Widgets Magazine
19
Sep / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്...ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞു... ഒരു ഗ്രാമിന് 6850 രൂപയാണ് വില... ഒരു പവൻ സ്വർണത്തിന് 54, 800 രൂപ നൽകണം...


സ്ഫോടനത്തില്‍ ലബനനിലെ ഇറാന്‍ സ്ഥാനപതിക്ക് ഗുരുതരമായി പരിക്കേറ്ററ്റു... അമാനിയുടെ ഒരു കണ്ണ് പൂര്‍ണമായും നഷ്ടപ്പെട്ടതായും മറ്റേ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട്...


യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു...ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ... ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ്...ഒഴിപ്പിക്കാൻ പൂജ...യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...


വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയില്‍വേ... രാജ്യത്തെ റെയിൽവേ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ പുതിയ ആപ്പ്.. 'സൂപ്പര്‍ ആപ്പ്' ഉടൻ അവതരിപ്പിക്കും...24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റീഫണ്ടിംഗ്...


ലോകം മുഴുവൻ ഒന്നടങ്കം നടുങ്ങി...അതിത്രില്ലറുകളായ സിനിമക്കഥകളെ പോലും വെല്ലുന്ന ആക്രമണം...മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ 3000 പേജറുകളിലെ സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം പൊട്ടിത്തെറിച്ചു...

കേസുകൾ ഒന്നിന് പിറകെ ഒന്നായി വരുമ്പോഴും... എം.ആർ. അജിത് കുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്താൻ...പിണറായി വിജയൻ നീക്കം ശക്തമാക്കുന്നു...കരുണാകരൻറെ അവസ്ഥയിലേക്ക് വലിച്ചെറിയപ്പെടും...

13 SEPTEMBER 2024 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്...ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞു... ഒരു ഗ്രാമിന് 6850 രൂപയാണ് വില... ഒരു പവൻ സ്വർണത്തിന് 54, 800 രൂപ നൽകണം...

യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു...ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ... ഭര്‍ത്താവിന്റെ ശരീരത്തില്‍ ബ്രഹ്‌മരക്ഷസ്...ഒഴിപ്പിക്കാൻ പൂജ...യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്...

കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; രണ്ടു വയസുകാരന് ദാരുണാന്ത്യം

ഗുരുവായൂരിൽ കർശന നിയന്ത്രണം...​ഗുരുവായൂർ നടയിൽ അല്ല കേക്ക് മുറിക്കേണ്ടത്... ജെസ്ന സലീമിനെ എടുത്തിട്ടലക്കി കോടതി... വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കില്ല...

ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ വെട്ടിലാക്കി പോസ്റ്റ്....താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?.. നിരോധിച്ച തെർമോകോൾ‌ പ്ലേറ്റ് മന്ത്രിയുടെ കയ്യിൽ...

കേസുകൾ ഒന്നിന് പിറകെ ഒന്നായി വരുമ്പോഴും എം.ആർ. അജിത് കുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്താൽ പിണറായി വിജയൻ നീക്കം ശക്തമാക്കുന്നു.ദർവേഷ് സാഹിബ് അടുത്ത ജൂണിൽ വിരമിക്കാനിരിയാണ് മൂന്നംഗപട്ടികയിൽ ഇടം നൽകിയില്ലെങ്കിൽ മുഖ്യമന്ത്രിയെ ഇല്ലാതാക്കുമെന്ന ഭീഷണിയുമായി അജിത് കുമാർ രംഗത്തുള്ളത്. കേസുകൾ വരുന്നതു വരെ ഇതായിരുന്നു പിണറായി യുടെയും അജത് കുമറിൻ്റെയും മനസിൽ ഉണ്ടായിരുന്നത്. എന്നാൽ താൻ സംസ്ഥാന പോലീസ് മേധാവിയാവുമെന്ന് ഇപ്പോഴും അജിത്കുമാർ വിശ്വസിക്കുന്നു. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാവിനെ കണ്ടതിൻ്റെ പേരിൽ തനിക്ക് ഒരു ചുക്കും സംഭ വിക്കില്ലെന്ന് അജിത് കുമാർ പറയുന്നു. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതി മാത്രമാണ് ദോഷം.

