Widgets Magazine
15
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം


ഭക്തിസാന്ദ്രമായി സന്നിധാനം.... കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി....


താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനം ഒഴിയുന്നതായി നടൻ ഉണ്ണി മുകുന്ദൻ... പ്രൊഫഷണൽ ജീവിതത്തിലെ സമ്മർദ്ദങ്ങൾ മാനസികാരോ​ഗ്യത്തെ അടക്കം ബാധിച്ചുവെന്നും നടൻ...


ബോബി ചെമ്മണൂരിന് വി.ഐ.പി. പരിഗണനയെന്ന് സൂചന...മൂന്നു വി.ഐ.പികള്‍ ജയിലില്‍ സന്ദര്‍ശിച്ചുവെന്നാണ് വിവരം... ഇവരുടെ പേരുകള്‍ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല...


ആരാണ് ഈ ഗോപൻ സ്വാമി...ഗോപൻസ്വാമി ജീവിതം ആരംഭിച്ചത് നെയ്ത്ത് തൊഴിലാളിയായി... പിന്നീട് ചുമട്ടുതൊഴിലാളിയുമായി... ഗോപൻസ്വാമിയാകുന്നതിനു മുൻപ് മണിയനെന്ന പേരായിരുന്നു...

ഓണത്തിന്റെ ഓളം കഴിഞ്ഞെത്തുന്ന മലയാളിയെ കാത്തിരിക്കുന്നത് മുട്ടന്‍ പണി

14 SEPTEMBER 2024 02:14 PM IST
മലയാളി വാര്‍ത്ത

ട്രഷറി പൂട്ടിക്കെട്ടി ധനമന്ത്രി ഓടി. ഓണത്തിന്റെ ഓളം കഴിഞ്ഞെത്തുന്ന മലയാളിയെ കാത്തിരിക്കുന്നത് മുട്ടന്‍ പണി. അടുത്ത മാസം ശമ്പളത്തിന് പോലും കാശില്ല. ഇത് മുന്നില്‍ക്കണ്ട് പിണറായി ഓടി രക്ഷപ്പെടും മുന്‍പ് ഒരു മുഴം മുന്നേ എറിയാന്‍ ധനമന്ത്രി. ബാലഗോപാല്‍ ആദ്യം രക്ഷപ്പെടാന്‍ പ്ലാനിടുന്നു. വയനാട് ദുരന്ത പശ്ചാത്തലത്തില്‍ കേരളം ഔദ്യോഗികമായി ഇത്തവണ ഓണം ആഘോഷിക്കുന്നില്ല. എന്നു വച്ച് ചെലവിന് കുറവുമില്ല. ആഘോഷം വേണ്ടെന്ന് വച്ചതിനാല്‍ വരവും കുറയും. ആഘോഷം ഇല്ലാതിരുന്നിട്ടും ഇത്തവണ ഓണക്കാലച്ചെലവ് 15,000 കോടിയോട് അടുക്കുന്നുവെന്നതാണ് വസ്തുത. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെയാണ് ഈ ചിലവ്.

അതുകൊണ്ട് തന്നെ ഓണം കഴിഞ്ഞാല്‍ ട്രഷറി ഓവര്‍ ഡ്രാഫ്റ്റില്‍ ആകാതിരിക്കാന്‍ 1500 കോടികൂടി കടമെടുക്കാന്‍ സംസ്ഥാനം തീരുമാനിച്ചു. ഇതെടുത്താല്‍ ഇതുവരെ കേന്ദ്രം അനുവദിച്ച കണക്കില്‍ ഡിസംബര്‍വരെ കടമെടുക്കാന്‍ ശേഷിക്കുന്നത് 1200 കോടിയാണ്. 1500 കോടി കടമെടുക്കാനുള്ള കടപ്പത്രങ്ങളുടെ ലേലം 17ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ആസ്ഥാനത്ത് നടക്കും. 23 വര്‍ഷത്തേക്കാണ് കടപ്പത്രങ്ങള്‍ പുറപ്പെടുവിച്ചത്. അതായത് മുമ്പോട്ടുള്ള പോക്ക് വലിയ പ്രതിസന്ധിയിലാണ്. കേന്ദ്ര കനിഞ്ഞില്ലെങ്കില്‍ ഓണം കഴിയുമ്പോള്‍ ജീവനക്കാരുടെ ശമ്പളം പോലും പ്രതിസന്ധിയിലാകും.

പതിവ് ശമ്പളവും പെന്‍ഷനും ഒഴികെ ഓണക്കാലത്ത് ആനുകൂല്യങ്ങളും കുടിശ്ശികകളും ക്ഷേമപെന്‍ഷനും നല്‍കാന്‍ ഏകദേശം 15,000 കോടി വേണ്ടിവന്നെന്ന് ധനവകുപ്പുവൃത്തങ്ങള്‍ പറഞ്ഞു. ശമ്പളവും പെന്‍ഷനുംകൂടി ചേര്‍ത്താല്‍ ഇത് 20,000 കോടിക്ക് അടുത്തെത്തും. ഡിസംബര്‍വരെയുള്ള ഒമ്പതുമാസത്തേക്ക് 21,253 കോടിയാണ് ആദ്യം കേന്ദ്രം അനുവദിച്ചത്. ഇതില്‍ ഭൂരിഭാഗവും ആദ്യ അഞ്ചു മാസത്തിനുള്ളില്‍ കേരളം എടുത്തു കഴിഞ്ഞു. അങ്ങനെയാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. വയ്പാ പരിധി തീരുമ്പോള്‍ കേരളം തുക കൂട്ടുമെന്ന പ്രതീക്ഷയാണ് കേരളത്തിനുള്ളത്.

