകടിപ്പിക്കുന്നുണ്ട്.. എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ എന്ന് ചോദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ പരാതി ഉണ്ടെങ്കില്‍ രേഖാമൂലം നല്‍കുകയാണ് വേണ്ടതെന്നും പറഞ്ഞു.എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച ഇന്റിലജന്‍സ് റിപ്പോര്‍ട്ട് പി.ശശിയും അജിത് കുമാറും പൂഴ്ത്തിയെന്ന അന്‍വറിന്റെ ആരോപണം സംബന്ധിച്ചായിരുന്നു ടി.പി.രാമകൃഷ്ണന്റെ പ്രതികരണം.'അന്‍വറിന് അങ്ങനെ ഒരു പരാതി ഉണ്ടെങ്കില്‍ അത് രേഖാമൂലം കൊടുക്കട്ടെ. അന്‍വര്‍ നേരത്തെ നല്‍കിയ പരാതിയില്‍ ശശിയെ സംബന്ധിച്ച് ഒരു പരാമര്‍ശവും ഇല്ല. ശശിയേക്കുറിച്ച് ഒരു പരാതി ഉണ്ടെങ്കില്‍ അത് ഉന്നയിക്കട്ടെ.
എല്ലാ ദിവസവും ഇങ്ങനെ ആരോപണം ഉന്നയിക്കുകയാണോ വേണ്ടത്. അതുതന്നെ ഒരു നല്ല ലക്ഷണമാണോ? പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞു. അതില്‍ സര്‍ക്കാര്‍ അന്വേഷിക്കാമെന്നും അറിയിച്ചു. ഇനി കൂടുതല്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അദ്ദേഹത്തിന് സര്‍ക്കാരിന് എഴുതി സമര്‍പ്പിക്കാം', ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.സ്വതന്ത്ര എംഎല്‍എ എന്ന നിലയില്‍ അന്‍വര്‍ സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. അത് എവിടെവരെ പോകുമെന്ന് നമുക്ക് നോക്കാമെന്നും ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. 'അന്‍വര്‍ ഇടതുമുന്നണിയുടെ ഭാഗമാണ്. സിപിഎം അംഗമല്ല. ഒരു സ്വതന്ത്ര അംഗമെന്ന നിലയില്‍ സ്വതന്ത്രമായ നിലപാട് അയാള്‍ എടുക്കുന്നുണ്ട്. അത് നോക്കാം നമുക്ക്. എല്ലാ വിഷയങ്ങളും തുറന്നുപറയാന്‍ കഴിയില്ല', എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
ആശ്രമം കത്തിച്ച സംഭവത്തില്‍ സിപിഎം നേതാക്കളുടെ ഫോണ്‍ പോലീസ് പരിശോധിക്കുന്നു, ആര്‍എസ്എസ് നേതാക്കളുടെ ഫോണ്‍ പരിശോധിക്കുന്നില്ലെന്നാണ് അന്‍വര്‍ പറയുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും ടി.പി. രാമകൃഷ്ണന്‍ മറുപടി നല്‍കി. 'അത് അന്‍വര്‍ പറഞ്ഞതല്ലേ. അന്‍വര്‍ പറഞ്ഞിയിടത്താണോ കേരളം നില്‍ക്കുന്നത്. ന്യായമായ പരാതി ഉന്നയിച്ചാല്‍ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്', ടി. പി രാമകൃഷ്ണൻ പറഞ്ഞു. അതായത് പിണറായി ഉദ്ദേശിച്ചിടത്ത് തന്നെയാണ് കാര്യങ്ങൾ നിൽക്കുന്നത്. എന്നാൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ ഇതരത്തിൽ മുന്നോട്ടു പോകാൻ അനുവദിക്കുമോ എന്ന് കണ്ടറിയണം. ഇനിയാണ് ട്വിസ്റ്റ് .സി. പി ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെയെല്ലാം വായടപ്പിക്കണമെങ്കിൽ പിണറായി വിജയനെ ദർവേഷ് സാഹിബ് സഹായിക്കണം.
അദ്ദേഹത്തിന്റെ പേനത്തുമ്പിലാണ് പിണറായിയുടെ ജീവിതം തൂങ്ങിയാടുന്നത്. അതിനാൽ എന്തു വിട്ടു വീഴ്ച ക്കും പിണറായി തയ്യാറാകും. അതിനുള്ള ശ്രമങ്ങളാണ് തലസ്ഥാനത്ത് പുരോഗമിക്കുന്നത്. തൃശൂര്‍കാരെ സംബന്ധിച്ച് തോറ്റോ ജയിച്ചോ എന്നതല്ല പ്രശ്‌നം, പൂരം ആര് കലക്കി എന്നതാണ്. തൃശൂര്‍കാരുടെ വികാരമാണ് പൂരം. അതിന്റെ പിന്നില്‍ ആരൊക്കെ പ്രവര്‍ത്തിച്ചുവെന്നു പുറത്തുവരണം’’ - ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.എസ്.സുനില്‍കുമാറിന്റെ വാക്കുകളാണിത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആര്‍.അജിത് കുമാര്‍ സമ്മതിക്കുന്നതോടെ വെട്ടിലാകുന്നതു പൊലീസിനൊപ്പം ആര്‍എസ്എസുമാണ്. 2023 മേയ് 22-ന് തൃശൂരിൽ വച്ച് ദത്താത്രേയ ഹൊസബാളെയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നും അതിന്റെ തുടര്‍ച്ചയായാണ് തൃശൂരിലെ സംഭവവികാസങ്ങളെന്നുമുള്ള ആരോപണമാണു പ്രതിപക്ഷം ഉന്നയിക്കുന്നത്.
ദത്താത്രേയ ഹൊസബാളെയും എഡിജിപിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും വി.ഡി.സതീശന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍.ഈശ്വരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. എന്നാല്‍ കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ആര്‍എസ്എസിന്റെ നിഷേധവും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹിയെത്തിയ കാറില്‍ കയറിയത് കൂടിക്കാഴ്ച രഹസ്യമാക്കി വയ്ക്കാനാണെന്നാണ് ആക്ഷേപം.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ രഹസ്യമായി കണ്ടതെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉന്നയിച്ചത്. പാലക്കാട്ട് നടന്ന ആര്‍എസ്എസ് സമ്മേളനത്തില്‍ എഡിജിപി എം.ആര്‍.അജിത്‌കുമാര്‍ പങ്കെടുത്തുവെന്ന രഹസ്യവിവരം തനിക്കു പൊലീസില്‍നിന്നു കിട്ടിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പി.വി.അന്‍വര്‍ പറഞ്ഞ അന്നു തന്നെയാണു പ്രതിപക്ഷ നേതാവും സമാനമായ ആരോപണം എഡിജിപിക്കെതിരെ ഉന്നയിച്ചത്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൂടിക്കാഴ്ചാവിവാദം അന്വേഷിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എഡിജിപി എം.ആര്‍.അജിത്കുമാര്‍ പൂരം കലക്കിയെന്ന് ഇടത് എംഎല്‍എ പി.വി.അന്‍വര്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനു പുറമേയാകും കൂടിക്കാഴ്ചാവിവാദം കൂടി പ്രത്യേകസംഘം അന്വേഷിക്കുക.
പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടോ, ആര്‍എസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും.അതായത് വരും ദിവസങ്ങൾ പിണറായിക്ക് നിർണായകമാണെന്ന് ചുരുക്കം.
https://www.facebook.com/Malayalivartha