 

അജിത്തിനെ സംസ്ഥാന പോലീസ് മേധാവിയാക്കിയാൽപിണറായി കരുണാകരൻറെ അവസ്ഥയിലേക്ക് വലിച്ചെറിയപ്പെടും.ദർവേഷ് സാഹിബ് അടുത്ത ജൂണിൽ സ്ഥാനമൊഴിയുന്നതോടെ ഒഴിവുവരുന്ന പൊലീസ് മേധാവി സ്ഥാനത്തെത്താൻ പൊലീസ് തലപ്പത്ത് കരുനീക്കങ്ങളും തമ്മിലടിയും തുടങ്ങി.. സംസ്ഥാനം നൽകുന്ന ചുരുക്കപ്പട്ടികയിൽ നിന്ന് യു.പി.എസ്.സിയാണ് നിയമനത്തിനുള്ള മൂന്നംഗ പാനൽ നൽകുന്നത്. ഇതിൽനിന്ന് ഒരാളെ സംസ്ഥാന സർക്കാർ നിയമിക്കും. സർക്കാരിന്റെ വിശ്വസ്തനായിരുന്ന ഡി.ജി.പി ടോമിൻ തച്ചങ്കരി സീനിയോരിറ്റിയുണ്ടായിട്ടും നേരത്തേ അന്തിമപട്ടികയിൽ ഇടംപിടിച്ചിരുന്നില്ല. ആ അനുഭവം മുന്നിലുള്ളതിനാൽ ഏതുവിധേനയും അന്തിമപട്ടികയിൽ ഇടംനേടാനുള്ള തന്ത്രങ്ങളാണ് ചിലർ പയറ്റുന്നത്.30വർഷം സർവീസുള്ളവരെയാണ് മുൻപ് പരിഗണിച്ചിരുന്നത്.

ഇപ്പോൾ 25വർഷമായവരുടെ പട്ടികയും കേന്ദ്രത്തിനയയ്ക്കും. 1999ബാച്ചിലെ പി.വിജയൻ വരെയുള്ളവർ പട്ടികയിലുണ്ടാവും. സീനിയോരിറ്റിയും പ്രവർത്തനമികവും ഐ.ബി റിപ്പോർട്ടും സ്വഭാവശുദ്ധിയും കേസുകളുമടക്കം പരിഗണിച്ച് യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി, ചീഫ്സെക്രട്ടറി, പൊലീസ്‌മേധാവി എന്നിവരടങ്ങിയ സമിതിയാണ് മൂന്നംഗപാനൽ തയ്യാറാക്കുന്നത്.നിലവിലെ ഡി.ജി.പി സ്ഥാനമൊഴിയുമ്പോൾ 2026 ജൂലായ് വരെ കാലാവധിയുള്ള നിതിൻഅഗർവാളായിരിക്കും സീനിയർ. കാര്യക്ഷമതയില്ലാത്തതിനാൽ ബി.എസ്.എഫ് സ്ഥാനത്തുനിന്ന് കേന്ദ്രസർക്കാർ തിരിച്ചയച്ച നിതിനെ പരിഗണിക്കാനിടയില്ല. സീനിയോരിറ്റിയിൽ ആറാമനാണ് എ.ഡി.ജി.പി അജിത്കുമാർ. 2028ജനുവരിവരെ കാലാവധിയുണ്ടെങ്കിലും മികച്ചസേവനത്തിന് രാഷ്ട്രപതിയുടെ മെഡൽലഭിച്ചിട്ടില്ല. ഡി.ജി.പിയാവാൻ ഇതും പരിഗണിക്കപ്പെടും.

 

2031ജൂൺവരെ കാലാവധിയുള്ള മനോജ് എബ്രഹാം ഡി.ജി.പിയായാൽ അജിത്തിന് അവസരമില്ലാതാവും.സീനിയോറിറ്റിയിൽ രണ്ടാമനും ഐ.ബിയിൽ അഡി.ഡയറക്ടറുമായ റവാഡചന്ദ്രശേഖറിനെ ഡെപ്യൂട്ടേഷനൊഴിവാക്കി കേരളത്തിലേക്ക് വിടാതിരിക്കാൻ നീക്കം തുടങ്ങി. സീനിയോരിറ്റിയിൽ മൂന്നാമനായ വിജിലൻസ്‌ മേധാവി യോഗേഷ്‌ഗുപ്ത നാർകോട്ടിക് കൺട്രോൾബ്യൂറോയിലേക്ക് ഡെപ്യൂട്ടേഷന് ശ്രമിക്കുന്നുണ്ട്. അത് എത്രയുംവേഗം ശരിയാക്കാനും ചരടുവലി തുടങ്ങി.2030വരെ സർവീസുള്ള വിജയ്‌സാക്കറെയ്ക്ക് എൻ.ഐ.എയിൽ 2027വരെ തുടരാമെങ്കിലും പൊലീസ്‌മേധാവിയാക്കിയാൽ കേരളത്തിലേക്ക് മടങ്ങാൻ തയ്യാറാണ്. എന്നാൽ, അവിടെത്തന്നെ നിറുത്തിക്കാൻ നീക്കമുണ്ട്.യോഗേഷ് കേന്ദ്രഡെപ്യൂട്ടേഷനിൽ പോവുകയും ഐ.ബിയിലുള്ള റവാഡയ്ക്കും എസ്.പി.ജിയിലുള്ള എസ്.സുരേഷിനും കേരളത്തിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നൽകാതിരിക്കുകയും ചെയ്താൽ അജിത്കുമാറിന് മൂന്നംഗപാനലിലുൾപ്പെടാം.