അനുവദിച്ച നിലവിലെ അപര്യാപ്തമാണെന്ന് സംസ്ഥാനം അറിയിച്ചിരുന്നു. ട്രഷറിയിലെ പി.എഫ്. നിക്ഷേപം ഉള്‍പ്പെടെയുള്ള പബ്ലിക് അക്കൗണ്ടിലെ വരവ് തെറ്റായി കണക്കാക്കിയതാണ് കടം കുറയാന്‍ കാരണമെന്ന് സംസ്ഥാനം കേന്ദ്രത്തെ ബോധ്യപ്പെടുത്തി. ഇതോടെ 4200 കോടികൂടി അനുവദിച്ചു. ഇതില്‍ 1500 കോടി നേരത്തേ എടുത്തിരുന്നു. ഏതായാലും ഇനിയും കടമെടുക്കേണ്ട സാഹചര്യം തന്നെയാണ് കേരളത്തിന് മുന്നിലുള്ളത്.

അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പുണ്ട്. അതുകഴിഞ്ഞ് മാസങ്ങള്‍ കഴിയുമ്പോള്‍ നിയമസഭയിലേക്കും വോട്ടെടുപ്പ്. അതുകൊണ്ട് തന്നെ ക്ഷേമ പെന്‍ഷന്‍ അടക്കമുള്ളതൊന്നിലും സര്‍ക്കാരിന് വിട്ടു വീഴ്ചയ്ക്കും കഴിയില്ല. സാമ്പത്തികപ്രതിസന്ധി അതിഗുരുതരമായി തുടരവേ വാര്‍ഷികപദ്ധതി അടങ്കല്‍ പകുതിയിലേറെ വെട്ടിക്കുറയ്ക്കാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. അനിവാര്യമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കും. മുന്‍വര്‍ഷങ്ങളില്‍ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് ചെലവുകള്‍ മാറ്റിവെക്കുകയോ 2530 ശതമാനംവരെ അടങ്കല്‍ കുറയ്ക്കുകയോ ആണ് ചെയ്തിരുന്നത്. ഇത്രയും വെട്ടിക്കുറയ്ക്കാനും മാറ്റിവെക്കാനും തീരുമാനിക്കുന്നത് ആദ്യം. പദ്ധതിച്ചെലവ് വെട്ടിക്കുറച്ച് സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും ക്ഷേമപദ്ധതി കുടിശ്ശികയും കുറച്ചെങ്കിലും നല്‍കാനാണ് ശ്രമം.

വാര്‍ഷികപദ്ധതി അടങ്കല്‍ പകുതിയിലേറെ വെട്ടിക്കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും ക്ഷേമപദ്ധതി കുടിശ്ശികയും നല്‍കും. ഇക്കാര്യം മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചതാണ്. ഈ ചെലവുകള്‍ക്ക് വെട്ടിക്കുറയ്ക്കല്‍ ബാധകമാക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. സാമ്പത്തികവര്‍ഷത്തിന്റെ അഞ്ചുമാസം പിന്നിട്ടെങ്കിലും പണമില്ലാത്തതിനാല്‍ പദ്ധതിവിഹിതത്തിലെ ചെലവ് തീരെക്കുറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടക്കാട് ബീച്ച് റോഡ് റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (31 minutes ago)

മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (34 minutes ago)

സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം....  (48 minutes ago)

അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡിലേക്കു പോയ നഴ്‌സിങ് കോളജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍... പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പ്ലസ് ടു പരീക്ഷയ്‌ക്കൊപ്പം  (1 hour ago)

മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍  (1 hour ago)

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു....  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ഭര്‍ത്താവ് തുടര്‍ച്ചയായി നിറത്തിന്റെ പേരില്‍ നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി....  (2 hours ago)

കണ്ണീരോടെ.... പീച്ചി ഡാം റിസര്‍വോയറില്‍ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു  (2 hours ago)

ഭക്തിസാന്ദ്രമായി സന്നിധാനം.... കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി....  (3 hours ago)

അച്ഛനും മകനും തമ്മിലുണ്ടായ വഴക്കിനിടെ സ്വന്തം മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍  (9 hours ago)

ലോസാഞ്ചല്‍സില്‍ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു; കാട്ടുതീ അണയ്ക്കാന്‍ വെള്ളത്തിന് പകരം ഉപയോഗിക്കുന്നത് ?  (9 hours ago)

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു, ബഹ്റൈനിൽ മരിച്ചത് തൃശൂർ സ്വദേശി  (10 hours ago)

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: തിരച്ചില്‍ നടത്തിയിട്ടും കണ്ടുപിടിക്കാന്‍ കഴിയാത്തവരെ മരിച്ചവരായി കണക്കാക്കാന്‍ സര്‍ക്കാര്‍ തീരുമാനം  (11 hours ago)

എം.ടി. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും നാടിന്റെയും മനസാക്ഷി: മന്ത്രി എം. ബി. രാജേഷ്  (11 hours ago)

Malayali Vartha Recommends