"മാവേലി നാടു വാണീടുംകാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കുംകാലം ആപത്തങ്ങാർക്കുമൊട്ടില്ലതാനും...ഇത് ഒരുമയുടെയും നന്മയുടെയും ആഘോഷം
ലോകത്തിൻ്റെ നാനാഭാഗത്തുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. ഓരോ മലയാളിക്കും ഗൃഹാതുരത സമ്മാനിക്കുന്ന ഓണം നമ്മുടെ വിളവെടുപ്പ് ഉത്സവം കൂടിയാണ്. വറുതിക്കാലമായ കർക്കടകം കഴിഞ്ഞെത്തുന്ന പൊന്നിൻ ചിങ്ങം മലയാളികൾക്കായി കാത്തുവെക്കുന്ന മഹോത്സവം, അതാണ് ഓണം, നമ്മുടെ ദേശീയോത്സവം.
അത്തം മുതൽ തുടങ്ങും ആഘോഷം, പത്താം നാളിൽ ആഘോഷാരവം പാരമ്യത്തിലെത്തും. മലയാള ഹൃദയങ്ങളിൽ ഇത്രമേൽ ആഴത്തിൽ പതിഞ്ഞ മറ്റൊരു ആഘോഷം വേറെയുണ്ടോ? "മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ" എന്ന വരികൾ ഓണത്തെ ഊട്ടിയുറപ്പിക്കുന്നു. നാടും നഗരവും ആരവങ്ങളിലമരുന്ന പൊന്നിൻ തിരുവോണനാളിൽ നമ്മുടെ ഉറ്റവർക്കും ഉടയവർക്കും ഓണാശംസകൾ കൈമാറാം. ആശംസാ സന്ദേശങ്ങൾ ചുവടെ.
"നിങ്ങൾക്കേവർക്കും സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും ഓണക്കാലം നേരുന്നു"
"ഹൃദയം നിറഞ്ഞ ഓണാശംസകൾ"
Happy Onam 2024 Wishes
"ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിളവെടുപ്പിൻ്റെയും ഉത്സവമായ തിരുവോണ നാളിൽ നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു"
Happy Onam 2024 Wishes
ഹൃദയം നിറഞ്ഞ ഓണാശംസകൾ"
"സമത്വ സുന്ദരമായ മാവേലിനാടിനായി കൈകോർക്കാം, എല്ലാ ആഘോഷങ്ങളും മനുഷ്യ മനസ്സിൽ നന്മയുടെ തിരികൊളുത്തട്ടെ, ഓണാശംസകൾ"
https://www.facebook.com/Malayalivartha