 


ഡി.ജി.പിയാവാൻ പരിഗണിക്കുന്നവർ ഇവരാണ്. (സർവീസ് കാലാവധിബ്രാക്കറ്റിൽ)1.നിതിൻഅഗർവാൾ (2026ജൂലായ്)2.റവാഡചന്ദ്രശേഖർ (2026ജൂലായ്)3.യോഗേഷ്ഗുപ്ത (2030ഏപ്രിൽ)4.മനോജ്എബ്രഹാം (2031ജൂൺ)5.എസ്.സുരേഷ് (2027ഏപ്രിൽ)6.എം.ആർ.അജിത്കുമാർ (2028ജനുവരി)7.എസ്.ശ്രീജിത്ത്(2028മേയ്)8.വിജയ്‌സാക്കറെ(2030ഡിസംബർ)9.ബൽറാം ഉപാദ്ധ്യായ(2030മേയ്)മനോജ് അബ്രഹാം മാത്രമാണ് അജിത് കുമാറിന് മുന്നിലെ ഏക വെല്ലുവിളി കാരണം അദ്ദേഹത്തിന് സി. പി എമ്മുമായി അടുത്ത ബന്ധമുണ്ട്. പക്ഷേ മനോജിനെക്കാൾ ബന്ധം അജിത്തിനുണ്ട്.അടിയന്തരാവസ്ഥ കാലത്ത് കേരളത്തിൻ്റെ പോലീസ് മേധാവി വി.എൻ. രാജനായിരുന്നു. 1974 മുതൽ 1978 വരെയാണ് ഇത്. എന്നാൽ രാജൻ വെറും കളിപ്പാവയായിരുന്നു. അദ്ദേഹത്തിന് താഴെ യുണ്ടായിരുന്ന ആർ. ജയറാം പടിക്കലാണ് പോലീസ് ഭരിച്ചത്.

 

കാരണം കരുണാകരൻറെ വിശ്വസ്തനായിരുന്നു പടിക്കൽ. ഇന്നത്തെ ദർവേഷ് സാഹിബായിരുന്നു അന്നത്തെ രാജൻ . അജിത് കുമാറിനെ പോലെ അന്ന് പടിക്കലിനായിരുന്നു ക്രമസമാധാന ചുമതല. അടിയന്തരാവസ്ഥകാലത്ത് അച്ചുതമേനോനായിരുന്നു മുഖ്യമന്ത്രി. കരുണാകരൻ ആഭ്യന്തര മന്ത്രിയും. പിന്നീട് കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ സംസ്ഥാന ഡി.ജി.പി യാകാൻ പടിക്കലും മധുസൂദനനും തമ്മിൽ നടന്ന ചേരി പോരായിരുന്നു വാർത്ത.അന്ന് കരുണാകരൻറെ മക്കൾ ഓരോ ചേരിയിലും നിലയുറപ്പിച്ചതും വാർത്തയായി.ഇത്രയുമൊക്കെ വിവാദമായിട്ടും പിണറായി അജിത്തിനെ തൊടാത്തത് അദ്ദേഹത്തിന് ഭയമുള്ളതു കൊണ്ടാണ്. അജിത്തിന് കേന്ദ്രത്തിലുള്ള പിടി പിണറായിക്ക് നന്നായറിയാം. അജിത്തിനെ ഡിജിപി യാക്കാൻ കേന്ദ്രം നിർദ്ദേശിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് പിണറായിക്കറിയാം. ആർ എസ് എസ് ആണ് കേന്ദ്രത്തിൽ തീരുമാനങ്ങൾ എടുക്കുന്നത്.

