വര്‍ണവര്‍ഗ ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒത്തൊരുമയോടെയും പ്രതീക്ഷയോടെയും ആഹ്ലാദത്തോടെയും ജീവിക്കുന്ന സുന്ദര കേരളമെന്ന ആശയമാണ് ഓണം പ്രകാശിപ്പിക്കുന്നത്; ഓണാശംസ നേർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ ഓണാശംസ;- തീക്ഷയോടെയും ആഹ്ലാദത്തോടെയും ജീവിക്കുന്ന സുന്ദര കേരളമെന്ന ആശയമാണ് ഓണം പ്രകാശിപ്പിക്കുന്നത്. ആഴവും പരപ്പുമുള്ള ഈ ഗംഭീര ആശയം സ്വന്തം ജീവിതത്തിലേക്കും സമൂഹത്തിലേക്കും പ്രസരിപ്പിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വിസ്മരിച്ച് മനുഷ്യത്വത്തിന്റെ അന്തസത്ത ജനമനസില്‍ പ്രതിഫലിപ്പിക്കാന്‍ ഈ മഹത്തായ ദിനം നാം ഉപയോഗപ്പെടുത്തണം. കള്ളവും ചതിയും ഇല്ലാത്ത സുന്ദരമായ നാടെന്ന മാവേലി സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുമ്പോള്‍ നമ്മുടെ മനോഹരമായ കേരളത്തിന്റെ സൃഷ്ടി കൂടുതല്‍ അര്‍ത്ഥവത്താകും.
ദുരന്തമുഖത്ത് നിന്നും അതിജീവന വഴിതേടുന്ന വയനാട്ടിലെ ജനതയെ ചേര്‍ത്ത് നിര്‍ത്തികൊണ്ടുള്ള നന്മയുടെ സന്ദേശം പകരുന്നത് കൂടിയാകണം നമ്മുടെ ഇത്തവണത്തെ ഓണമെന്നും കെ.സുധാകരന്‍ പറഞ്ഞു.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഓണാശംസ ഇങ്ങനെ; മലയാളികള്‍ ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത ജനതയാണ്. ഏതു ഭൂഖണ്ഡത്തിലും അവരെ ഒരുമിപ്പിക്കാന്‍ ഓണമുണ്ട്. നീതിമാനായ മാവേലിയുടെ കഥയുണ്ട്. എല്ലാരുമൊന്നുപോലെ ജീവിച്ച ഒരു നല്ല കാലത്തിന്റെ മിത്തുണ്ട്. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ആ ഓണക്കാലം മലയാളി മനസുകളില്‍ വീണ്ടും പൂക്കാലം വിരിയിക്കുകയാണ്. ആസുരവും ആശയറ്റതുമായ ഇന്നിനപ്പുറം നീതിയുടെയും നന്മയുടെയും ആ കാലം മലയാളികളിലേക്കു തിരിച്ചുവരിക തന്നെ ചെയ്യും. ലോകമെമ്പാടുമുള്ള എന്റെ പ്രിയപ്പെട്ട മലയാളികള്‍ക്ക് എന്റെ ഓണാശംസകള്‍!
https://www.facebook.com/Malayalivartha