സഫാരി ചാനൽ നിർത്തുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുന്നു..?
സഫാരി ചാനൽ നിർത്തുന്നതിനെപ്പറ്റി ഞാൻ ആലോചിക്കുകയാണ്. കഴിഞ്ഞ ദിവസം സന്തോഷ് ജോർജ് കൊടുത്ത ഒരു ഇന്റർവ്യൂവിൽ പറയുന്നു. ആരും ഇപ്പോൾ ടിവി കാണുന്നില്ല. എല്ലാവരും മൊബൈലിൽ ആണ്. അതുകൊണ്ട് കാലത്തിനൊത്ത് താനും ഉടനെ മാറും എന്നാണ് പറയുന്നത്. സന്തോഷ് ജോർജ് എന്നും ഒരു നല്ല മാതൃകയാണ്
പത്താം ക്ലാസ് കഴിഞ്ഞ് അപ്പൻ കോളേജിൽ വിട്ടില്ല. അപ്പൻ നടത്തുന്ന പാരലൽ കോളേജിൽ രാവിലെ പഠിത്തം, വൈകിട്ട് പ്രിന്റിങ് പ്രസ്സിൽ ജോലി. അവിടെ ഉള്ള ബെഞ്ചിൽ ഉറക്കം. പിന്നീട് അപ്പന്റെ ബിസിനസ് നടത്താൻ അപ്പന്റെ സുഹൃത്തുക്കളുടെ കയ്യിൽ നിന്നു കടം മേടിക്കുന്നതായിരുന്നു പണി. എല്ലാ മാസവും അതിന്റെ പലിശ റോൾ ചെയ്യുന്നതായിരുന്നു ജീവിതത്തിൽ ആദ്യം എടുത്ത റിസ്ക്.
ബാല്യകാലം എത്ര സുഖകരമായിരുന്നില്ല. അച്ഛന്റെ ബിസിനസ്സുകള് ഒന്നൊന്നായി പൊട്ടുന്നു. വീട്ടിൽ കടഭാരം. അമ്മാവന്റെ കയ്യിൽ നിന്ന് മേടിച്ച പൈസ തിരിച്ചടയ്ക്കാൻ കഴിയാതെ, ഉണ്ടായിരുന്ന റബ്ബർ തോട്ടം മുഴുവൻ അവർക്ക് എഴുതി കൊടുക്കുന്നു. നെല്ല് പുഴുങ്ങി ഉണക്കുകയും അതിനായി ഉള്ള വിറക് സംഘടിപ്പിക്കാൻ പറമ്പിൽ പോകുകയുമാണ് സന്തോഷിന്റെ പണി. പശുവിനെ കുളിപ്പിക്കുക, പറമ്പിൽ പുല്ലു വെട്ടാൻ പോകുക, അങ്ങനെ ആ കാലയളവിൽ ജീവിച്ചു. അച്ഛന്റെ പാരലൽ കോളേജിൽ നിന്ന് ടൂർ പോയപ്പോൾ യാത്ര വിവരണം എഴുതണം എന്ന് അച്ഛൻ നിർബന്ധിക്കുമായിരുന്നു. 84 ൽ അച്ഛന്റെ അനിയന്റെ വീട്ടിലാണ് ആദ്യമായി ടിവി മേടിച്ചത്. അന്നാണ് ആ നാട്ടുകാരും സന്തോഷും ടിവി കാണുന്നത്.
അങ്ങനെ ജീവിച്ചുവരവേ മരങ്ങാട്ടുപള്ളിയിലെ കുഗ്രാമത്തിൽ നിന്നും എങ്ങനെയെങ്കിലും ടിവി യിൽ വരണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ 1993 ൽ കേരളം മുഴുവൻ നടന്നു കേരള വിശേഷം എന്ന പ്രോഗ്രാം തുടങ്ങി. ആദ്യത്തെ അന്താരാഷ്ട്ര യാത്ര നേപ്പാളിലേക്കാണ്.
https://www.facebook.com/Malayalivartha