 

സംഘടനയുടെ അഖിലേന്ത്യാ നേതാക്കളുമായാണ് അജിത്തിന് ബന്ധം. ആ ബന്ധം ശരിയായി വിനിയോഗിക്കാനും അജിത്തിനറിയാം.കേന്ദ്ര ഭരണകക്ഷിയുമായി സി.പി.എം. രഹസ്യബന്ധം പുലര്‍ത്തുന്നെന്ന ആക്ഷേപം കാലങ്ങളായി കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. ലാവലിന്‍ കേസ് ഏഴുവര്‍ഷമായി സുപ്രീംകോടതിയില്‍ കിടക്കുന്നതും കരുവന്നൂര്‍ ബാങ്ക് കേസ്, സ്വര്‍ണക്കടത്ത് കേസുകളിലടക്കം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചതും തെളിവായി ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ സംശയങ്ങള്‍ക്ക് ബലംപകരുകയാണ് എ.ഡി.ജി.പി.-ആര്‍.എസ്.എസ്. കൂടിക്കാഴ്ച.പോലീസ് മേധാവി ആര്‍.എസ്.എസ്. നേതാക്കളെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദം ന്യൂനപക്ഷസംരക്ഷകരെന്ന ഇടതുപക്ഷനിലപാടിന്റെ മൂര്‍ച്ചകുറയ്ക്കുമെന്ന് ആശങ്കയുണ്ട് .

 

തിരഞ്ഞെടുപ്പുഘട്ടത്തില്‍ ഉള്‍പ്പെടെ ന്യൂനപക്ഷസംരക്ഷണമെന്ന അച്ചുതണ്ടില്‍ കേന്ദ്രീകരിച്ചാണ് സി.പി.എം. പ്രചാരണം ചൂടുപിടിക്കാറ്.ആര്‍.എസ്.എസിനെയും ബി.ജെ.പി.യെയും നഖശിഖാന്തം എതിര്‍ത്താണ് അതിനുള്ള കളമൊരുക്കുക. കോണ്‍ഗ്രസ് ഭൂരിപക്ഷ വര്‍ഗീയതയോട് സന്ധിചെയ്യുന്നെന്ന ആരോപണവും ഒപ്പമുണ്ടാകും. ബാബറി മസ്ജിദ്, മഅദനിയെ സ്വീകരിക്കല്‍, മുസ്ലിം വ്യക്തിനിയമ ഭേദഗതി, പൗരത്വനിയമം തുടങ്ങി പാലസ്തീന്‍ ഐക്യദാര്‍ഢ്യംവരെ ഇടതുപക്ഷം ഇങ്ങനെ സമര്‍ഥമായി ഉപയോഗപ്പെടുത്തിയ പ്രചാരണ വിഷയങ്ങളാണ്.കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും പൗരത്വനിയമത്തില്‍ ഊന്നിയായിരുന്നു ഇടതുപക്ഷ പ്രചാരണം. ഇതിനു നല്‍കിയ അമിതമായ ഊന്നല്‍ മറ്റുവിഭാഗക്കാരുടെ വോട്ട് ലഭിക്കുന്നതിന് തടസ്സമായി എന്ന വിമര്‍ശനംപോലും തിരഞ്ഞെടുപ്പ് അവലോകനത്തില്‍ ഉയര്‍ന്നു.

 

ഈ സാഹചര്യത്തിലാണ് ആര്‍.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെയെയും രാം മാധവിനെയും എ.ഡി.ജി.പി. കണ്ടത് പ്രതിസന്ധിതീര്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെ, രാഷ്ട്രീയദൗത്യമാണ് എ.ഡി.ജി.പി. നിര്‍വഹിച്ചതെന്നാണ് പ്രതിപക്ഷവാദം. മറിച്ചാണെങ്കില്‍ വിഷയം സ്‌പെഷ്യല്‍ ബ്രാഞ്ച് വഴി മുഖ്യമന്ത്രി അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നാണ് ചോദ്യം.കേന്ദ്ര ഭരണകക്ഷിയുമായി സി.പി.എം. രഹസ്യബന്ധം പുലര്‍ത്തുന്നെന്ന ആക്ഷേപം കാലങ്ങളായി കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. ലാവലിന്‍ കേസ് ഏഴുവര്‍ഷമായി സുപ്രീംകോടതിയില്‍ കിടക്കുന്നതും കരുവന്നൂര്‍ ബാങ്ക് കേസ്, സ്വര്‍ണക്കടത്ത് കേസുകളിലടക്കം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിലച്ചതും തെളിവായി ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ സംശയങ്ങള്‍ക്ക് ബലംപകരുകയാണ് എ.ഡി.ജി.പി.-ആര്‍.എസ്.എസ്. കൂടിക്കാഴ്ച .

 

ഇതിനെല്ലാം എതിരെ സീതാറാം യച്ചൂരിയാണ് കർശന നിലപാട് എടുത്തിരുന്നത്. യച്ചൂരി മരിച്ചതോടെ സി. പി. എമ്മിൽ അരാജകത്വം പൊടിപൊടിക്കുമെന്നാണ് കരുതുന്നത്.അജിത്തിനെ മുഖ്യമന്ത്രി സംരക്ഷക്കുന്നതിൽ മന്ത്രി മുഹമ്മദ് റിയാസിനും അമർഷമുണ്ട്' .ഡി ജി പി ആർ എസ് എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്നാണ് പൊതുവേ പറയുന്നത്. ഇത്തരം പ്രചരണങ്ങൾ ശക്തി പ്രാപിച്ചാൽ റിയാസിൻറെ രാഷ്ട്രീയ ഭാവി കൂടി അവതാളത്തിലാകും .പോലീസ് ഉന്നതനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും എതിരെ സംസ്ഥാന പോലീസിൻ്റെ ഉന്നത തലങ്ങളിൽ അസ്വസ്ഥത വളർന്നിട്ട് കുറെ നാളായി . മുഖ്യമന്ത്രിയുടെ സൽപ്പേര് കളങ്കപ്പെടുത്താൻ ഇവർ ശ്രമിക്കുന്നു എന്നാണ് ആരോപണം

 

ഇവരുടെ ബാലിശമായ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി ബുദ്ധിമുട്ടിലാവുന്നു എന്നാണ് ആരോപണം.ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കവേ അദ്ദേഹത്തിൻറെ മൈക്ക് ഓഫായ സംഭവത്തിൽ പോലീസ് കേസെടുത്തത് ഉന്നതരുടെ നിർദ്ദേശപ്രകാരമാണെന്നാണ് ആരോപണം. ഉന്നത പോലീസുദ്യോഗസ്ഥരുമായി േ കൂടിയാലോചന നടത്താതെയാണ് മൈക്ക് ഓപ്പറേറ്റർക്കെതിരെ കേസെടുത്തത്. ഇക്കാര്യം സംസ്ഥാന പോലീസ് മേധാവി അറിഞ്ഞത് പത്രം വായിച്ചാണ്. മുഖ്യമന്ത്രി ഇക്കാര്യം മുമ്പ് അറിഞ്ഞിരുന്നോ എന്ന സംശയമുണ്ട്. ഏതായാലും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം തന്നെ കേസ് റദ്ദാക്കി. കേസെടുത്തത് ആരാണെന്ന് ആരെങ്കിലും ചോദിച്ചാൽ എന്ത് മറുപടി പറയുമെന്ന കാര്യത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് പോലും നിശ്ചയമില്ല.ഇൻ്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സാധാരണ ഗതിയിൽ മുഖ്യമന്ത്രിക്ക് അപമാനം സംഭവിച്ചാൽ കേസെടുക്കുന്നത്. ഇവിടെ ഇൻറലിജൻസ് മേധാവിയുടെ റിപ്പോർട്ടില്ല കേസെടുത്തത്.

 

മുഖ്യമന്ത്രി പങ്കെടുത്ത അനുസ്മരണത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. അവർക്കാർക്കും മൈക്ക് കേസിൽ അസ്വാഭാവികത തോന്നിയില്ല. മൈക്കിനെതിരെ കേസെടുത്തതോടെ തീർത്തും നാണക്കേടായി. മുഖ്യമന്ത്രിക്കെതിരെ നിരന്തരം വാളോങ്ങുന്ന മാധ്യമങ്ങൾ ഇതും മുതലാക്കി. പോലീസിനെതിരെ പരിഹാസം നിറഞ്ഞു. മാധ്യമങ്ങൾ പോലീസിനെ അപഹസിച്ചു. മുഖ്യമന്ത്രിയെ വിമർശിക്കുന്നവർക്കെതിരെ കേസെടുക്കുന്ന പ്രവണത മുഖ്യമന്ത്രിയെ നാണം കെടുത്തുന്നതായി ആക്ഷേപം ഉയരുന്നതിനിടെയാണ് മൈക്ക് കേസും വന്നു ചേർന്നത്. ജനങ്ങൾ മൈക്ക് കേസ് കണ്ട് പൊട്ടി ചിരിച്ചു.കൻ്റോൺമെൻ്റ് പോലീസാണ് സംഭവത്തിൽ കേസെടുത്തത്. എന്നാൽ അവിടെത്തെ അസിസ്റ്റൻറ് കമ്മീഷണർ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഇത്തരത്തിൽ പ്രധാനപ്പെട്ട കേസ് അസിസ്റ്റൻറ് കമ്മീഷണറോതിരുവനന്തപുരം റേഞ്ച് ഐ.ജിയേ അറിയാത്തതിൽ ഉന്നതർക്ക് അത്ഭുതമാണ്. പോലീസ് അറിയാതെ പോലീസിനെ ആരോ നിയന്ത്രിക്കുന്ന എന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

 

മറുനാടൻ മലയാളിയുെടെ ഓഫീസും ജീവനക്കാരുടെ വീടുകളും റയ്ഡ് ചെയ്തത് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിഞ്ഞിട്ടല്ല. റയ്ഡിന് കോടതി ഉത്തരവും ഉണ്ടായിട്ടില്ല റയ്ഡ് നടത്താൻ നിയമാനുസരണം നടപടിയെടുക്കാമായിരിക്കെയാണ് പോലീസ് അമിതാവേശം കാണിച്ചത്. ഇത് നിയമ വിരുദ്ധമാ നടപടികളാണ് ഏഷ്യാനെറ്റ് ലേഖകർക്കെതിരെ കേസെടുത്തതും ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനപ്രകാരമല്ല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.എന്നാൽ അത്തരം നിർദ്ദേശങ്ങൾ സംസ്ഥാന പോലീസ മേധാവി അറിഞ്ഞിരിക്കണമെന്നാണ് നിയമം. പക്ഷേ ഒന്നും അദ്ദേഹം അറിയാറില്ല. കെ.പത്മകുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കാത്തത് ഇത്തരം കാര്യങ്ങളിൽ ചോദ്യം ചെയ്യൽ ഉണ്ടാകുമോ എന്ന സംശയത്തിലാണ്.

 

മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ അവരുടെ സുഹൃത്തിനെ തട്ടികൊണ്ടു പോയി. ഈ കേസ് ഒതുക്കാൻ വിജിലൻസ് ശ്രമിച്ചു. തുടർന്ന് വിജിലൻസ് ഡി ജി പി യെ മാറ്റി.എന്നാൽ അദ്ദേഹം ഉടൻ തന്നെ കസേരയിൽ തിരിച്ചെത്തി. നിയമസഭാ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച എം എൽ എ മാർക്കെതിരെ.കേസെടുത്തു. വാച്ച് ആൻ വാർഡിൻെറ കൈയൊടിച്ചു എന്ന പരാതിയിലായിരുന്നു നടപടി.എന്നാൽ അവരുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് വ്യക്തമായി.ഇതുണ്ടാക്കിയ നാണക്കേട് ചെറുതല്ല. ഐ. ജി വിജയൻ്റെ സസ്പെൻഷനും ഇതേ മട്ടിലായിരുന്നു. മോൻസൻ കേസിൽ കെ സുധാകരനെതിരെയും വി.ഡി.സതീശനെതിരെയും കേസെടുത്തതും നാണക്കേടായി.

 

മുഖ്യമന്ത്രിയുടെ പേരിൽ നടക്കുന്ന ഇത്തരം കേസെടുക്കലുകൾ സർക്കാരിൻ്റെ ഇമേജ് തകർക്കുന്നതായി ചില സി പി എം നേതാക്കൾക്കും അഭിപ്രായമുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി ഇത്തരം നടപടികളോട് യോജിക്കുന്നില്ലെന്ന അഭിപ്രായമാണ് പൊതുവേ കേൾക്കുന്നത് . സർവരെയും എതിർത്തു കൊണ്ട് മുന്നോട്ടു പോകാൻ കഴിയില്ലെന്നാണ് പാർട്ടിയുടെ അഭിപ്രായം. സി പി എമ്മിലെ നിരവധി നേതാക്കൾ ഇത്തരം പ്രവർത്തനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു ഫലവുമില്ല.മുഖ്യമന്ത്രിയാകട്ടെ ഇത്തരം കാര്യങ്ങൾ ഇടപെടുന്നില്ലെന്നാണ് പൊതു അഭിപ്രായം. മുമ്പും അദ്ദേഹത്തിൻ്റെ ഓഫീസ് പലവട്ടം ആരോപണ നിഴലിലായിട്ടുണ്ട്. അന്നും മുഖ്യമന്ത്രി ഒന്നും പ്രതികരിച്ചിട്ടില്ല.

 

മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്ന സമയത്താണ് മാധ്യമങ്ങൾക്കെതിരെ നീക്കം ഉണ്ടായത്. അതിനാൽ മുഖ്യമന്ത്രിയുടെ അനുവാദം ഇതിന് ഉണ്ടോ എന്ന് സംശയിക്കുന്ന മാധ്യമ മേധാവികൾ കേരളത്തിലുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ മുഖ്യമന്ത്രിയറിയാതെ പ്രവർത്തിക്കും എന്ന് കരുതുന്നില്ലെന്നാണ് ഘടകകക്ഷി നേതാക്കൾ പറയുന്നത്.കേരളം ഒറ്റക്കെട്ടായി സർക്കാർ നടപടിക്കെതിരെ നിലകൊള്ളും എന്ന ധാരണ സൃഷ്ടിക്കാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. തല മുതിർന്ന മാധ്യമ പ്രവർത്തകരെല്ലാം തന്നെ സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. മാധ്യമ രംഗത്ത് മുമ്പില്ലാത്ത ഒരു യോജിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതാണ് മൈക്ക് കേസിലും നടന്നത്. മുഖ്യമന്ത്രിയെ സ്നേഹിക്കുന്നവർ ഇത്തരം നീക്കങ്ങളിൽ ആശങ്കാകുലരാണ്.


1996 മുതൽ 2001 വരെ കേരളം ഭരിച്ച ഇ.കെ. നായനാർ മന്ത്രിസഭയുടെ അവസ്ഥയിലേക്കാണ് സർക്കാർ നീങ്ങുന്നതെന്ന പൊതു ചിന്തയാണ് കേരളത്തിലുള്ളത്. അന്ന് ഇ.കെ.നായനാരുടെ ഓഫീസാണ് നായനാരെ പ്രതിസന്ധിയിലാക്കിയത്.പി.ശശിക്കെതിരെയാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.നേതാവിനെതിരെ പരസ്യമായി ഉയർന്നത്.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരിക്കേ കോൺഗ്രസ് നേതാവിനെ രക്ഷിക്കാൻ സൂര്യനെല്ലിക്കേസിൽ ശശി വഴിവിട്ട് ഇടപെട്ടെന്ന വി.എസ്.അച്യുതാനന്ദന്റെ ആരോപണത്തിനായിരുന്നു ശശിയുടെ മറുപടി. കേസിൽ വിഎസിന്റെ വ്യക്തി താൽപര്യങ്ങൾക്കു പാർട്ടി വഴങ്ങിക്കൊടുക്കാത്തതിന്റെ വിദ്വേഷമാണ് വിഎസിനെന്നായിരുന്നു ശശിയുടെ തിരിച്ചടി. പറഞ്ഞതു വിഎസിനെതിരെ ആയതിനാൽ, അതു പാർട്ടി വിരുദ്ധമായി പിണറായി പക്ഷം കണ്ടില്ല.

 

ശശിയെ സംബന്ധിച്ചടത്തോളം പിണറായി മാത്രമാണ് എല്ലാം. പിണറായിക്ക് അപ്പുറത്തേക്ക് ശശി ഒന്നും ചിന്തിക്കുന്നില്ല. പിണറായിയുടെ സംരക്ഷണം മാത്രമാണ് ശശിക്ക് മുന്നിലുള്ള ഏക ലക്ഷ്യം. മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് മനോരമ പ്രസിദ്ധീകരിച്ച ഒരു വാർത്തയാണ് ഒടുവിൽ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിക്ക് ഒപ്പം ഇരിക്കാൻ ലക്ഷങ്ങൾ എന്ന വാർത്തക്ക് എതിരെ മുഖ്യമന്ത്രി പത്രത്തിൻ്റെ പേരെടുത്ത് പറഞ്ഞ് അമേരിക്കയിൽ വിമർശിക്കുകയും ചെയ്തു. തനിക്കെതിരെ വ്യാജവാർത്തകൾ നൽകുന്നതിൽ ഖിന്നനായ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ പി ശശി എടുത്ത തീരുമാനമാണ് ഇപ്പോഴത്തെ പുകിലുകൾക്ക് പിന്നിലെന്ന് വ്യക്തമാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകർ പറയുന്നു. ഏതായാലും കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു.

 

പോലീസെന്നല്ല ആർക്കുവേദനയുണ്ടായാലും മുഖ്യൻ്റെ ഓഫീസ് പ്രവർത്തനം ഇത്തരത്തിൽ തന്നെ മുന്നോട്ടു പോകുമെന്നാണ് സി പി എം പ്രവർത്തകർ പറയുന്നത്. കാരണം മാധ്യമങ്ങൾക്കും മറ്റും എതിരെയുള്ള നീക്കങ്ങൾ സി പി എം അണികളെ ഉത്തേജിപ്പിക്കുന്നുണ്ട്. അവർ പ്രസ്തുത നീക്കങ്ങളെ കൈയടികളോടെയാണ് സ്വീകരിക്കുന്നത് .മാധ്യമങ്ങൾ സി പി എമ്മിനോട് കാണിക്കുന്ന നിഷേധാത്മക സമീപനങ്ങളിൽ ക്രുദ്ധരാണ് പ്രവർത്തകർ. പാർട്ടിക്ക് അപ്പുറമുള്ള മറ്റൊരു സത്യത്തിലും വിശ്വസിക്കാത്ത ഇവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനോ അവർ നടത്തുന്ന പ്രവർത്തനങ്ങളോടോ ഒരു വിയോജിപ്പുമില്ല.രാഷ്ട്രിയത്തിൽ എന്തും സംഭവിക്കാം. അജിത് കുമാർ നാളെ ഡി.ജി.പി യായാലും ഒന്നും ചെയ്യാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അജ്മലിന്റെ കാമലീലകൾ വെട്ടി തുറന്ന് പറഞ്ഞ് ശ്രീക്കുട്ടിയുടെ 'അമ്മ...! ശ്രീക്കുട്ടി മദ്യപാനിയോ..? സത്യമിതാണ്  (12 hours ago)

സ്വർണ വില  (13 hours ago)

MOSAD ഇറാന്‍ സ്ഥാനപതിയുടെ കണ്ണ് നഷ്ടമായി  (13 hours ago)

KOHIKODE യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (13 hours ago)

INDIAN RAILWAY ഇന്ത്യൻ റെയിൽവെ ഇനി 'വേറെ ലെവൽ'  (13 hours ago)

MOSAD ഇവരുടെ കൈയിൽ എത്തിയതെങ്ങനെ?  (13 hours ago)

കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണു; രണ്ടു വയസുകാരന് ദാരുണാന്ത്യം  (13 hours ago)

HIGH COURT ഹൈക്കോടതി പറപ്പിച്ചു  (13 hours ago)

PA Mohammed-Riyas റിയാസിനെ നിയമം പഠിപ്പിച്ച് സോഷ്യൽ മീഡിയ  (13 hours ago)

ജോലി സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്; പോലീസിൽ ആയിരിക്കില്ല ജോലിക്കായി കയറുക- അപ്സര  (13 hours ago)

Israels-Mossad ഹിസ്ബുള്ളയ്ക്കും പിഴച്ച നിമിഷം....  (14 hours ago)

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി; 19,741 പേര്‍ക്ക് രക്താതിമര്‍ദവും 1668 പേര്‍ക്ക് പ്രമേഹവും പുതുതായി കണ്ടെത്തി: രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ  (14 hours ago)

പള്‍സര്‍ സുനിയും ദിലീപും രണ്ട് പാത്രത്തിൽ; ഇത് ദിലീപിനെതിരെയുള്ള ക്വട്ടേഷൻ... ആ ജയിലില്‍ നിന്ന് കത്തയപ്പിച്ചത് ആര്..?  (14 hours ago)

ലെബനന് പിന്നാലെ, സിറിയയിലും ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ദുരന്തം; പേജിറുകളുടെ സപ്ലൈ ചെയിനിനകത്ത് കടന്നുകയറി ഹാക്ക് ചെയ്ത് ആക്രമണം..?  (14 hours ago)

കൊപ്പം ആമയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം  (16 hours ago)

Malayali Vartha Recommends